സമസ്യ
മരണം മര്‍ത്യ ജീവനെ കൊണ്ടു പോകും
മഹാ സമസ്യയതിന് മുമ്പില്‍
മൌലി താഴ്ത്തിടുന്നു കാലം
പകച്ചിടുന്നു എന്തിതെന്നു വിധിയും
വ്യാധികള്‍ അപകടങ്ങള്‍ ഹത്യകള്‍
അല്ലായ്കില് ആത്മഹത്യയാം ആഭിചാര
ക്രിയയാല്‍ സ്വച്ഛമായി സ്വതന്ത്രമായി
മര്‍ത്യ സ്വത്വത്തെ കൊണ്ടുപോകുന്നു മരണം
ഉയരുന്ന കൂട്ട നിലവിളികള്‍
കരളു പിളര്‍ത്തും തപ്ത ധിര്ശ്യങ്ങള്
അനാഥത്വം ഉയര്‍ത്തിടും ചോദ്യങ്ങള്‍
ഒന്നാകെ അഭിശപ്ത കാഴ്ചകള്‍
ആയിരം നന്ദി ചൊല്ലിടുന്നു
മരണത്തോട് ഭരണ തമ്പ്രാക്കന്മാര്
ഇനി അത്രയും കുറച്ചാള്‍ക്കാരെ
മാത്രം ഭരിച്ചാല്‍ മതി അവ്വിധം
എത്ര കുറയും ഭരനചിലവുകള്
ജനങ്ങളോ മരണത്തോട് കയര്പ്പു
ഭരണ തമ്പ്രാക്കള്‍ വാരി വലിച്ചു കൂട്ടിയ
കടങ്ങള്‍ തന് കൂടിടും വിഹിത ഭാരത്താല്‍
മരണമെതോന്നും ശ്രധിപ്പാതെ
തന് കര്‍മ്മം ചെയ്യുന്നു
അപ്പോഴും മരണത്തിന് ഇന്ദ്രിയങ്ങളില്‍
ആ നന്ദി ചൊല്ലല്‍ അസഹ്യത ചൊരിയൂ
Saturday, September 19, 2009
Subscribe to:
Posts (Atom)
ഒരു നുണക്കഥയിലെ തിമിംഗലം
ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...

-
ഞാന്‍ നിന്നോടു പറയുമ്പോള്‍ വാക്കുകള്‍ പൂവിടാറില്ല ഒഴുകി പരക്കുന്ന സുഗന്ധം ഒരിക്കലുമുതിരാറുമില്ല ഒരു ശീതള കരസ്പര്‍ശമായി അവ നിന...
-
ഭരതപ്പുഴ കരയുന്നിപ്പൊഴും വറ്റുന്നില്ലാ ച്ചെറ്റുമാ കണ്ണീരിന്നും വിട്ടകന്നില്ലാ ഞടുക്കമാ ഹൃത്തില്‍ പ്രതിദ്ധ്വനിക്കുന്നുയോളത്തള്ളലില് എത്രകൊത...
-
ഏകയായി ഗംഗയിൽ ഗംഗേ , ഒഴുകിടുന്ന ജലമിതേതു കണ്‍കളിലൂറും ദു : ഖ ...
