Saturday, May 29, 2010

നീര്‍മാതളം


ആ , നീര്‍മാതളംപൊഴിഞ്ഞൂ !
ഭൂവിതിലാറടിമണ്ണില്‍
മണ്ണോടുച്ചേര്‍ന്നൊരാദു :
സാന്ദ്രദിനമതണയുന്നിതാ
എന്തുജ്ജ്വലപ്രശോഭിത
സര്‍ഗ്ഗസൃഷ്ടികളാകനകാംഗു -
ലികളേകിയീമലയാണ്മക്ക് .
വിശ്വചേതനകളില്‍ കൊത്തി
വച്ചു കൊച്ചുമലയാളത്തിന്‍
സാഹിത്യപ്പെരുമകളാ
മാധവിലതാപ്പാണികള്‍
ആര്‍ദ്രംസ്വച്ഛതരമെന്നാല്‍
അഗ്നിമുഖികളാകുന്നാ യക്ഷര
ചെന്തീലാവാപ്രവാഹത്തില്‍
കത്തി ദുഷ്ടസമുദായനീതികള്‍ .

പൊഴിഞ്ഞതീമണ്ണിതില്‍ മാത്രം
വിടര്‍ന്നിതന്നെഞങ്ങള്‍തന്‍
അകതാരിന്‍ചില്ലയതില്‍വാടാതെ ;
പരിലസിപ്പൂ നീര്‍മാതളമലരയി
കമലയെന്നസ്സുരയ്യയെന്നമാധവിക്കുട്ടി .Friday, May 28, 2010

ഋതുക്കളുടെത്തോഴി .

രുഗ്മിണിക്കൊരുപ്പാവക്കുട്ടി
കടല്‍മയൂരം, ചന്ദനമരങ്ങള്‍
കൈരളിക്കുകനിഞ്ഞേകിയ
സാഹിതീ സ്വര്‍ഗ്ഗവാസിനി
മലയാളഭാഷതന്നുടെ
 അക്ഷരദേവികേ

കുനുക്കൂന്തല്‍പ്പിന്നിക്കെട്ടി
നീര്‍മാതളപൂവതുചൂടി വര -
മന്ദഹാസമലരു വിടര്‍ത്തി ,
പൊന്നിന്‍പാദസരമണി
നാദമുതിര്‍ത്താ ;പട്ടുപ്പാവാട
തന്‍സ്ഫുടശബ്ദംവിതറിയുമിന്നും
മലയാണ്മതന്‍കല്പനാത്തടങ്ങളില്‍
ഓടിക്കളിപ്പൂ ഋതുക്കളുടെത്തോഴി  .മേയ് 31  മാധവിക്കുട്ടി  ഓര്‍മ്മയായിട്ട് 
ഒരു വര്‍ഷം
Monday, May 24, 2010

ഇന്‍ഡ്യന്‍ കോള ഡ്യൂപ്പ്

കൊക്കോ കോളയെന്നു കേട്ടാല്‍
തകരയടപ്പു തെറിക്കുന്നേരം
കുപ്പിക്കുള്ളില്‍ നുരയും കോള പോല്‍
ഉമിനീരു വായയ്ക്കള്ളിലതിയായി
നുരഞ്ഞുപ്പതയും കൊതിയന്മാരെ ;
ഭാരതീയരെ കുടിച്ചിട്ടുണ്ടോ
 തനി  കൊക്കൊ കോള, ഇല്ലേയില്ല !
പറഞ്ഞില്ലന്നേ കോളകമ്പനി
 യൂറോപ്പിലേതല്ല യുഎഇയിലേതല്ല
ഇന്‍ഡ്യന്‍ കൊക്കോ കോളായെന്ന്
പിന്നെന്തിനീ മണ്ടന്‍ ചോദ്യം
മണ്ടാ മണ്ടാ തിരുമണ്ടാ .

സായ്പ് കലക്കിത്തരുവതെന്തും
മോന്തി മോന്തിക്കുടിക്കാനയി
വായത്തുറക്കാനാളുണ്ടിവിടെ
സായ്പിനു കുടിക്കാന്നൊന്തരം
ഇന്‍ഡ്യക്കാരനോ നാലാംതരം
കോളക്കമ്പനി  മുദ്രാവാക്യം

നമ്മുടെയുദകം നമ്മുടെ ബോട്ടില്‍
നമ്മുടെവായ നമ്മുടെയുദരം
കോളക്കാരനുതീറെഴുതാന്‍
ആരുണ്ടിവിടെ കാണട്ടെ
ആരാകിലും വേണ്ടില്ലാ
തച്ചുത്തച്ചുതകര്‍ത്തീടും
വേണ്ടാവേണ്ടാ ഡ്യൂപ്പ് കോള
ചൂക്ഷകകോള വേണ്ടിവിടെ .

