Thursday, February 3, 2011

ഒരു മാന്‍ പേടയും കുറെ വ്യാഘ്രങ്ങളും


           
           രയായി ഭയന്നു വിറ പൂണ്ടവള്‍
                മാന്‍പേട പോലോടിത്തളര്‍ന്നൊരു
                മുറിക്കുള്ളില്‍ നിരാലംബയായി
                വീണു പോയി നാലു ചുമരുകളതു
                തീര്‍ത്ത കോട്ടക്കു മുന്നില്‍
                വ്യാഘ്രങ്ങളാര്‍ത്തി പൂണ്ട
                ചുവന്ന നാവുകളതു നുണച്ചു
                കുതിച്ചു വീണവളെ കടിച്ചു കീറി.

               ഓര്‍ത്തു പോകുന്നാ
               ദുര്‍ദ്ദിനങ്ങളുടെ പേക്കിനാവുകള്‍
               നീതിയുടെ ശാഠ്യത്തിനു
               മുന്നിലായി തലക്കുനിച്ചവള്‍
               മുറിയുന്നംഗോപാംഗങ്ങ -
               ളോരോന്നുമപ്പോള്‍
               കിനിയുന്നു രക്തം കൊടും
               പീഢനത്തിന്‍ നോവറിയുന്നു
               വീണ്ടും,വീണ്ടും
               നിര്‍ജ്ജീവം നിയതിയൊരു
               തുലാസ്സും പിടിച്ചു
               നോക്കി നില്ക്കുന്നു നിര്‍ലജ്ജം

               കഴിഞ്ഞു സ്മാര്‍ത്ത വിചാരമിതു
               തുടര്‍ക്കഥ തുടരുന്നു
               ഒരുമ്പെട്ടവള്‍ക്കിതു വേണ -
               മെന്നു കാട്ടു നീതി
               വ്യാഘ്രങ്ങളോ ഉല്ലാസ ഭരിതം
               വേട്ടയ്ക്കായി പുറപ്പെടുന്നു
               വഴി തെളിക്കുന്നു
               കറുത്ത വസ്ത്രമണിഞ്ഞ നീതി .
                
                *  *  *   *     *     *    *   *

               കഴുത്തില്‍ മുറുകുന്ന ജഢമാം
               കയറിനു മാത്രം
               ദയയുടെ സാന്ത്വനമപ്പോള്‍
               അവളാ കയറിനെയും ശപിച്ചു.29 comments:

 1. വസ്തുത പറയുന്നു കവിത..

  ReplyDelete
 2. വായിച്ചുവരുംതോറും ഇന്ന് കേൾക്കുന്നതൊക്കെയും മുന്നിലെ വരികളിൽ തെളിഞ്ഞു കാണുന്നു. ഒപ്പം രോഷവും.
  ഈ വരികളിൽ അവ കൂടുതൽ ജ്വലിക്കുന്നു :
  "നിര്‍ജ്ജീവം നിയതിയൊരു
  തുലാസ്സും പിടിച്ചു
  നോക്കി നില്ക്കുന്നു നിര്‍ലജ്ജം"

  "വഴി തെളിക്കുന്നു
  കറുത്ത വസ്ത്രമണിഞ്ഞ നീതി"

  ReplyDelete
 3. ചുവന്ന നാവുകളതു നുണച്ചു
  കുതിച്ചു വീണവളെ കടിച്ചു കീറി.....
  നീതിയുടെ ശാഠ്യത്തിന
  മുന്നിലായി തലക്കുനിച്ചവള്‍.....
  നിര്‍ജ്ജീവം നിയതിയൊരു തുലാസ്സും പിടിച്ചു
  നോക്കി നില്ക്കുന്നു നിര്‍ലജ്ജം....
  കഴുത്തില്‍ മുറുകുന്ന ജഢമാം
  കയറിനു മാത്രം
  ദയയുടെ സാന്ത്വനമപ്പോള്‍
  അവളാ കയറിനെയും ശപിച്ചു.....നല്ല വരികൾ...നല്ല കവിത...ഭാവുകങ്ങൾ http://chandunatr.blogspot.com/

