Friday, January 21, 2011

ദാവണിക്കനവ്


                        ഒരു കടല്ക്കരയിലന്നവരി -
                        രുവരും മുട്ടിയുരുമ്മി നടന്നു
                        തിരകള്‍ കെട്ടിയ പാദസരത്തിന്‍
                        കവിതകള്‍ കേട്ടു , കേട്ടു നടന്നു.
                        കടലിന്‍ കാറ്റോ പ്രിയ തന്‍ ദാവണി
                        കവര്‍ന്നു കടന്നുടന്‍  പറന്നപ്പോള്‍
                        രണരഥം പോലതിന്‍ പിറകെ
                        പാഞ്ഞു  കടലിലിറങ്ങി പിന്നെയവന്‍,
                        കടലിനുപ്പു രസത്തെയവനുടെ
                        പ്രണയത്തിന്റെ മധുരം വിഴുങ്ങി
                        കടലലയതില്‍ , കുളിച്ചാ ; കോമള
                        വസന മോടി തകര്‍ന്നതറികെ
                       ഒരു യുഗജേതാവായിയോമലിന്‍
                       ചാരത്തണയുമാ നേരത്തെന്തിനു
                       പത്തിയെടുത്തു മായികമോഹമേ?

                       ഒരു കടല്ക്കരയിലന്നവരി
                       രുവരും മുട്ടിയുരുമ്മി നടന്നു.

                        ഇന്നാ , കടലിന്‍ കരയതിലവ-
                       നന്തിയില്‍ വെറുതെയുലാത്തും , നേരം ;
                       ചിതലുപിടിച്ച സ്മരണകളോ
                       പല്ലുകളിളിച്ചു ഭത്സിച്ചിടുമ്പോള്‍
                       പാറിവരുന്നൊരു ദാവണി കണ്ടു
                       പിറകെ പാഞ്ഞു വരുന്നൂ വിവശന്‍
                       അരുതെന്നോതിയാ ചിന്തകളെന്തേ
                       കൂടെ കുതിച്ചിടാന്‍, വെമ്പിടുന്നപ്പോള്‍ ?

                      സന്ധ്യ മയങ്ങും നേരത്തപ്പൊഴുമാ
                      ദാവണി മടിയില്‍ കാറ്റിലിളകി
                     കനവകന്നപ്പോള്‍ തരിവളയി-
                     ളകും സ്വര്‍ണ്ണകൈയതു മുന്നില്‍ നീണ്ടു
                     കണ്ണുതുറിച്ചു നോക്കി , തിരിഞ്ഞു നടപ്പൂ
                     വൈകിയെത്തിയ സഖിയപ്പോള്‍.


21 comments:

 1. ഒഎന്‍വിയുടെ പഴയൊരു കവിതയിലേക്ക് കൈപിടിച്ച് നടത്തിയപോലെ..
  ഇപ്പോള്‍ തീരെ കാണാത്ത ചില പ്രയോഗങ്ങള്‍..നന്നായി.

  ReplyDelete
 2. ഒരു യുഗജോതാവായി.... എന്ന് തന്നെയാണോ?

  ReplyDelete
 3. കടലില്‍ മുങ്ങിപ്പോയ പ്രണയ സൂര്യനെ ഓര്‍ത്തൊരു കവിത ...
  നന്നായി ...........പറ്റിപോയ തെറ്റിനെക്കുറിച്ചുള്ള വീണ്ടു വിചാരം ...

  ReplyDelete
 4. തിരിഞ്ഞു നടപ്പൂ വൈകിയെത്തിയ സഖിയപ്പോള്‍.....
  ദാവണിക്കനവ്‌ നെഞ്ചിലുടക്കി.....

  ReplyDelete
 5. ജാസ്മിന്‍ വളരെ ലളിതം.കടല്ക്കരയില്‍ കൂട്ടുകാരിയെ
  കാത്തിരുന്ന ആളിന്റെ മടിയില്‍ ഒരു ദാവണി കാറ്റടിച്ചു
  പാറി വന്നു വീണു. അതു നോക്കി നോക്കി അയാളൊരു
  കിനാവു കണ്ടു. സ്വപ്നം വിട്ടകന്നപ്പോള്‍ ദാവണിയുടെ
  അവകാശി കൈനീട്ടി നില്ക്കുന്നു. വൈകിയെത്തിയ കൂട്ടു
  കാരി ഇതു കാണുന്നു.

