Tuesday, May 18, 2010

അതിക്രമിച്ചു കടക്കുമ്പോള്‍

അതിക്രമിച്ചു കടക്കുമ്പോള്‍
തടയാനാരുമില്ലായിരുന്നു
അരുതെന്നു പറയാനും
വന്നുകയറിയെങ്കിലനുഭവിക്കട്ടെ
എന്നു കരുതിയതുമാകാം !

ആദ്യമമ്മയുടെയുദരത്തിലും
അച്ഛന്‍റെ ശീലങ്ങളിലും
അതിക്രമിച്ചു കയറി
പിന്നെപ്പിന്നെ
ഇണയുടെ സ്വാകാര്യതകളിലും
പേരക്കിടാങ്ങളുടെ
ഇഷ്ടാനിഷ്ടങ്ങളിലേക്കും
അതിക്രമിച്ചു കയറി
ഒടുവില്‍ അതിക്രമിച്ചു കടക്കലിന്
പിടികൂടി മൂന്നാംമുറയും
നാലാം മുറയും നടത്തി
എന്നന്നേക്കും നാടു കടത്തും .


2 comments:

  1. അതിക്രമിച്ച് കടക്കാം. പക്ഷേ ശിക്ഷയുടെ അതിക്രമം കാത്തിരിപ്പുണ്ടാകും. അതത്രേ സത്യം. നന്നായിരിക്കുന്നു.

    ReplyDelete
  2. അവസാനം എപ്പോഴും അങ്ങനെ ആയിരിയ്ക്കുമല്ലേ?

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...