  ReplyDelete
 4. നീതി വെറും പാഴ്വാക്കായി മാറുന്നു, നല്ല കവിത ആയിരുന്നു, പക്ഷെ അവസാനം എത്തിയപ്പോള്‍ പെട്ടെന്ന് നിന്ന പോലെ തോന്നി

  ReplyDelete
 5. അവസാന ഖണ്ഡത്തിലെ വേര്‍തിരിവ്
  അനീസയുടെ പരാതിക്കു പരിഹാരമാകാം

  ReplyDelete
 6. നല്ല കവിത.
  വേട്ടക്കാരാണ് ഇരകൾ എന്നാണു പുതു ഭാഷ്യം.
  അവളുടെ വലയിൽ അവർ വീണുപോയി പോൽ!
  അതിന് ഇത്രയൊക്കെ പീഡനം തങ്ങൾ സഹിച്ചതു പോരേ!? എന്നു ചോദ്യം.

  ReplyDelete
 7. arthapoornnamaya varikal..... aashamsakal.....

  ReplyDelete
 8. വായിച്ചു ,ഇപ്പോള്‍ ഓ.കെ :)

  ReplyDelete
 9. "ഒരു മാന്‍ പേടയും കുറെ വ്യാഘ്രങ്ങളും" ഈ പേരു തന്നെ സംസാരിക്കുന്നുണ്ട്‌. ചില ചെന്നായ്ക്കള്‍ കടിച്ചു മുറിച്ചു തിന്നു കഴിഞ്ഞതിണ്റ്റെ ശേഷമവളെ സമൂഹം കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നത്‌.. ശുഭാശംസകള്‍

  ReplyDelete
 10. ചരമകോളത്തില്‍ നിന്നും ഐസ് ക്രീം കവിത
  കാണാന്‍ ആണ് എത്തിയത്.ഞാന്‍ മെയില്‍ വഴി
  ആണ് പോസ്റ്റ്‌ ലിങ്ക് നോക്കുന്നത്.ഈ ബ്ലോഗ് എനിക്ക്
  വളരെ ഇഷ്ടവും ആണ്.അടുത്തത് ഒന്ന് മെയില്‍ ചെയ്യണേ
  പറ്റുമെങ്കില്‍. അഭിനന്ദനങ്ങള്‍ .

  ReplyDelete
 11. കഴുത്തില്‍ മുറുകുന്ന ജഢമാം
  കയറിനു മാത്രം
  ദയയുടെ സാന്ത്വനമപ്പോള്‍
  അവളാ കയറിനെയും ശപിച്ചു...

  നന്നായിരിയ്ക്കുന്നു!!
  ആശംസകളോടെ..

  ReplyDelete
 12. കേരളം വിളങ്ങട്ടെ, കേരളീയരും കൂടെ നിയതിയും നിയമവും ആഘോഷിക്കട്ടെ.

  മുംബയിലെയും പൂണെയിലേയും പാശ്ചാത്യരാജ്യങ്ങളിലേയും പോലെ കേരളത്തിലും വരണം പബ്ബും മസ്സാജ് സെന്ററും വേശ്യാലയങ്ങളും. മരിച്ച മുഖ്യമന്ത്രി പറഞ്ഞത് ഓര്‍മ്മ വരുന്നു ഇപ്പോള്‍ :)

  ReplyDelete
 13. samayochitham ee kavitha. kannu kettiya neethi devatha...

  ReplyDelete
 14. നന്നായിരിക്കുന്നു ........

  ReplyDelete
 15. വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/

  ReplyDelete
 16. ഈ ലോകം വളരെ ചെറുതാണ് ജെയിംസ്‌ , അത് കൊണ്ട് ഞാനും എന്നെ പോലുള്ള പെണ്ണുങ്ങളും തന്നിലേക്ക് ചുരുങ്ങുന്നു. പുറത്തുള്ളതു വിശാലമായ , നീതി ദേവതകളുടെ മൈതാനമാണ്. സ്മാര്‍ത്ത വിചാരം അവിടെ നടന്നു കൊണ്ടേയിരിക്കും. നല്ല കവിത..ഓജസ്സുണ്ട്..

  ReplyDelete
 17. വേട്ടയാടപ്പെടുന്നതിനേക്കാള്‍ ഭീകരമാണ് നിഷേധിക്കപ്പെടുന്ന നീതി.
  നല്ല വരികള്‍.