Sunday, May 23, 2010

 ആള്‍ക്കൂട്ടം

         നിവര്‍ത്തിയിട്ട കറുത്ത വിരിപ്പു പോലെ പ്രധാനപാത കവലയും    
കടന്ന് മുന്നോട്ട് പോയി .  കവലയില്‍ നിന്നും പത്തടി മാറി വലത്തേക്കു  
തിരിഞ്ഞുപോകുന്നഇടവഴിഅവസാനിക്കുന്നയിടത്ത്സ്ഥിതിചെയ്യുന്നവീട്
ആള്‍ക്കൂട്ടംവളഞ്ഞിരിക്കുന്നു.എന്താണെന്നുതിരക്കിഓടികിതച്ചെത്തിയവ
രോട്ഓടിയെത്തിയതിന്റെതളര്‍ച്ചമാറാതെപ്രാണവായുപണിപ്പെട്ടുഉള്ളിലേ
ക്കുവലിച്ചുവലിച്ചുകയറ്റിആള്‍ക്കൂട്ടത്തില്‍പലരുംഒരേസമയംവിശദീകരിച്ചു
'അകത്തൊരുപെണ്ണുംആണും.ഇത്ഇവിടെപറ്റത്തില്ല'.വേറെചിലര്‍അണ
പ്പൊട്ടിയൊഴുകുന്നരോഷത്തോടെഉച്ചത്തില്‍പറഞ്ഞു.'ഇന്നിതവസാനിപ്പിക്ക
ണം'.പെട്ടെന്ന്നാക്കുപിഴവുകളോടെഒരാള്‍ പറഞ്ഞു'ഞങ്ങളെക്ക മനസ്സമാ
ധാനായിട്ടാഇവിടെകഴിയുന്നത്'.അവിടെയെത്തിയിരുന്നഅയാളുടെഅയല്‍വാ
സികളായവര്‍ അത്കേട്ട്  സ്തംഭിച്ചു പോയി. സന്ധ്യയായാല്‍ മദ്യപിച്ച് വന്ന് 
പാതിരാത്രിയാവോളംഅയല്‍വാസികളെപുലഭ്യംപറയുന്നത്അയാളുടെ പതിവാണ്.അതിനിടയില്‍കതകുതുറക്കാന്‍ആള്‍ക്കൂട്ടത്തിലെപ്രമാണിമാര്‍ശ
ബ്ദമുയര്‍ത്തി ആവശ്യപ്പെട്ടു . കുറച്ചു ചെറുപ്പക്കാര്‍ മുഷ്ടിചുരുട്ടികതകില്‍ 
ആഞ്ഞാഞ്ഞു മുട്ടി . "തുറക്കെടാ കതക് തുറക്കെടി കതക് ".അസഭ്യവാ
ക്കുകളുടെഅകമ്പടിയോടെആള്‍ക്കൂട്ടംവിളിച്ചുപറഞ്ഞു.എന്നിട്ടുംകതകു തുറക്കാതായപ്പോള്‍ ഒരു പ്രമാണി കതക് ചവിട്ടിപ്പൊളിക്കാന്‍ നിര്‍ദ്ദേ
ശംനല്കി.അലക്കാനായെടുത്തഅയാളുടെഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 
കാമുകിയുടെ പ്രണയലേഖനം അയാളുടെ ഭാര്യ കണ്ടെത്തുകയും,  രാ
വിലെതുടങ്ങിപാതിരാവുംകഴിഞ്ഞുള്ളരസാനുഭവങ്ങളുടെവിദ്യുത്സ്മരണക
ളതിലയവിറക്കിയിരിക്കുന്നതുഒരുവിധംവായിച്ചുതീര്‍ത്ത്ഇനിതന്നെതൊട്ടു പോകരുതെന്നുഅവര്‍തീര്‍ത്തുപറഞ്ഞിരിക്കുയാണ് . കതകു ചവിട്ടിപ്പൊളി
ക്കാന്‍ കുറെ യുവാക്കള്‍ മുന്നോട്ടു വന്നു . സര്‍വ്വകരുത്തുമെടുത്തു് അവര്‍ 
വാതിലില്‍ആഞ്ഞാഞ്ഞുച്ചവുട്ടി.വാതില്‍പ്പൊളിഞ്ഞുതാഴെവീണു . അഗ്നിപര്‍വ്വ
തത്തില്‍നിന്നുംലാവാപ്രവഹിക്കുന്നതു പോലെ ആള്‍ക്കൂട്ടം ഒന്നടങ്കംവീടിനു
ള്ളിലേക്കു പാഞ്ഞു കയറി. കേട്ടാലറക്കുന്ന അസഭ്യങ്ങള്‍ അവരുടെ നാവില്‍ 
നിന്നും പ്രവഹിച്ചു . സ്വപ്നസദൃശ്യമായ ദൃശ്യം കാണാനെത്തിയവര്‍ നിരാശ
രായി . പൂര്‍ണ്ണവസ്ത്രം ധരിച്ചു് ഒരു യുവാവും യുവതിയുംമുറിയുടെ മൂലയ്ക്കല്‍ വിറ
ച്ചുവിറച്ചു നില്ക്കുന്നു .

 പിന്നെ നടന്നത് ക്രൂരമായ മര്‍ദ്ദനം . ഭാര്യയെ മുടിക്കു കുത്തിപ്പിടിച്ച്കുനി
ച്ചു നിറുത്തി കൈമുട്ടു മടക്കി ഇടിച്ചു ചതക്കുന്നവര്‍മാനത്തിന്‍റെയും മര്യാ
ദയുടെയും പേരു പറഞ്ഞ് ആ യുവാവിനെയും യുവതിയെയുംതല്ലി
ച്ചതച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനാലു തികയാത്ത പെണ്‍കുട്ടിയെ പീഢി
പ്പിക്കുകയും സ്വാധീനം ചെലുത്തി കേസ് തേയ്ചുമായ്ചു കളയുകയും ചെയ്ത 
ആളിന്റെ അടിയേറ്റ് യുവാവിന്റെ വായില്‍ നിന്നുചുടുച്ചോരചീറ്റിതെറിച്ചു; 
ചുണ്ട് പൊട്ടുകയും രണ്ടു പല്ലുകളടര്‍ന്നു വീഴുകയുമുണ്ടായി . അതു കണ്ട് 
നിലവിളിച്ച യുവതിയുടെ ദേഹത്ത് പലരുടെയും മുട്ടു കാല്‍ നിര്‍ബ്ബാ
ധം പതിച്ചു .നാലുപാടും നിന്നുമുള്ള അടിയുംഇടിയും ചവിട്ടുമേറ്റ് യുവാ
വുംയുവതിയും പുഴു പിടയ്ക്കുന്നതു പോലെ തറയില്‍ കിടന്നു വേദന സഹി
ക്കാനാകാതെ പുളഞ്ഞു . കിടപ്പറ ഒളിച്ചുനോട്ടത്തിനു പിടിക്കപ്പെട്ട് 
മരത്തില്‍ ബന്ധിച്ചപ്പോള്‍ കുടഞ്ഞിടപ്പെട്ട നൂറുകണക്കിനു പുളിയ
നെറുമ്പുകള്‍ശരീരത്തില്‍കയറിയിറങ്ങികടിച്ചുത്തുങ്ങികിടന്നതിന്റെ ദുരാ
നുഭവങ്ങളുള്ള ഒരു ചെറുപ്പക്കാരന്‍ഹതഭാഗ്യരുടെ നേരെ മാറിമാറി കാര്‍ക്കി
ച്ചു തുപ്പി .

