Sunday, May 23, 2010

 ആള്‍ക്കൂട്ടം

         നിവര്‍ത്തിയിട്ട കറുത്ത വിരിപ്പു പോലെ പ്രധാനപാത കവലയും    
കടന്ന് മുന്നോട്ട് പോയി .  കവലയില്‍ നിന്നും പത്തടി മാറി വലത്തേക്കു  
തിരിഞ്ഞുപോകുന്നഇടവഴിഅവസാനിക്കുന്നയിടത്ത്സ്ഥിതിചെയ്യുന്നവീട്
ആള്‍ക്കൂട്ടംവളഞ്ഞിരിക്കുന്നു.എന്താണെന്നുതിരക്കിഓടികിതച്ചെത്തിയവ
രോട്ഓടിയെത്തിയതിന്റെതളര്‍ച്ചമാറാതെപ്രാണവായുപണിപ്പെട്ടുഉള്ളിലേ
ക്കുവലിച്ചുവലിച്ചുകയറ്റിആള്‍ക്കൂട്ടത്തില്‍പലരുംഒരേസമയംവിശദീകരിച്ചു
'അകത്തൊരുപെണ്ണുംആണും.ഇത്ഇവിടെപറ്റത്തില്ല'.വേറെചിലര്‍അണ
പ്പൊട്ടിയൊഴുകുന്നരോഷത്തോടെഉച്ചത്തില്‍പറഞ്ഞു.'ഇന്നിതവസാനിപ്പിക്ക
ണം'.പെട്ടെന്ന്നാക്കുപിഴവുകളോടെഒരാള്‍ പറഞ്ഞു'ഞങ്ങളെക്ക മനസ്സമാ
ധാനായിട്ടാഇവിടെകഴിയുന്നത്'.അവിടെയെത്തിയിരുന്നഅയാളുടെഅയല്‍വാ
സികളായവര്‍ അത്കേട്ട്  സ്തംഭിച്ചു പോയി. സന്ധ്യയായാല്‍ മദ്യപിച്ച് വന്ന് 
പാതിരാത്രിയാവോളംഅയല്‍വാസികളെപുലഭ്യംപറയുന്നത്അയാളുടെ പതിവാണ്.അതിനിടയില്‍കതകുതുറക്കാന്‍ആള്‍ക്കൂട്ടത്തിലെപ്രമാണിമാര്‍ശ
ബ്ദമുയര്‍ത്തി ആവശ്യപ്പെട്ടു . കുറച്ചു ചെറുപ്പക്കാര്‍ മുഷ്ടിചുരുട്ടികതകില്‍ 
ആഞ്ഞാഞ്ഞു മുട്ടി . "തുറക്കെടാ കതക് തുറക്കെടി കതക് ".അസഭ്യവാ
ക്കുകളുടെഅകമ്പടിയോടെആള്‍ക്കൂട്ടംവിളിച്ചുപറഞ്ഞു.എന്നിട്ടുംകതകു തുറക്കാതായപ്പോള്‍ ഒരു പ്രമാണി കതക് ചവിട്ടിപ്പൊളിക്കാന്‍ നിര്‍ദ്ദേ
ശംനല്കി.അലക്കാനായെടുത്തഅയാളുടെഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 
കാമുകിയുടെ പ്രണയലേഖനം അയാളുടെ ഭാര്യ കണ്ടെത്തുകയും,  രാ
വിലെതുടങ്ങിപാതിരാവുംകഴിഞ്ഞുള്ളരസാനുഭവങ്ങളുടെവിദ്യുത്സ്മരണക
ളതിലയവിറക്കിയിരിക്കുന്നതുഒരുവിധംവായിച്ചുതീര്‍ത്ത്ഇനിതന്നെതൊട്ടു പോകരുതെന്നുഅവര്‍തീര്‍ത്തുപറഞ്ഞിരിക്കുയാണ് . കതകു ചവിട്ടിപ്പൊളി
ക്കാന്‍ കുറെ യുവാക്കള്‍ മുന്നോട്ടു വന്നു . സര്‍വ്വകരുത്തുമെടുത്തു് അവര്‍ 
വാതിലില്‍ആഞ്ഞാഞ്ഞുച്ചവുട്ടി.വാതില്‍പ്പൊളിഞ്ഞുതാഴെവീണു . അഗ്നിപര്‍വ്വ
തത്തില്‍നിന്നുംലാവാപ്രവഹിക്കുന്നതു പോലെ ആള്‍ക്കൂട്ടം ഒന്നടങ്കംവീടിനു
ള്ളിലേക്കു പാഞ്ഞു കയറി. കേട്ടാലറക്കുന്ന അസഭ്യങ്ങള്‍ അവരുടെ നാവില്‍ 
നിന്നും പ്രവഹിച്ചു . സ്വപ്നസദൃശ്യമായ ദൃശ്യം കാണാനെത്തിയവര്‍ നിരാശ
രായി . പൂര്‍ണ്ണവസ്ത്രം ധരിച്ചു് ഒരു യുവാവും യുവതിയുംമുറിയുടെ മൂലയ്ക്കല്‍ വിറ
ച്ചുവിറച്ചു നില്ക്കുന്നു .

