Monday, June 7, 2010

ഭാരതപ്പുഴ കരയുന്നു

ഭരതപ്പുഴ കരയുന്നിപ്പൊഴും
വറ്റുന്നില്ലാ ച്ചെറ്റുമാ കണ്ണീരിന്നും
വിട്ടകന്നില്ലാ ഞടുക്കമാ ഹൃത്തില്‍
പ്രതിദ്ധ്വനിക്കുന്നുയോളത്തള്ളലില്‍

എത്രകൊതിച്ചും വാത്സല്യത്തെളിനീര്‍
മുലക്കാമ്പുകളതില്‍ച്ചുരത്തിയും
ഒന്നോമനിക്കാന്‍ മാത്രമായിയോള -
പ്പത്തികൈകളാല്‍വാരിയെടുത്തതാം
*യദുകൃഷ്ണനെയാപൊന്‍ക്കുരുന്നിനെ
അറിഞ്ഞതീലാപ്പുഴ ക്ഷണമപ്പോള്‍
മൃത്യു , തന്‍കരങ്ങളില്‍നിന്നുംതട്ടി
യെടുത്താകുട്ടിയെ കൊണ്ടുപ്പോമെന്നും

മൂകാഭിനയത്തിന്‍പ്പടുത്വമോടെ
വിമൂകരാക്കിയേവരേയുമവന്‍
നിശ്ചലഭിനയച്ചാരുതയോടെ
നിശ്ചലംകിടന്നമ്മടിത്തട്ടില്‍
ഒരുമത്സരപ്പങ്കാളിയെന്നപോല്‍
നിറയുന്നുപ്പുഴയിതില്‍ തെളിനീര്‍
കൂടിക്കലരുന്നാവേളവുംകണ്ണീര്‍
പഴിക്കല്ലേയീപ്പുഴയയെനിങ്ങള്‍
നീര്‍മണികളൊഴുക്കിടുന്നുനിളാ
ആ,വത്സലമാതാവിനൊപ്പമിന്നും.

* ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍
 പങ്കെടുക്കാനെത്തി ഭരതപ്പുഴയില്‍ മുങ്ങി
 മരിച്ച മൈം കലാകാരന്‍

2 comments:

  1. അമ്മയോടൊപ്പം യദുവിനായി കണ്ണീരന്ജലി!

    (നല്ല കവിത, അക്ഷരത്തെറ്റുകള്‍ വരുത്താതിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായിരുന്നേനെ....)

    ReplyDelete
  2. ..
    അതെ അതെ, നല്ല കവിത.
    നേരത്തെ കണ്ടില്ലാ,
    “..നീര്‍മണികളൊഴുക്കിടുന്നുനിളാ
    ആ,വത്സലമാതാവിനൊപ്പമിന്നും.”
    ..

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...