               അടിയും ഇയിയും തൊഴിയുമേറ്റ്  ഈഞ്ചപ്പരുവമായ യുവാ
വിനെയും യുവതിയെയും പോലീസെത്തി കൊണ്ടു പോയപ്പോള്‍ വിജയ
ഭേരിയോടെ ആള്‍ക്കൂട്ടം അവിടെ നിന്നും മടങ്ങി. ഒരു സുകൃതകര്‍മ്മം
ചെയ്തചാരിതാര്‍ത്ഥ്യത്തോടെനിരത്തില്‍ പ്രവേശിച്ച ആള്‍ക്കൂട്ടം നിരത്തിന
രുകിലായി ചോരയില്‍ കുളിച്ച് വെള്ളംവെള്ളമെന്ന്അസ്ഫഷ്ടമായി പുലമ്പി 
കൊണ്ടു് ഒരു യുവാവു മരണത്തോടു മല്ലിടുന്നതു കണ്ടു. തൊട്ടരികിലായി 
ഒരുബൈക്കു്മറിഞ്ഞുകിടപ്പുണ്ട്.ആക്സിഡണ്ടെന്നുപരസ്പരംപറഞ്ഞുകൊണ്ട്
ആള്‍ക്കൂട്ടംമുന്നോട്ടുപ്പോയി.
    അവസാനയാളും മറയുന്നതും നോക്കി ആ യുവാവിന്റെ ജീവന്‍ ഭയപ്പെട്ടു .

                   
                      

Tuesday, May 18, 2010

അതിക്രമിച്ചു കടക്കുമ്പോള്‍

അതിക്രമിച്ചു കടക്കുമ്പോള്‍
തടയാനാരുമില്ലായിരുന്നു
അരുതെന്നു പറയാനും
വന്നുകയറിയെങ്കിലനുഭവിക്കട്ടെ
എന്നു കരുതിയതുമാകാം !

ആദ്യമമ്മയുടെയുദരത്തിലും
അച്ഛന്‍റെ ശീലങ്ങളിലും
അതിക്രമിച്ചു കയറി
പിന്നെപ്പിന്നെ
ഇണയുടെ സ്വാകാര്യതകളിലും
പേരക്കിടാങ്ങളുടെ
ഇഷ്ടാനിഷ്ടങ്ങളിലേക്കും
അതിക്രമിച്ചു കയറി
ഒടുവില്‍ അതിക്രമിച്ചു കടക്കലിന്
പിടികൂടി മൂന്നാംമുറയും
നാലാം മുറയും നടത്തി
എന്നന്നേക്കും നാടു കടത്തും .


Sunday, May 16, 2010

കടലാസു കീറുകള്‍

           എന്നെ അറിയുമോയന്നൊരു കൊടും
           ശൈത്യത്തിലിത്തിരിക്കനലിനായി
           നിന്നന്തികത്തിങ്കലണഞ്ഞതും
           വിറയാര്‍ന്ന കൈയാല്‍ നിന്നെ
           തൊട്ടുവിളിച്ചതും തണുത്തുറഞ്ഞ
           എന്‍ രക്തധമനികളിലഗ്നിജ്വാലകള്‍
           നീ പകര്‍ന്നുതന്നതും പിന്നെത്രയോ
           ശിശിരങ്ങളില്‍ചൂടുത്തേടിനിന്‍കൂടണഞ്ഞതും
           കത്തിയെരിയുംച്ചന്ദനത്തിരിസ്സുഗന്ധധൂമം
           നിറഞ്ഞു നൂപുരശിഞ്ജിതങ്ങളുജ്ജ്വല
           വര്‍ണ്ണവസനങ്ങളുതിര്‍ന്ന രാത്രികള്‍ .
          
           എന്നെയറിയുമോച്ചുട്ടുപ്പൊള്ളും
           വേനലില്‍നിന്നരികിലണഞ്ഞു
           മഞ്ഞുകണങ്ങളതുത്തേടിയതും
           വറ്റിവരണ്ടനാവാലിടറിയന്നു
           നിന്‍ പേരു ഞാന്‍ പുലമ്പിയതും
           രാഗമുന്തിരിച്ചക്ഷകങ്ങളേകി
           എന്‍ദാഹമന്നുനീതീര്‍ത്തതും
           പിന്നെത്രഗ്രീഷ്മങ്ങളില്‍
           സന്ധ്യകള്‍നൃത്തനൃത്യ
           സംഗീതസാന്ദ്രങ്ങള്‍
           കലകളുടെ നിറസ്സംഗമങ്ങള്‍ .
          