  ReplyDelete
 18. നീതി , അനീതി ഈ വാക്കുകളെ എവിടേയും കേൾക്കാനുള്ളൂ പക്ഷെ നീതി ലഭിക്കുന്നവർ ഉണ്ടോ നമ്മുടെ ഈ ലോകത്ത്. നീതി ദേവതയ്ക്കു ഇന്നത്തെ അവസ്ഥ കണ്ട് മടുത്തു കാണും. അതായിരിക്കും ദേവത കണ്ണു തുറക്കാത്തത്,"നിര്‍ജ്ജീവം നിയതിയൊരു
  തുലാസ്സും പിടിച്ചു
  നോക്കി നില്ക്കുന്നു നിര്‍ലജ്ജം"മനോഹരമായിരിക്കുന്നു കവിത . ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകൾ വായനക്കാരിൽ എത്തട്ടെ അതു നീതി ലഭിച്ചു എന്ന തലക്കെട്ടിലാകാൻ നമുക്ക് പ്രാർത്ഥിക്കാം.

  ReplyDelete
 19. ഹാ..കേഴുക എന്റെ നാടേ....

  ReplyDelete
 20. നല്ല വരികൾ...
  കഴിഞ്ഞു സ്മാര്‍ത്ത വിചാരമിതു
  തുടര്‍ക്കഥ തുടരുന്നു
  ഒരുമ്പെട്ടവള്‍ക്കിതു വേണ -
  മെന്നു കാട്ടു നീതി
  വ്യാഘ്രങ്ങളോ ഉല്ലാസ ഭരിതം
  വേട്ടയ്ക്കായി പുറപ്പെടുന്നു
  വഴി തെളിക്കുന്നു
  കറുത്ത വസ്ത്രമണിഞ്ഞ നീതി .

  ReplyDelete
 21. കാലത്തിന്റെ കണ്ണീരില്‍ തീര്‍ത്തെടുത്ത വരികള്‍. കണ്ണാടിയില്‍ കാണുന്ന പോലെ കാണാന്‍ പറ്റുന്നു കവിതയിലൂടെ കണ്ണോടിക്കുമ്പോള്‍. ശക്തിമത്തായ വരികള്‍. ഇനിയും തരിക ഇത്തരം വരികള്‍.

  ReplyDelete
 22. കറുത്ത വസ്ത്രമണിഞ്ഞ നീതി .
  മാഷേ ഇതാണു സത്യം. കറുത്ത തുണിയില്‍കണ്ണും കെട്ടി നില്‍ക്കുകയല്ലേ..ഒന്നും കാണാതെ തന്നെ വിധിയെഴുതാമല്ലോ. മാഷിന്‍റെ കവിതകള്‍ കഥ പറയുന്നു.

  ReplyDelete
 23. നമ്മുടെ നാടിന്റെ നൊമ്പരമായി മാറിയ സൌമ്യയുടെ മുഖമാണ് ഓര്മ വന്നത്. വ്യാഘ്രം അവളുടെ മേല്‍ ചാടി വീണപ്പോഴും നിസംഗതയുടെ മാളങ്ങളില്‍ നിര്ലജ്ജം ഒളിച്ച മനുഷ്യത്വം.

  ReplyDelete
 24. ഓര്‍ത്തു പോകുന്നാ
  ദുര്‍ദ്ദിനങ്ങളുടെ പേക്കിനാവുകള്‍
  നീതിയുടെ ശാഠ്യത്തിനു
  മുന്നിലായി തലക്കുനിച്ചവള്‍

  വരികൾ വേദനിപ്പിക്കുന്നു സാർ.

  ReplyDelete
 25. ജെയിംസ്‌ , എനിക്ക് തന്ന നല്ല വാക്കുകള്‍ക്ക് നന്ദി .
  കവിതയില്‍, ജീവിത യഥാര്ത്യത്തെ എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു .
  ആശംസകള്‍ !

  ReplyDelete
 26. ഈ പ്രോത്സാഹനങ്ങള്‍ എന്റെ
  എഴുത്തിനെ കൂടുതല്‍ ഗൌരവതരമാക്കുന്നു
  നന്ദി,എല്ലാവര്‍ക്കും നന്ദി

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...