Wednesday, September 1, 2010

സ്കൂള്‍ യൂണിഫോം

വിലപിടിച്ച ഉടുപ്പുകളവളുടെ
സ്വപ്നങ്ങൾക്കെന്നേയന്യം
സ്കൂൾ യൂണിഫോമിൻ പഴക്കം
അവളുടെ കണ്ണുകളെ
ഈറനണിയിക്കുമ്പോൾ ;
അമ്മയുടെ വിഷാദ മിഴികളിലെ 
നിസ്സംഗത സാന്ത്വനമാകും .

കരിങ്കല്ലു ചുമക്കുന്ന അമ്മയുടെ
ശിരസ്സിൽ നിന്നെത്ര
മുടിയിഴകൾ പിണങ്ങിപ്പോയി
എന്നു കണക്കു കൂട്ടിയവൾ
വിളക്കു വെയ്ക്കും നേരത്തു
 അലക്കുന്നേക യൂണിഫോം

തൊട്ടിയിൽ നിന്നെടുത്ത
യൂണിഫോമിൽ നിന്നുമിറ്റിറ്റു
വീഴുന്നത് ജലബിന്ദുക്കളോ ?
അതോ ചുടു കണ്ണനീരോ ?

കാലപ്പഴക്കത്തിൻ
നീണ്ട കീറലുകൾ യൂണിഫോമിൽ
വാനം കാട്ടുന്ന ഓല മേൽക്കൂര
സമം തെളിഞ്ഞു കാണുന്നു
കീറലുകളിലൂടെയവളുടെ കണ്ണുകൾ
വേദനയോടെ  കടന്നു പോയി
പകരമില്ല മറ്റൊരു യൂണിഫോം

മിന്നും പുത്തൻ യൂണിഫോമണിഞ്ഞു
വെള്ള വിരിപ്പിലുറങ്ങുകയാണവൾ
തിങ്ങി നിറയുന്ന പുരുഷാരം
സഹപാഠികളുടെ തേങ്ങലുകൾ
അമ്മയുടെ ആർത്ത നാദം
ആ , പൂമിഴികൾ  കാണില്ലൊരിക്കലും
പുത്തൻ യൂണിഫോമിൻ പകിട്ടു്

10 comments:

 1. നഷ്ടപ്പെട്ട ബാല്യത്തിന്റെ...
  അതിമനോഹരമായ ഒരു ചിത്രം!!!

  തികച്ചും ഓര്‍മ്മകളെ തട്ടിയുണര്‍ത്തിയ ഒരു പോസ്റ്റ്‌..
  ഹൃദയംനിറഞ്ഞ ആശംസകള്‍!!

  ReplyDelete
 2. നഷ്ടബാല്യങ്ങളുടെ സുന്ദരമായ ഒരു കാഴ്ച....

  ReplyDelete
 3. ഓര്‍മ്മകളിലെ ഏറ്റവും 'സുഗന്ധം'-മുളള ബാല്യത്തില്ലേക്ക് കൊണ്ട് പോയ
  വരികള്‍ക്ക് നന്ദി..........!

  'മലയാളത്തിന് 2000 വര്‍ഷത്തെ പഴക്കഠ'- ഈ പോസ്റ്റിങ്ങിനു പിന്നിലുള്ള എന്‍റെ ഉദ്ദേശശുദ്ധി -എന്‍റെ അവതരണതില്ലുള്ള പിശക് കാരണം
  തെറ്റിധരിക്കപെട്ടത്തില്‍ ക്ഷമ ചോദിക്കട്ടെ

  'സുഹൃത്ത്‌' ശ്രീജിത്ത്‌ നല്‍കിയ ഒരു വിവരണം- അതിനു മറ്റുചില സുഹൃത്തുക്കള്‍ നല്‍കിയ പ്രതികരണം- അത് ഞാന്‍ ബ്ലോഗിലൂടെ പങ്ക് വെച്ചു എന്ന് മാത്രം...ഈ പോസ്റ്റിങ്ങിനു ആധാരം അത് മാത്രമായിരുന്നു.
  ദയവായി ആ പോസ്റ്റിങ്ങ്‌ ഒന്ന് കൂടി വായിക്കുക-

  ശ്രീജിത്തിന്‍റെ ശ്രമം ഭാഷയോടുള്ള സ്നേഹവും ബഹുമാനവും തന്നെ അല്ലെ കാണിക്കുന്നത് ..?
  അതിനെ അഭിപ്രായങ്ങള്‍ പറഞ്ഞ സുഹൃത്തുക്കള്‍-
  അവരുടെ വാക്കുകളില്‍ മലയാളത്തെ- അതിന്‍റെ മഹത്വത്തെ- അതില്‍ വിരാജിച്ച എത്രയോ മഹാരഥന്‍മാരോട് ഇന്നത്തെ തലമുറ കാണിക്കുന്ന അനാധരവിനെ- അവഹേളനയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന ഒരു പ്രതിഷേധമല്ലേ പ്രകടമാവുന്നത്...???
  മലയാളത്തെ ദിവസവും കൊന്നുകൊണ്ടിരിക്കുന്നതിന് സാക്ഷി ആയിട്ടു പോലും-
  ഒന്ന് പ്രതികരിക്കാത്ത മലയാളികളെ- "നിങ്ങള്‍ക്കിതോന്നും" ' അര്‍ഹതപ്പെട്ടതല്ല എന്ന രോക്ഷവും വിഷമവും- അതില്‍ നിന്നും ഉണ്ടായ പ്രതികരണമല്ല അതെന്ന് പറയാനാവുമോ ..???.