           അറിയില്ലേയിന്നെന്നെ , വിളിപ്പാടകലെ
           അലഞ്ഞീടുന്നയോര്‍മ്മകളില്‍ത്തിരയൂ
           ഇല്ലയലകടലിന്‍വീചികള്‍
           ഇല്ല!നിന്‍ഹൃത്തിലോപ്പേമാരി !
           ചൂണ്ടുവിരല്‍നീണ്ടു നിന്‍ കണ്ടു ഞാന്‍
           കടലാസുചീന്തുകള്‍നിറഞ്ഞകൂട
           ആത്മപരിചിതങ്ങളാമക്ഷരങ്ങള്‍
            മൃത്യുപുല്കിയ കടലാസു കീറുകള്‍ .

          
   

യന്ത്രപുരാണം

ഇന്നേക്ക് ഒരു മാസം മുമ്പ്
ഒരു പെണ്‍ കൊടി പുലമ്പിയതാണ്
താനൊരു വെറും യന്ത്രമെന്ന്
വിശിഷ്യായൊരു വേഴ്ചാ യന്ത്രം
സോപ്പും വെള്ളവും കൊണ്ട്
ദിവസേന സര്‍വ്വീസ് ചെയ്തു
പ്രവര്‍ത്തന സജ്ജമാക്കും
ശ്രീമതി ആ യന്ത്രത്തെയെന്നുമെന്നും

ഫെമിനിസം തലക്കു പിടിച്ച
പെണ്‍ഖഗങ്ങളെന്തിനീവിധം
പുരുഷശീര്‍ഷങ്ങളില്‍
കാഷ്ടിച്ച് മലിനമാക്കാനുദ്യമിക്കുന്നു


ബ്ലോഗിലെ കരിമിഴിമനേഹരമായ ആ മിഴിയിതളില്‍
ഊറി നില്പൂ ഒരു കണ്ണീര്‍ക്കണം
ഘനീഭവിച്ച കാര്‍ മേഘം പോലെ
വ്യഥയാര്‍ന്ന ചിന്തകളവള്‍ പകര്‍ത്തി
ഗൂഗിള്‍ കനിവാര്‍ന്നു നല്കിയ താളില്‍
കദനത്തിന്‍ കയ്പ് ഞാനറിഞ്ഞു
കണ്‍മഷിയെഴുതിയ കരിമിഴിയിലെ
കണ്ണീര്‍ തുടയ്ക്കാനെന്‍ വിരല്‍ത്തുമ്പ്
മോണിറ്ററിന്‍ കണ്ണാടിയില്‍ തൊട്ടു ! 

Saturday, May 15, 2010

നിര്‍ബ്ബന്ധിത കുമ്പസാരം

(ജീവിച്ചിരിക്കുന്നവരുമായി കഥാപാത്രങ്ങള്‍ക്ക് സാമ്യം തോന്നുന്നു
വെങ്കിലത് യാദൃശ്ചികം മാത്രം)


മന്ത്രവാദിനിയുടെ ബ്ലോഗ്. പള്ളീലച്ചനു മുമ്പില്‍ സാരിത്തലപ്പു തലവഴി മൂടി എല്ലാമേറ്റു പറയുന്ന നാട്യത്തിലുള്ള ബ്ലോഗ്. ദിനം തോറും 500 ഹിറ്റ്സുള്ള ബ്ലോഗിലയാള്‍സാകൂതംകണ്ണോടിച്ചു.ആണിനെപെണ്ണാക്കുന്നആഭിചാരപ്രക്രിയയുടെ ആവര്‍ത്തന വിരസ്സങ്ങളായ വിവരണം. ഡേറ്റിംഗുംഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കലും നിത്യവൃത്തി പോലെവിവരിച്ചിരിക്കുന്നു. അന്തികള്ളിന്‍റെ ഗ്രേഡിലുള്ള റെഡ് വൈന്‍യഥേഷ്ടം മോന്തുന്നത് മഹാസംഭവമായി എഴുതിപിടിപ്പിച്ചിരിക്കുന്നത് വായിച്ച് അയാള്‍ ഉറക്കെ ചിരിച്ചു പോയി. നിനക്കുമാറിടങ്ങളാണെന്ന മന്ത്രവാദിനിയുടെ പ്രഖ്യാപനം ശ്രവിച്ച് മാനസികാടിമത്വത്തിനു വിധേയനായി തലകുനിച്ച് പൂച്ചവീട്ടില്‍ നിന്നിറങ്ങിപോയവരുടെ കൂട്ടത്തില്‍ശ്യാംനന്ദനുമുണ്‍ട്.ശ്യാം നന്ദനനെ നേരില്‍ കാണുവാന്‍ അയാള്‍ തീരുമാനിച്ചു.

