Thursday, July 8, 2010

സമസ്യ

                                  *മരണം മര്‍ത്ത്യ ജീവനെ
                                  തന്‍ ഹിതം പോല്‍
                                  കൊണ്ടു പോകും മഹാസമസ്യ
  അതിന്‍ മുമ്പിലോ
  മൌലി താഴ്ത്തിടുന്നു കാലം
  എന്തിതെന്നു പകച്ചിടൂ വിധിയും .

വ്യാധികളപകടങ്ങള്‍ ഹത്യകള്‍
അല്ലായ്കിലാത്മഹത്യയാം
ആഭിചാരക്രിയയാല്‍
സ്വച്ഛമായ്, സ്വതന്ത്രമായ്
മര്‍ത്ത്യസ്വത്വത്തെ
കൊണ്ടു പോകും മരണം .

              
           ഉയരുന്നു കൂട്ട നിലവിളികള്‍
          കരളുപ്പിളര്‍ത്തുമാതപ്ത ദൃശ്യങ്ങള്‍
         അനാഥത്വമുയര്‍ത്തും ചോദ്യങ്ങള്‍
         അഭിശപ്തമാം കാഴ്ചകള്‍
        പിന്തിരിഞ്ഞു കണ്‍പ്പാര്‍ത്തിടും
        മരണത്തോടായിരം
        നന്ദിച്ചൊല്ലിടുന്നു ഭരണത്തമ്പുരാക്കള്‍ ,
        ഇനിയത്രയുംക്കുറച്ചാള്‍ക്കാരെ
        മാത്രം തീറ്റിപ്പോറ്റിയാല്‍ മതി
       അവ്വിധമെത്ര കുറഞ്ഞീടും ഭരണച്ചിലവുകള്‍ !

                           
                            ജനങ്ങളോ മരണത്താടു കയര്‍പ്പൂ
                            ഭരണത്തമ്പുരാക്കന്മാര്‍
                           വാരിവലിച്ചു കൂട്ടിയന്തര്‍ദ്ദേശീയ
                           കടങ്ങള്‍തന്നെടുക്കാ ഭാര -
                           വിഹിതങ്ങളിനിയും വര്‍ദ്ധിപ്പതില്‍ .

മരണമോ യാതൊന്നും ശ്രദ്ധിപ്പാതെ
തന്‍ കര്‍മ്മമനസ്യൂതം ചെയ്തിടൂ
അപ്പോഴും മരണത്തിനിന്ദ്രിയങ്ങളില്‍
ആ, നന്ദിച്ചൊല്ലലസഹ്യതച്ചൊരിയൂ .

*വീണ്ടും പോസ്റ്റു ചെയ്യുന്നു




2 comments:

  1. ഒരിക്കലും തിരിച്ചുപോവണ്ട എന്നുള്ള വിചാരത്തോടെയാണ് ചില മനുഷ്യർ പ്രവർത്തിക്കുന്നത് പോലും.

    ReplyDelete
  2. "തന്‍ ഹിതം പോല്‍
    കൊണ്ടു പോകും മഹാസമസ്യ"
    അതങ്ങനെ തന്നെയാവട്ടെ

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...