Saturday, May 29, 2010

നീര്‍മാതളം










ആ , നീര്‍മാതളംപൊഴിഞ്ഞൂ !
ഭൂവിതിലാറടിമണ്ണില്‍
മണ്ണോടുച്ചേര്‍ന്നൊരാദു :
സാന്ദ്രദിനമതണയുന്നിതാ
എന്തുജ്ജ്വലപ്രശോഭിത
സര്‍ഗ്ഗസൃഷ്ടികളാകനകാംഗു -
ലികളേകിയീമലയാണ്മക്ക് .
വിശ്വചേതനകളില്‍ കൊത്തി
വച്ചു കൊച്ചുമലയാളത്തിന്‍
സാഹിത്യപ്പെരുമകളാ
മാധവിലതാപ്പാണികള്‍
ആര്‍ദ്രംസ്വച്ഛതരമെന്നാല്‍
അഗ്നിമുഖികളാകുന്നാ യക്ഷര
ചെന്തീലാവാപ്രവാഹത്തില്‍
കത്തി ദുഷ്ടസമുദായനീതികള്‍ .

പൊഴിഞ്ഞതീമണ്ണിതില്‍ മാത്രം
വിടര്‍ന്നിതന്നെഞങ്ങള്‍തന്‍
അകതാരിന്‍ചില്ലയതില്‍വാടാതെ ;
പരിലസിപ്പൂ നീര്‍മാതളമലരയി
കമലയെന്നസ്സുരയ്യയെന്നമാധവിക്കുട്ടി .







3 comments:

  1. "പൊഴിഞ്ഞതീമണ്ണിതില്‍ മാത്രം
    വിടര്‍ന്നിതന്നെഞങ്ങള്‍തന്‍
    അകതാരിന്‍ചില്ലയതില്‍വാടാതെ ;
    പരിലസിപ്പൂ നീര്‍മാതളമലരയി
    കമലയെന്നസ്സുരയ്യയെന്നമാധവിക്കുട്ടി ."
    http://aadhilas-heartbeats.blogspot.com/2010/05/blog-post_28.html

    http://aadhillasdiary.blogspot.com/2010/05/blog-post_28.html

    ReplyDelete
  2. റൈന്‍ നദി കടന്ന് ആകാശത്തിലൂടെ
    പോക്കു വെയിലിതേല്ക്കാന്‍
    വന്നെത്തിയ മഹാമനസ്ക്കതക്ക്
    അഥിലാ ഒരായിരം നന്ദി
    ലാ മിറബ് ളെയുടെ നാട്ടിലും
    മലയാളമിതു മറക്കാത്തതിനും

    ReplyDelete
  3. "If only the human eye could look beyond the chilling flesh, the funeral pyre's rapid repast and then beyond, the mourner's vanquished stance, where would death be then, that meaningless word when life is all that there is that raging continuity that often the wise ones recognise as GOD"
    From Only the Soul knows how to Sing.

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...