ബൈക്ക് പാര്‍ക്കിങ് ഏരിയായില്‍ പാര്‍ക്ക് ചെയ്ത് കടല്‍ക്കരയിലേക്ക് അയാള്‍ കണ്ണോടിച്ചു. ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് മണല്‍പ്പരപ്പിലൂടെ ശ്യാംനന്ദന്‍ഉലാത്തുന്നത് അയാളെ തെല്ലൊന്നത്ഭുതപ്പടുത്തി.
പറഞ്ഞതുപോലെ തന്നെ കൃത്യസമയത്തു തന്നെ നന്ദനെത്തിയിരിക്കുന്നു. സമയക്ലിപ്തത ഒട്ടും തന്നെ പാലിക്കുവാന്‍ തയ്യാറാകാത്ത നന്ദനാണ് ആ പതിവു തെറ്റിച്ചു കൊണ്‍ട് തന്നെ കാത്ത് അക്ഷമനായി കടല്‍തീരത്ത് തെക്കുവടക്കു നടക്കുന്നത്. അനുപമയുടെ ആവലാതി വെളിപ്പെടുത്തുന്നതും വസ്തുതകള്‍ വിശകലനംചെയ്തതില്‍നിന്നുംതനിക്കുബേദ്ധ്യമായതുംപോലെഅതീവസങ്കീര്‍ണ്ണവുംവളരെഗുരുതുസ്വഭാവമുള്ളതുമായപ്രശ്നത്തെയാണ്ശ്യാംനന്ദന്‍ അഭിമുഖീകരിക്കുന്നതെന്ന് അയാള്‍ക്ക് ബോദ്ധ്യമായി. അയാളെ കണ്‍ട് തിരിച്ചറിഞ്ഞ് ഒരു മാജിക്ക്ഒരു മാജിക്കെന്നു വിളിച്ചു പറഞ്ഞു കൊണ്‍ട് പലരുംസമീപിക്കുന്നതവഗണിച്ചു കെണ്‍ട് അയാള്‍ വേഗം നടന്ന് നന്ദനരികിലെത്തി.അയാളെത്തിയതിലുള്ള ആശ്വാസം ശ്യാംനന്ദന്‍റെ മുഖത്തു പ്രകടമായി. അവരിരുവരുയടെയുംസ്വാകാര്യതക്കു ഭംഗം വരുത്താതെ അയാളെ കാണാനോടിയെത്തിയവര്‍ പിരിഞ്ഞുപോയപ്പോള്‍ അവരിരുവരും മണല്‍പരപ്പിലിരുന്നു. മുഖവുരയൊന്നും കൂടാതെ അയാള്‍ കാര്യത്തിലേക്ക്
കടന്നു. നന്ദന്‍ തന്‍റെ ഭാര്യ അനുപമ എല്ലാംഎന്നോടു പറഞ്ഞു. അശ്രദ്ധയോടെ തള്ളിക്കളയാന്‍ കഴിയുന്നതല്ല നന്ദന്‍ അനുപമയുടെ പരാതി. നന്ദന്‍ തന്‍റെ പെരുമാറ്റംഅസാധരണവും ഭയപ്പെടുത്തുന്നതുമാണെന്നാണ് അനുപമ പറഞ്ഞത്. താന്‍ ഒറ്റയ്ക്കാണ് രാത്രി കഴിച്ചുകൂട്ടുന്നതെന്നും അനുപമ എന്നോട് പറഞ്ഞു. വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ട സുഹൃദ് ബന്ധം നമ്മള്‍ തമ്മിലുണ്‍ടായിട്ടും എന്തിനായിരുന്നു എന്നോടിതെല്ലാം താന്‍ മറച്ചുപിടിക്കുന്നത്.ദീര്‍ഘനേരത്തെ നിശ്ശബ്ദത ഭാവതീവ്രതകളകന്നശ്യാംനന്ദന്‍റെ കണ്ണുകളിലേക്കയാള്‍ ഉറ്റുനോക്കി. അതേയവസ്ഥയില്‍ അയാളോടു ശ്യാംനന്ദന്‍ താന്‍ അനുഭവിക്കുന്നദുരവസ്ഥ  പറഞ്ഞു.തേരിന്‍ബന്തലയിലെ മന്ത്രവാദിനിയുടെ ബ്ലോഗ് വായിച്ചതിനു ശേഷം അവരെ തോല്പിച്ച് അഹങ്കാരഭജ്ഞനം നടത്തണമെന്ന അഭിവാഞ്ചയോടെ മന്ത്രവാദിനിയുടെ വീടായ പൂച്ചവീട്ടിലേക്ക് പോയെന്നും അവരുടെ ആഭിചാര വൃത്തിക്കിര യായി അപമാനഭാരത്തോടെ തലയും കുമ്പിട്ടിറങ്ങിപ്പോകേണ്‍ടിവന്നുവെന്നും അനുപമ പറഞ്ഞതൊന്നും തന്നെ അസത്യങ്ങളല്ലെന്നും ശ്യാംനന്ദന്‍ തന്‍റെ ഉറ്റസുഹൃത്തിനോടുവെളിപ്പടുത്തി.ശ്യാംനന്ദന്‍റെകണ്ണുകള്‍നിറഞ്ഞൊഴുകുന്നതയാള്‍ അസ്വസ്ഥതയോടെ നോക്കി. തങ്ങള്‍ സുഹൃത്തുക്കള്‍  ബ്രേവ്മാനെന്നു മറ്റുള്ളവര്‍ക്കു ആത്മാഭിമാനപൂര്‍വ്വം പരിചയപ്പെടുത്തികൊടുക്കാറുള്ളസദാഊര്‍ജ്ജസ്വലനുംസാഹസികനുമായശ്യാംനന്ദനാണ്ജുഗുപ്സാവഹമായെരധമപ്രവര്‍ത്തിക്കിരയായിസ്വത്വംനഷ്ടപ്പെട്ടതുപോലെകേഴുന്നത്.അയാള്‍വര്‍ദ്ധിച്ചസഹതാപത്തോടെ നന്ദനെ ഉറ്റുനോക്കി.