  അവര്‍ അതിനു ഒരു ഉദാഹരണമായി മാത്രം പറഞ്ഞ ചാനല്‍ സുന്ദരികള്‍-
  ഇന്ന് ഓരോ മലയാളിയുടെ വീട്ടിലും- അമ്മുമ്മ മുത്തച്ഛന്മാര്‍ മുതല്‍ ഇങ്ങെതലക്കലുള്ള കുട്ടികളുടെ വരെ ജീവിതത്തിന്‍റെ ഭാഗമല്ലെ ഈ ചാനലുകള്‍ ...അതിലെ പരിപ്പാടികള്‍ ... ....
  ഭാഷാശുദ്ധിയുടെ ......ഉച്ചാരണത്തിന് നേര്‍ക്കുള്ള ഒരു വലിയ വിപത്ത് തന്നെ അല്ലെ അത് ദിനവും പടച്ചുവിടുന്നത്‌ .......നമ്മള്‍ അറിയാതെ നമുടെ ഭാഷയെ നിത്യവും കൊല ചൈയ്യുന്നില്ലേ ഇവരൊക്കെ..???.

  മാതൃഭാഷ അമ്മെയെപോലെ തന്നെ..ആര്‍ക്കും സംശയം ഇല്ലാ .!
  എന്നിട്ടും നമുക്ക് പരാതികള്‍ ഇല്ലാ......
  ....മലയാളിക്ക് പ്രതികരണമില്ല .....!!!

  ജയിംസ് സാര്‍ ഒന്നുകൂടി ആ ബ്ലോഗ്‌ വായിക്കു....
  എന്‍റെ ആ പോസ്ടിങ്ങിനു പിന്നിലുള്ള ചേതോവികാരം മനസിലാക്കുമെന്ന് കരുതുന്നു....
  മുന്‍പ് പറഞ്ഞ പോലെ , ..എന്‍റെ അവതരണതില്ലുള്ള പിശക് കാരണം തെറ്റിധരിക്കപെട്ടതാണെങ്കില്‍
  എന്നോട് ക്ഷമിക്കുക .........

  ReplyDelete
 4. പിന്നെയവള്‍ വീടിനുത്തരത്തില്‍
  സ്വയമൊരു ചോദ്യചിഹ്നം കുറിച്ചു
  കാലത്തിനോടായി ഉത്തരം തേടി
  എന്തിന്.. എന്തിന്..ഉത്തരം കിട്ടുന്നില്ല

  ReplyDelete
 5. hrydyam.atra matrame parayunnullu.

  ReplyDelete
 6. ഇപ്പോഴത്തെ കുട്ടികൾക്ക് ചെറിയ കാര്യം മതി..

  ReplyDelete
 7. "പിന്നെയവള്‍ വീടിനുത്തരത്തില്‍
  സ്വയമൊരു ചോദ്യചിഹ്നം കുറിച്ചു
  കാലത്തിനോടായി ഉത്തരം തേടി "
  ഈ ക്രൂരത എന്തിനാണു കവി കാട്ടിയത്.
  കവിതയവസാനിപ്പിക്കാനുള്ള തിടുക്കമാണതിനുള്ള കാരണമെന്നാണെനിക്കു തോന്നുന്നത്.

  ReplyDelete
 8. ആകെയുണ്ടായിരുന്ന
  യൂണിഫോം കീറിപ്പോയപ്പോള്‍ ഇടുക്കി
  ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിലെ ഒമ്പതാം
  ക്ലാസു-കാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത
  2007-ലെ പത്ര വാര്‍ത്തയാണ് കവിതക്കു
  നിദാനമായത്.ദാരിദ്രത്തിന്റെ അവസ്ഥ
  പട്ടിണി മാത്രമല്ല.സ്വപ്ലങ്ങള്‍ നെയ്തു കൂട്ടേ
  ണ്ട പ്രായത്തില്‍ സ്വപ്നങ്ങള്‍ പോലും കാണാന്‍
  അവസരമില്ലാത്ത വളരെ പേരിവിടെയുണ്ട്.
  അഭിപ്രായമറിയിച്ച എല്ലവര്‍ക്കും നന്ദി.

  ReplyDelete
 9. balyakaalathinte nanmakalilekku manassu kondu oru madakka yaathra ....

  ReplyDelete
 10. ശരിക്കും ഇത് വായിക്കുമ്പോള്‍ വായിക്കുമ്പോള്‍ വേദന തോന്നുന്നു.എല്ലാം അവസാനിച്ചുകഴിയുമ്പോഴാണെല്ലോ പലതും നമ്മുടെ ശ്രദ്ധയില്‍ പെടുന്നത്.വരികള്‍ നന്നായി.

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...