 പിന്നെ നടന്നത് ക്രൂരമായ മര്‍ദ്ദനം . ഭാര്യയെ മുടിക്കു കുത്തിപ്പിടിച്ച്കുനി
ച്ചു നിറുത്തി കൈമുട്ടു മടക്കി ഇടിച്ചു ചതക്കുന്നവര്‍മാനത്തിന്‍റെയും മര്യാ
ദയുടെയും പേരു പറഞ്ഞ് ആ യുവാവിനെയും യുവതിയെയുംതല്ലി
ച്ചതച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനാലു തികയാത്ത പെണ്‍കുട്ടിയെ പീഢി
പ്പിക്കുകയും സ്വാധീനം ചെലുത്തി കേസ് തേയ്ചുമായ്ചു കളയുകയും ചെയ്ത 
ആളിന്റെ അടിയേറ്റ് യുവാവിന്റെ വായില്‍ നിന്നുചുടുച്ചോരചീറ്റിതെറിച്ചു; 
ചുണ്ട് പൊട്ടുകയും രണ്ടു പല്ലുകളടര്‍ന്നു വീഴുകയുമുണ്ടായി . അതു കണ്ട് 
നിലവിളിച്ച യുവതിയുടെ ദേഹത്ത് പലരുടെയും മുട്ടു കാല്‍ നിര്‍ബ്ബാ
ധം പതിച്ചു .നാലുപാടും നിന്നുമുള്ള അടിയുംഇടിയും ചവിട്ടുമേറ്റ് യുവാ
വുംയുവതിയും പുഴു പിടയ്ക്കുന്നതു പോലെ തറയില്‍ കിടന്നു വേദന സഹി
ക്കാനാകാതെ പുളഞ്ഞു . കിടപ്പറ ഒളിച്ചുനോട്ടത്തിനു പിടിക്കപ്പെട്ട് 
മരത്തില്‍ ബന്ധിച്ചപ്പോള്‍ കുടഞ്ഞിടപ്പെട്ട നൂറുകണക്കിനു പുളിയ
നെറുമ്പുകള്‍ശരീരത്തില്‍കയറിയിറങ്ങികടിച്ചുത്തുങ്ങികിടന്നതിന്റെ ദുരാ
നുഭവങ്ങളുള്ള ഒരു ചെറുപ്പക്കാരന്‍ഹതഭാഗ്യരുടെ നേരെ മാറിമാറി കാര്‍ക്കി
ച്ചു തുപ്പി .

               അടിയും ഇയിയും തൊഴിയുമേറ്റ്  ഈഞ്ചപ്പരുവമായ യുവാ
വിനെയും യുവതിയെയും പോലീസെത്തി കൊണ്ടു പോയപ്പോള്‍ വിജയ
ഭേരിയോടെ ആള്‍ക്കൂട്ടം അവിടെ നിന്നും മടങ്ങി. ഒരു സുകൃതകര്‍മ്മം
ചെയ്തചാരിതാര്‍ത്ഥ്യത്തോടെനിരത്തില്‍ പ്രവേശിച്ച ആള്‍ക്കൂട്ടം നിരത്തിന
രുകിലായി ചോരയില്‍ കുളിച്ച് വെള്ളംവെള്ളമെന്ന്അസ്ഫഷ്ടമായി പുലമ്പി 
കൊണ്ടു് ഒരു യുവാവു മരണത്തോടു മല്ലിടുന്നതു കണ്ടു. തൊട്ടരികിലായി 
ഒരുബൈക്കു്മറിഞ്ഞുകിടപ്പുണ്ട്.ആക്സിഡണ്ടെന്നുപരസ്പരംപറഞ്ഞുകൊണ്ട്
ആള്‍ക്കൂട്ടംമുന്നോട്ടുപ്പോയി.
    അവസാനയാളും മറയുന്നതും നോക്കി ആ യുവാവിന്റെ ജീവന്‍ ഭയപ്പെട്ടു .

                   
                      

1 comment:

  1. നന്നായിരിക്കുന്നു, സമൂഹത്തിന്റെ നേര്‍കാഴ്ച്ച...!!

    ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...