  ഒരു വനാന്തര യാത്രയ്ക്കിടയിലെ വിശ്രമവേള. ടെന്‍റിനുള്ളില്‍, ഹൃദയബന്ധം സ്ഥാപിച്ചൊരു കാനനവാസി മുളങ്കുറ്റിയില്‍ പകര്‍ന്നുതന്ന യവം കുടിച്ച് സ്ഥലകാലബോധങ്ങളുടെഅതിരുകള്‍ കടന്നു കടന്നു പോകുകയായിരുന്ന തന്നെ കൊത്താനാഞ്ഞ വിഷപാമ്പിനെ കൈ കൊണ്‍ടു തട്ടി മാറ്റി പൊന്തക്കാടുകള്‍ വകഞ്ഞു മാറ്റാനുപയോഗിക്കുന്ന മരക്കമ്പുപയോഗിച്ച് തല്ലിക്കൊന്നു ശ്യാംനന്ദന്‍. ആ നന്ദനാണ് ഒരു ബ്ലോഗെഴു
ത്തുകാരിയുടെ കടലാസു വിരട്ടലിനു മുമ്പില്‍ അടിപതറി വീണിരിക്കുന്നത്. തികഞ്ഞ ഹൃദയവ്യഥയോടെ അയാള്‍ ശ്യാം നന്ദന്‍റെ ചുമലുകളില്‍ കൈകളമര്‍ത്തികൊണ്‍ട് പറഞ്ഞു. നന്ദന്‍ തന്നെ ഗ്രസിച്ചിരിക്കുന്ന ഈ അഭിശപ്ത ദുരന്തത്തെ എന്‍റെ കഴിവുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി ഞാനില്ലാതാക്കും. ശ്യാംനന്ദന്‍റെ കണ്ണുകളില്‍ അവിശ്വാസനീയതയുടെതിളക്കം. അയാള്‍ കടല വില്ക്കുന്ന കുട്ടിയെ കൈകാട്ടി അരികിലേക്ക് വിളിച്ചു ഒരു വലിയ പൊതി കടല ആവശ്യപ്പെട്ടു.
ആ കുട്ടി ഒരു വലിയ പൊതി കടല അയാളുടെ കയ്യിലേല്പിച്ചു. കടലയുടെ വില നല്കാന്‍ തുനിഞ്ഞ നന്ദനെ തടഞ്ഞു കൊണ്‍ട് അയാള്‍ ആ കടലപ്പൊതി അല്പം ശക്തമായി കുലുക്കുവാന്‍ തുടങ്ങി.
കളയും സാ.....ര്‍. പൊതി നിറയെ അഞ്ചു രൂപയുടെ നാണയങ്ങള്‍ നിറയുന്നതു കണ്‍ട് ഭീതിയോടെ പിന്നോട്ട് മാറിയ ബാലന്‍റെ കൈയിലായി നാണയങ്ങള്‍ നിറഞ്ഞ പൊതി ഏല്പിച്ചിട്ട്അന്ധാളിച്ച് വാപൊളിച്ചു നില്ക്കുകയായിരുന്ന ശ്യാംനന്ദനോടയാള്‍ പറഞ്ഞു. വരൂ പോകാം. അയാള്‍ ശ്യാംനന്ദനെയുംകൂട്ടി പാര്‍ക്കിങ് ഏരിയായിലെത്തി. ശ്യാംനന്ദനെ നോക്കി ഗൂഢമായി പുഞ്ചിരിച്ചു കൊണ്‍ടയാള്‍ നാലുപാടും തിരിഞ്ഞ് ഉറക്കെ കൈകൊട്ടി. ബീച്ചിലെ സന്ദര്‍ശകരുടെ അര്‍ദ്ധവൃത്തംഅയാള്‍ക്കു ചുറ്റുമായി രൂപപ്പെട്ടു. പെട്ടെന്ന് ഇരുകൈകളുംമുന്നോട്ട് നീട്ടിപിടിച്ച് അയാള്‍ നിശ്ചലനായി നിന്നു. അല്പനേരത്തിനുള്ളില്‍ ചേര്‍ത്തുപിടിച്ച അയാളുടെകാല്പാദങ്ങള്‍ മുകളിലേക്കുയര്‍ന്നു. കൂടി നിന്നവരില്‍ ചിലര്‍ ഭീതിയോടെ കൂകിവിളിച്ച് പുറകോട്ടോടി മാറി. മറ്റുചിലരാകട്ടെ ആര്‍പ്പുവിളിച്ച് ഉച്ചത്തില്‍ കൈകൊട്ടി അയാളെ അഭിനന്ദിച്ചു. അവരോടൊപ്പം ശ്യാംനന്ദനും ഒപ്പം കൂടി. ശ്യാംനന്ദന്‍റെ മൂഡിലുണ്‍ടായ ക്ഷണവ്യതിയാനത്തില്‍ സന്തുഷ്ടനായി, അനുപമക്കു കൊടുത്ത വാക്ക് ഉടന്‍ പാലിക്കണമെന്നു പറഞ്ഞ് നന്ദന് ഹസ്തദാനം നല്കി അയാള്‍ തന്‍റെ ഹയബുസ സ്റ്റാര്‍ട്ട് ചെയ്തു.

