Saturday, September 11, 2010

*അച്ഛന്റെ ദു:ഖം


ഉറങ്ങികിടക്കുകയാണെന്‍ മകന്‍
നാളെപ്പുലര്‍കാലെയുണര്‍ന്നിടുവാന്‍
നിദ്രയില്‍ പോലുമോമല്‍ വദനത്തില്‍
സുസ്മേരസൂനങ്ങള്‍ വിടരുന്നു
എന്നിട്ടുമതു കണ്ടെന്നുടെ ചിത്തം
നൊന്തുനുറുങ്ങിയൊന്നുംപ്പറവാതെ
ആള്‍രൂപങ്ങളാം നിഴലുകളെത്തി
എന്തോച്ചൊല്ലുന്നതും നോക്കി ശിലപോല്‍
ഞാനിരിക്കുന്നുയെന്‍ വീടിനുമ്മറത്തില്‍.

ചുവന്നയൊരു ശീലയാ വാതിലില്‍
ഞാത്തുന്നാരോ,മാകന്ദ ശിഖരങ്ങള്‍
വീഴും ശബ്ദമതുയര്‍ന്നു പറമ്പില്‍
വെല്ലിടുന്നതിനെയത്യുച്ചത്തിലു -
യരും പ്രാണേശ്വരി തന്നാര്‍ത്ത നാദം
വിട്ടുപിരിഞ്ഞുവോ പൊന്‍ മകനെ നീ
ക്ഷണമൊരു വാര്‍മഴവില്ലു പോലെ
കണ്ടു കണ്ടു കൊതി തീര്‍ന്നിടില്ലെന്നും
നീ പഠിച്ചു വളര്‍ന്നുമുയരത്തി -
ലെത്തും കാഴ്ചയെന്‍ ജീവത് സാഫല്യം.

ഹാ! ജലാശയമേയൊരു പലക -
പ്പുറമാവാത്തതെന്തെന്നുണ്ണി, നില -
തെറ്റിയാഴമതില്‍പതിക്കും മുമ്പൊ -
രത്ഭുതമെന്‍ ഭൌതികത കൊതിച്ചു !
താഴ്ന്നു,താഴ്ന്നു പോകവെ മേലോട്ടുയര്‍ -
ന്നീടാനച്ഛന്റെ കൈത്താങ്ങു തേടി
പ്രാണ വായുവതിനു വിഘ്നമായി
നാസികയതിലടിയും വസ്തുക്കള്‍
നീക്കാനമ്മേയമ്മേയെന്നു കേണു നീ......മൃത്യുവതറിഞ്ഞെത്തിയൊരെന്‍ കരം
ഗ്രഹിച്ചു മിണ്ടാതെ കഴിച്ചൊരെന്‍ത്തോ -
ഴന്‍ തന്‍ ചിത്തത്തിലെഴുത്തതെല്ലാമേ
വായിച്ചു തീര്‍ത്തു ഞാനും മൂകനായി.

വര്‍ഷങ്ങള്‍പിന്നിട്ടു കണ്ടുമുട്ടവേ
അപ്പൊഴുമായാത്മാവില്‍ ; ചിരിതൂകി
ഉറങ്ങുന്ന മകനെ കാണും, ഞാനാ
കണ്‍കളിലൂടെ; തുടരുമാ മൌനം
പണ്ടു ഞാന്‍ വായിച്ചതൊക്കെയാ ,
ഹൃദയ ഭിത്തിയതിലന്നും കാണും.           *   എന്റെ ഉറ്റ സുഹൃത്ത് ശശിയുടെ മകന്‍
(കോഴിക്കോട് ആര്‍.ഈ. സി ഒന്നാം സെമസ്റ്റര്‍
വിദ്യാര്‍ത്ഥി) യദുകൃഷ്ണന്റെ അപമൃത്യുവിനെ ആസ്പ
ദമാക്കി എഴുതിയത്.

8 comments:

 1. മരണം എന്നും ഒരു കള്ളനെ പോലെ ആണ്

  ReplyDelete
 2. എന്തു പറയാനാണ് മാഷേ

  ReplyDelete
 3. valare manassil thattunna varikal...........

  ReplyDelete
 4. മരണം ക്ഷണിയ്ക്കപ്പെടാത്ത അതിഥിയെപ്പോലെയാണ്.വേദന നല്‍കുന്ന കവിത

  ReplyDelete
 5. ഞാന്‍ കേട്ടതാണ് ആ പെറ്റമ്മയുടെ നിലവിളി.
  കരഞ്ഞു വീര്‍ത്ത ആ മനോഞ്ജ വദനത്തില്‍ ,
  കണ്‍കളില്‍ വ്യഥയുടെ കരിങ്കടല്‍ അലമാലകളുയര്‍ത്തു
  ന്നതുംഞാന്‍ കണ്ടു. എവിടെയെക്കേയോ എന്നി
  ലവശേഷിച്ചിരുന്ന നേതാവിന്റെ ഗര്‍വ്വ് മഞ്ഞു
  പോലെ ഉരുകി ഞാന്‍ അതി നിസ്സാരനായിതീര്‍ന്ന
  നിമിഷങ്ങള്‍. തീ പടര്‍ന്നു കത്തുന്ന മനസ്സോടെ
  ഞാനിതെഴുതി കഴിഞ്ഞപ്പോള്‍ സ്വയം ചോദി
  ച്ചു . ആഗ്രഹിച്ച പോലെഴുതാന്‍ കഴിഞ്ഞുവോ?

  അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും
  പ്രണവം രവിക്കും നന്ദി.

  ReplyDelete
 6. സണ്ണി സാര്‍,

  താങ്കള്‍ക്കു മാത്രമേ ഇത്ര നന്നായി വേദനകള്‍ വരികളില്‍ പകര്താനാവൂ..
  ഹൃദയം നുറുങ്ങുന്ന വേദനയാണ് കവിത സമ്മാനിക്കുന്നത്..
  യദുവിന്റെ അച്ഛനമ്മമാര്‍ക്ക് ദൈവം മനശക്തി നല്‍കട്ടെ...

  ReplyDelete
 7. യദുവിന്റെ അച്ഛനമ്മമാര്‍ക്ക് ദൈവം മനശക്തി നല്‍കട്ടെ...

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...