Friday, December 31, 2010

നവ വര്‍ഷം വരുമ്പോള്‍

                                 ഇന്നു പിരിഞ്ഞു പോകുകയാണ്
                                 രണ്ടായിരത്തി പത്ത്
                                 എന്താണു ഞാന്‍ പറയേണ്ടത്
                                 പോയി വരൂ, എന്നു പറയാനാകില്ല
                                 ഒരിക്കലും മടങ്ങി വരില്ലല്ലോ
                                 ഒരുപാടു നന്ദിയുണ്ടെന്നു
                                 പറയാനാകില്ല , ഹൃദയത്തിലേറ്റ
                                 മുറിവതോര്‍ക്കുമ്പോള്‍.
                               
                                 അതു കടന്നു വന്ന ദിനം
                                 പ്രതീക്ഷയുടെ മുനമ്പില്‍
                                 ചെന്നു നിന്നതാണു്
                                 മുളയ്ക്കട്ടെ  വീണ്ടുമിവിടെ
                                 ജീവിത സംസ്ക്കാരങ്ങള്‍
                                 ഇരുട്ടിനെ കീറിമുറിച്ചു വരട്ടെ
                                 വെളിച്ചം , തെളിയട്ടെ
                                 പാന്ഥാവുകളിവിടെ.
                         
                                 പന്ത്രണ്ടു മാസവും കടന്നു
                                 രാണ്ടായിരത്തി പത്തിന്നു
                                 കടന്നു പോകുമ്പോള്‍, ജന്മ -
                                 നിയോഗം പോലൊരു കുടാര
                                 മെന്‍ നെഞ്ചിലതാഴ്ത്തി
                                 യതിന്‍ ചുടു ചോരയിലെന്‍
                                 പ്രതീക്ഷയുടെമുനമ്പോ
                                 മുങ്ങി മരണം പ്രാപിക്കുന്നു
                                
                                 കടന്നു പോകുന്നു മാത്രകള്‍
                                 പിന്നിട്ടു രണ്ടായിരത്തി പത്ത്

                                 നാളെയെത്തും നവവര്‍ഷമാ
                                 രാണ്ടായിരത്തി പതിനൊന്ന്
                                 വരവേല്ക്കുന്നുവെങ്കിലും നിറഞ്ഞ
                                 മനസ്സാലെ സുസ്വാഗതം, സദയം
                                 വായിക്കൂ ; ഭവിതാവേയെന്‍
                                 വികല ചിന്തകളുടെയെഴുത്തിതു .
                                   
                                  
                                 

                                 









                                  

19 comments:

  1. പോയി വരൂ, എന്നു പറയാനാകില്ല
    ഒരിക്കലും മടങ്ങി വരില്ലല്ലോ
    ഒരുപാടു നന്ദിയുണ്ടെന്നു
    പറയാനാകില്ല ,
    ഹൃദയത്തിലേറ്റ മുറിവതോര്‍ക്കുമ്പോള്‍.

    ReplyDelete
  2. നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  3. ആദ്യമായാണിവിടെ. നല്ല കവിത വായിക്കാനിടതന്നു. ആശംസകൾ. കൂടാതെ നല്ലൊരു പുതുവർഷവും നേരുന്നു.

    ReplyDelete
  4. പുതുവത്സരാശംസകള്‍

    ReplyDelete
  5. നല്ല കവിത. പുതുവല്‍സരാംശസകള്‍!

    ReplyDelete
  6. പുതുവത്സരാശംസകൾ.

    ReplyDelete
  7. പുതുവത്സരാശംസകൾ.
    പ്രതീക്ഷയുടെ പുതുനാമ്പുകളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാം
    കഴിഞ്ഞതെല്ലാം മറക്കാം . നല്ല വരികള്‍ നല്ല കവിത.

    ReplyDelete
  8. മുറിവുകള്‍ ഇല്ലാത്ത പുലരികള്‍ ആകട്ടെ 2011

    ReplyDelete
  9. hridayam niranja puthu valsara aashamsakal........

    ReplyDelete
  10. നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete
  11. തിരിച്ചു വരില്ലയെങ്കിലും
    തന്നില്ലേപുതുമകളേറെ
    തന്നിടട്ടേ പതിനൊന്നിലും
    താമരയിലിരിക്കുമവളാലെ

    ReplyDelete
  12. പോയി! വരട്ടെ പുതുവസന്തങ്ങള്‍.
    ആശംസകള്‍.

    ReplyDelete
  13. നല്ല വരികള്‍
    പുതുവസന്തങ്ങള്‍.
    ആശംസകള്‍!!

    ReplyDelete
  14. നല്ല വരികള്‍..പുതുവത്സരാശംസകള്‍

    ReplyDelete
  15. കവിത വായിച്ചു; രണ്ടായിരത്തി പതിനൊന്നിലും ഒരുപാടു നല്ലകവിതകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നതോടൊപ്പം, നന്മനിറഞ്ഞൊരു പുതുവത്സരവും നേരുന്നു

    ReplyDelete
  16. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും
    നന്ദി. പുതുവത്സരാംശസകള്‍.

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...