   
തേരിന്‍ബന്തലയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഭാഗത്ത് കാലപ്പഴക്കം തോന്നിക്കുന്ന വില്ലക്കു മുന്നിലായി അയാള്‍ തന്‍റെ ഹമ്മര്‍ എച്ച് നിറുത്തി. കറുത്ത പെയിന്‍റടിച്ച കൂറ്റന്‍ ഇരുമ്പു ഗേറ്റിനു മുകളിലായി ക്യാറ്റ് ഹവുസ് എന്നെഴുതി വച്ചിരിക്കുന്നത് അയാള്‍ വായിച്ചു തീരുന്നതിനിടയില്‍ ഇരുമ്പ്ഗേറ്റ് പൂര്‍ണ്ണമായും തുറക്കപ്പെട്ടു. അയാള്‍ വാഹനം അകത്തേക്ക് ഓടിച്ചു കയറ്റി സിറ്റവുട്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഭീമാകാരമായ വാതില്‍ തുറന്നു പുറത്തേക്കു വന്നമന്ത്രവാദിനി കടുപ്പത്തോടെ അയാളോടു പറഞ്ഞു.

ഹവ് ആര്‍ യൂ. അയാള്‍ തിരികെ പറഞ്ഞു. ഹവ് ആര്‍ യൂ.

ആകാര ഭംഗി നിഴല്‍പരത്തുന്ന പര്‍പ്പിള്‍ നിറത്തിലുള്ള നൈറ്റി ധരിച്ച മന്ത്രവാദിനിയെ അയാള്‍ അടിമുടി വീക്ഷിച്ചു.മന്ത്രവാദിനി അയാളെ അകത്തേക്കു ക്ഷണിച്ചു. പുരാതന പ്രേതഭവനത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന സ്വീകരണമുറിയില്‍തുകല്‍കൊണ്‍ടുപൊതിഞ്ഞിട്ടുള്ളസോഫയില്‍അയാളിരുന്നുഅയാള്‍ക്കഭിമുഖമായുള്ള സോഫയില്‍ മന്ത്രവാദിനിയുംഇരുന്നു.അദൃശ്യമായഅളവുകോലുപയാഗിച്ചു സിദ്ധിയുടെ പരിമാണം തിട്ടപ്പെടുത്തുന്ന നീണ്‍ട നിശബ്ദതയ്ക്ക് ഒടുവില്‍ ടീപ്പോയുടെ മുകളിലിരിക്കുന്ന വൈന്‍ കുപ്പിയിലേക്ക് കണ്ണോടിച്ചുകൊണ്‍ടയാള്‍ ആ നിശബ്ദത ഭജ്ഞിച്ചു കൊണ്‍ടു പറഞ്ഞു.

ഡ്രിംഗ്സില്‍വലിയതാത്പര്യമാണെന്നുബ്ലോഗില്‍ കണ്‍ടു.ക്ലാന്‍സി ടേസ്റ്റ് ചെയ്തുവോ എന്നെങ്കിലും?

ഇപ്പംമാജിക്കിനൊപ്പം ബെവറിജിന്‍റെ ഏര്‍പ്പാടിലുമാണോ?

അതല്ല കൊക്കു കഴുത്തു നീട്ടിയിരിക്കുന്നതു പോലെ എപ്പോഴും ബ്ലോഗില്‍ വൈന്‍ ബോട്ടിലെഴുന്നെള്ളിച്ചു വെച്ചിരിക്കുന്നത് കണ്‍ട് ചോദിച്ചതാണ്.

ഇതെല്ലാം ആണുങ്ങളുടെ മാത്രം കുത്തകയാണെന്നാണോ ഈകാലത്തിലും കരുതിയിരിക്കുന്നത്.

അല്ലേയല്ലാ. എങ്കിലും ഫ്രൂഫ് കൂടിയ കരീബിയന്‍ ഡ്രിംഗ്സ്ഭവതി കഴിച്ചു കാണത്തില്ല. ഒറ്റ സിപ്പില്‍ തന്നെ മലര്‍ന്നടിച്ചു തറയില്‍ വീഴും.

നോണ്‍സെന്‍സ്. മന്ത്രവാദിനി ക്രൂദ്ധയായി അയാളെ നോക്കി.

കണ്‍ടൂ ചാനലില്‍. വിദേശത്തെ ഒരു ഹേട്ടേലിനു മുന്നില് കോഴിയുടെ തല പറിച്ചെടുത്ത് പിന്നെ കൂട്ടിച്ചേര്‍ത്ത ആളെപ്പറ്റിക്കല്‍ പരിപാടി. സ്ട്രീറ്റ് മാജിക്കെന്ന വേലത്തരം കാട്ടിതെരുവുകളിലൂടെ വായും നോക്കി നടക്കുന്ന ആണിനെയുംപെണ്ണിനെയും വിഢ്ഢികളാക്കുന്നത് ഇവിടെ പടുകുഴിയിലേക്ക് പതിയ്ക്കാന്‍ പോകുന്നു. തേരിന്‍ബന്തല ലിസ്ബണോപാരീസോ ടെക്സാസോ അല്ലായെന്നു താങ്കള്‍ക്ക് ബോദ്ധ്യമാകും.

 ടീപ്പോയുടെ പുറത്തു നിന്നും ഒരു കുത്ത് ചീട്ടെടുത്ത് ഷഫിള്‍ ചെയ്തതിനു ശേഷം അയാള്‍ക്കു നേരെ നീട്ടി മന്ത്രവാദിനി ആവശ്യപ്പെട്ടു

റ്റെയ്ക് ഒന്‍ കാഡ് മാന്‍

അയാള്‍ ഒരു കാര്‍ഡ് വലിച്ചെടുത്തു. ഏതിനമെന്നു നോക്കിയതിനു ശേഷം കത്തിച്ചു കളയു. ലായിറ്റര്‍ അയാള്‍ക്കു നേരെ മന്ത്രവാദിനി നീട്ടി. ചുവപ്പും പച്ചയും ജ്വാലകളോടെ ആ ചീട്ട് മാര്‍ബിള്‍ തറയില്‍ കിടന്നു കത്തിച്ചാമ്പലായി. തന്‍റെ കൈയിലുള്ള ചീട്ടകളോരോന്നായി മന്ത്രവാദിനി മറിച്ചു നോക്കുന്നതും അവരുടെ മുഖം സാവധാനം വിവര്‍ണ്ണമാകുന്നതും അയാള്‍ ശ്രദ്ധാപൂര്‍വ്വം നോക്കിയിരുന്നു. ചീട്ടെടുക്കാന്‍ കഴിയാതെ ക്ഷോഭത്തോടെ മന്ത്രവാദിനി പറഞ്ഞു. ആഡുദന്‍ എയിസാണ് താങ്കള്‍ നോക്കിയ ചീട്ട്.