  ReplyDelete
 6. നന്നായി ആശയം...വരികള്‍ ..

  ആശംസകള്‍ ....

  ReplyDelete
 7. അരുതെന്നോതിയാ ചിന്തകളെന്തേ
  കൂടെ കുതിച്ചിടാന്‍, വെമ്പിടുന്നപ്പോള്‍

  ReplyDelete
 8. വിവരണം വായിച്ചപ്പോൾ, ഞാൻ വായിച്ച അർത്ഥങ്ങളുടെ വ്യാകരണം മാറിപ്പോയി. ഞാനോർത്തു, കാമുകിയുടെ ഓർമ്മയിൽ അലിഞ്ഞിരുന്നു. ഭാര്യ വന്നു. എന്നൊക്കെ..
  സാരല്ല്യ. എങ്ങനെയായാലും കൊള്ളാം. നന്നായി.

  ReplyDelete
 9. ചിതലുപിടിച്ച സ്മരണകളോ
  പല്ലുകളിളിച്ചു ഭത്സിച്ചിടുമ്പോള്‍
  പാറിവരുന്നൊരു ദാവണി കണ്ടു
  പിറകെ പാഞ്ഞു വരുന്നൂ വിവശന്‍


  കൊള്ളാം..മാഷേ...പാറി വരുന്നൊരു ദാവണി

  ReplyDelete
 10. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete
 11. നന്നായി ഈ ദാവണിക്കനവ്‌.

  ReplyDelete
 12. valare nannayi ee davaikkanavukal...... aashamsakal...

  ReplyDelete
 13. ആദ്യം വായിച്ചപ്പോള്‍ ഗ്രഹിച്ചത് മാറി പ്പോയി , നല്ല ത്രില്‍ ആണ് പ്രതേകിച്ചു ഇത് പോലുള്ള കവിതകള്‍ വായിച്ചു അര്‍ഥം ഗ്രഹിക്കാന്‍, ജയിംസ് ഏട്ടന്റെ കവിതകള്‍ അക്കൂട്ടത്തില്‍ പെടുന്നു :)
  --

  ReplyDelete
 14. ഗ്രഹിച്ചെടുക്കാന്‍ അല്പം പ്രയാസമെങ്കിലും, വായിക്കാന്‍ രസമുണ്ട്.

  ReplyDelete
 15. കൊള്ളാം ദാവണിയില്ലാത്തപ്പോള്‍
  മായിക മോഹം പത്തിയെടുത്തതും
  പ്രണയം തകര്‍ന്നതും.അരുതെന്നോതി
  അനുഭവം ഗുരുവാകുന്നു. കനവു കണ്ട്
  തീരുമ്പോള്‍ പാറി വന്ന ദാവണിയുടെ
  ഉടമസ്ഥ കൈ നീട്ടുന്നതു കാമുകി കാണുന്നു.
  തീമിന്റെ മദ്ധ്യ ഭാഗത്തു വെച്ചു കവിത
  ആരംഭിക്കുന്നത് പാശ്ചാത്യ കവിതകളിലും
  അപൂര്‍വ്വമാണു്.

  ReplyDelete
 16. ജെയിംസ്‌ ചേട്ടന്‍ .ഇനി പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒന്ന് മെയില്‍
  അയക്കണേ.ഇതൊന്നും കാണാന്‍ ഒത്തില്ല .താമസിച്ചു വന്നത് കൊണ്ടു
  എന്തായാലും കവിയുടെ മനസ്സ് കണ്ടു. .അത് കൊണ്ടു തന്നെ കവിത നല്ല
  ആസ്വാദ്യ കരവും ആയി.അഭിനന്ദനങ്ങള്‍ ..

  ReplyDelete
 17. വരാനില്ലാത്ത കാമുകിയായിരുന്നേൽ.....

  ReplyDelete
 18. ഒരു യുഗജേതാവായിയോമലിന്‍
  ചാരത്തണയുമാ നേരത്തെന്തിനു
  പത്തിയെടുത്തു മായികമോഹമേ


  പഴയ ദാവണി സുന്ദരിന്മാർ മനസ്സിലേക്കോടിയെത്തി കേട്ടൊ ഭായ്

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...