Sunday, June 20, 2010

അരൂപികള്‍

കുറ്റാക്കൂരിരുട്ടിന്‍റെ സംഗീതമുയര്ന്നു
ചീവിടുകളുടെ നാമസങ്കീര്‍ത്തനങ്ങള്‍
കാലടികളുടെസ്പര്‍ശമര്‍മ്മരങ്ങള്‍
കരിയിലകളില്‍ ഞെരിഞ്ഞമര്‍ന്നിടൂ
ഇരുട്ടിന്കട്ടിക്കരിമ്പടംപ്പുതച്ചു
കൂനിക്കൂടി നില്ക്കയാണെന്‍റെ വീട്
അച്ഛന്‍കാത്തിരിക്കുന്നാ വൃദ്ധനാം വീട് .
പടവുകളിലാ , കല്പടവുകളില്‍
പാദങ്ങളമര്‍ത്തി  പണ്ടു ഞാന്‍ പടി -
യിറങ്ങിപ്പോയതിന്‍ പാദമുദ്രകളതു
 കാത്തു കിടപ്പുണ്ടിന്നുമവിടെയെന്നെ .
*അച്ഛന്‍റെപകല്‍കിനാവൊരിഞ്ചിനീയ -
റിന്‍ വര്‍ണ്ണചിത്രംകളമെഴുതും ദിനം
യാത്രചോദിച്ചാ പടവുകളിറങ്ങി ,
അച്ഛന്‍റെയഗ്നിഭോജന നാന്ദിയായി .
കാക്കിയിട്ടവരെന്നെയെന്തിനുവേട്ട -
യാടിപ്പിടിച്ചു ,കിനാവള്ളിപോലെട്ടു
ദിക്കിലുംനിന്നുവളഞ്ഞെന്നെവരിഞ്ഞു ?
എല്ലുകളുടഞ്ഞുതകരുന്നതുംമ -
ജ്ജ മാംസങ്ങളെന്‍ ചേതനയും ചതഞ്ഞര -
യുന്നതും ബോധനഷ്ടത്തില്‍ കൊടുംവേദ -
നയാലന്നുപുളഞ്ഞു പിടഞ്ഞറിഞ്ഞു .
കാത്തിരുന്നുയെന്നെയുമ്മറപ്പടിയിലച്ഛന്‍
എത്രദിനങ്ങളെത്രസ്സംവത്സരങ്ങള്‍
തോരാമിഴികളോടെകടന്നുപേയി
ഒരുനാള്‍ ഞാന്‍മടങ്ങിയെത്തും നിശ്ചയം .

കമ്പിതഗാത്രമോടെവിറയാര്‍ന്നക -
രപുടമതുകണ്‍പുരികമതിനുമേല്‍
ച്ചേര്‍ത്തുസൂക്ഷ്മമായെന്നെവീക്ഷിച്ചുയച്ഛന്‍
ശുഷ്ക്കമാംവൃദ്ധകരങ്ങളതുനീട്ടി  -
പ്പിടിച്ചാഹ്ളാദശബ്ദമുയര്‍ത്തി
ആശ്ലേഷിക്കാനെന്നെയോടിയണഞ്ഞു ,
ഹാ ! ഇല്ലയതിനാവതില്ല കഷ്ടമേ !
ഞങ്ങളിരുവരുമരൂപികളല്ലോ .

*ഈച്ചരവാര്യര്‍


4 comments:

 1. ഇനിയും മരിയ്ക്കാത്ത ഭൂമി
  നിന്നാസന്നമൃതിയിൽ
  നിനക്കാത്മശാന്തി....

  ഒ എൻ വി എഴുതി എത്ര ശരി

  ReplyDelete
 2. അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ(ഈച്ചര വാര്യർ) പിറവി(ഷാജി.എൻ.കരുൺ) എന്നിവയൊക്കെ ഓർമ്മിപ്പിച്ചു. എഴുപതുകൾ വല്ലാത്ത ഒരു ഗൃഹാതുരത്വമായി പടരുകയാണല്ലോ.

  പക്ഷേ കവിത വല്ലാതെ പ്രത്യക്ഷമായി. കവിതയ്ക്ക് ആഴമില്ലെങ്കിൽ ആളുകൾ പുറത്തു നിന്നു നോക്കി തിരിച്ചു പോകും. എല്ലാവർക്കും പുറം‌മോടികളാണല്ലോ ഇഷ്ടം.

  പിന്നെ കവിത വായിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. ടൈപ്പു ചെയ്യുമ്പൊൾ വരുന്ന തെറ്റുകൾ ആണു പ്രശ്നം ആരോടെങ്കിലും ചോദിച്ച് ശരിയായി ടൈപ്പ് ചെയ്യൂ . വായനക്കാർ അകലാനിടയാക്കണ്ട.

  ReplyDelete
 3. ശ്രീ . പിഷാരടി (അങ്ങനെ തന്നെ വിളിക്കുന്നു
  ആ ചരിത്രം ഞാന്‍ വായിച്ചു .) സന്ദര്‍ശനത്തിനും
  അഭിപ്രായത്തിനും നന്ദി .
  ശ്രീ . സുരേഷ് നല്ല കഥകളുടെ , നല്ല കവിതകളുടെ
  നല്ല നേതാക്കളുടെ ആ എഴുപതുകള്‍ ............
  വീണ്ടും വന്നതിനും അഭിപ്രാത്തിനും നന്ദി.

  ReplyDelete
 4. ഈച്ചരവാരിയരെ വായനയ്ക്കിടെ ഞാനുമോര്‍മ്മിച്ചു.

  നല്ല കവിത മാഷേ

  ReplyDelete