എവിഡന്‍സ് വേണം

മന്ത്രവാദിനിഅക്ഷമയോടെചീട്ടുകളോരോന്നായിമറിച്ചുനോക്കുന്നതിനിടയില്‍ അയാള്‍ അവരുടെ ഉദരത്തിനു സമീപത്തായി കൈചൂണ്‍ടി. നാഭിക്കു താഴെ മിനുസമുള്ള കട്ടിക്കടലാസിന്‍റെ സ്പര്‍ശം. മന്ത്രവാദിനി ചീട്ടെടുത്ത് കീറിയെ
റിഞ്ഞു. വൈന്‍ കുപ്പി കയ്യിലെടുത്തു. വൈന്‍ മുഴുവന്‍കുടിച്ചു. ഗെറ്റപ്പ് മാന്‍. പര്‍പ്പിള്‍ നിറത്തിലുള്ള നൈറ്റിയില്‍ചവിട്ടി നിന്ന് മന്ത്രവാദിനികൈകള്‍നീട്ടി.കാരിരുമ്പിന്‍റെകാഠിന്യം.വായുവിലുയര്‍ന്നുയൊഴുകിത്താഴ്ന്നുമന്ത്രവാദിനി.
ഇനിയെന്ത്?അറിവിന്‍റെമന്ത്രാക്ഷരങ്ങള്‍ക്കായി അയാള്‍കാതോര്‍ത്തു.

   ഉദാസീനമായനിശബ്ദതയെപേടിപ്പിച്ചരാക്ഷസ നിലവിളികള്‍,
 മന്ത്രവാദിനിആടിത്തിമിര്‍ത്തരാവുകള്‍ഉന്മാദജന്യങ്ങളാണെന്നതിരിച്ചറിവായാ
ള്‍ക്കു നല്കി.
  
 ഷവറിനുതാഴെസമൃദ്ധമായജലധാരയില്‍ അയാള്‍നനഞ്ഞു. വസ്ത്രം ധരിച്ചു പുറത്തേക്കിറങ്ങിയപ്പോള്‍ കിടപ്പു മുറിയുടെ വാതില്‍പ്പാളിക്കു പിന്നില്‍ പകുതിമറഞ്ഞ് കാല് വിരല്‍ കൊണ്‍ട് മാര്‍ബിള്‍തറയില്‍ അര്‍ദ്ധവൃത്തംവരച്ചും വലതു കൈവിരല്‍ നഖം കടിച്ചും മന്ത്രവാദിനിനമ്രശിരസ്ക്കയായി നില്ക്കുന്നു! അയാള്‍ മൊബൈലില്‍ശ്യാം നന്ദനെ വിളിച്ചു. ഡേവിഡ് ഞാനിപ്പോള്‍ എന്‍ഗേജ്ഡാണ്.കുപ്പിവളകിലുക്കംപോലുള്ളഅനുപമയുടെപൊട്ടിച്ചിരി അയാള്‍ക്കു കേള്‍ക്കാമായിരുന്നു.

 

 

 

   

 

 

 

 

       

 

 

 

 

   

Friday, May 7, 2010

മലയാളത്തിന് ക്ളാസ്സിക്കല്‍ പദവി നല്കണം

മലയാളത്തിന് ക്ളാസ്സിക്കല്‍ പദവി നല്കണം

ഭാരതീയ ഭാഷകളില്‍ കാലഘട്ടത്തിന്‍റെ പരിഷ്ക്കാര
ങ്ങള്‍ സമൂലം സ്വയത്തമാക്കിയ മലയാള ഭാഷയെ
കാലപ്പഴക്കത്തിന്‍റെ പേരില്‍ ക്ളാസ്സിക്കല്‍ പദവി
യിലുള്‍ പ്പെടുത്താതില്‍ ശക്തിയായി പ്രതിഷേധിക്കേ
ണ്‍ടതാണ്. മികച്ച നോവലുകള്‍ കവിതകള്‍ നാടക
ങ്ങള്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഭാരതീയ സാഹി
ത്യത്തിന് മലയാള ഭാഷ നല്‍കിയ മഹത്തരങ്ങളായ
ഈ സംഭാവനകള്‍ തന്നെ ക്ളാസ്സിക്കല്‍ പദവിക്ക്
വിഘ്നമായിയുയര്‍ത്തിക്കാണിക്കുന്ന കാലപ്പഴക്ക
നിര്‍ണ്ണയത്തെ ഉന്മൂലനം ചെയ്യുന്നതാണ്.

           എന്നിട്ടും കേരളമെന്നു കേട്ടാല്‍ ഞര
ന്‍പുകള്‍ക്കുള്ളിലൊന്നും തിളച്ചുമറിയാത്തത് അ
തിനുള്ളില്‍ സൂര്യസാമീപ്യത്തിലും ചൂടു പിടിയ്ക്കാ
ത്ത നിര്‍ലജ്ജമായ ഹിമപ്രവാഹമായതിനാലാകാം.
സ്വന്തം കൃതികള്‍ക്കംഗീകാരം കിട്ടിയില്ലെന്ന് തോ
ന്നുമ്പോഴെക്കെ ഗര്‍ജ്ജിക്കുന്ന നമ്മുടെ സാഹിത്യ
കവി സിംഹങ്ങള്‍ മലയാള ഭാഷക്ക് അര്‍ഹത
പ്പെട്ട പദവി നിഷേധിക്കപ്പെടുമ്പോള്‍ ഉറക്കം നടി
ച്ചു കിടക്കുന്നതാണ് ഏറെ വേദനാജനകം

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...