Friday, April 22, 2011

തുഞ്ചന്‍ പറമ്പിലൊരു ദിനം

ര്‍ഗ്ഗസീമകള്‍ക്കരികെ കല്പനാ
വൈഭവവാക് ശില്പ ശാലക്കുള്ളില്‍
പണ്ടു ചരിത്ര മണ്ഡപത്തില്‍ ദേവ
ഭാഷകളമൂല്യ വാക് ഭുഷകളാല്‍
നടനമാടിയ കേളീകീര്‍ത്തിയാല്‍
മൌലികളതുയര്‍ത്തിടും കാലത്തു
പാവമാരുംതിരിഞ്ഞൊന്നു നോക്കാത്ത
കൈരളിവരമൊഴിയാമവളെ കൈ-
പിടിച്ചു തുഞ്ചത്തെഴുത്തച്ഛന്‍ കൊണ്ടു
വന്ന വിശുദ്ധ ഭൂമികയില്‍ ഞാനെന്‍
പാഴ് പാദങ്ങളമര്‍ത്തിയെന്തിന്ദ്ര
ജാലമെന്നന്തരാത്മാവിലൂടപ്പോള്‍
ഒരു കാവ്യതരംഗം പാഞ്ഞൂ ക്ഷണം
പ്രഥമ മേഘ തീര്‍ത്ഥം പോലെയിരു
നീര്‍മണിയൂറിയ കണ്‍കളുമായി
കൂപ്പി ഞാനെന്നുടെ കരങ്ങള്‍ ഭാഷാ
പിതാവിന്‍ പാദം മനസ്സില്‍ സ്മരിച്ചും

കാലമെത്ര കടന്നു , എഴുത്തിന്റെ
ചരിത്രമെത്രയോ പുതുയുഗങ്ങള്‍ 
താണ്ടി നവനവങ്ങളാം ശാസ്ത്ര പാത
യിലൂടെത്തി ; ഇ എഴുത്തിന്‍ സൌകുമാ -
ര്യമണിഞ്ഞു വിളങ്ങി മലയാളം.
പൂര്‍വ്വസൂരികളെഴുത്തിന്‍ ദേവര്‍ഷി -
കള്‍ ചൊരിഞ്ഞൂ നന്മ , കീര്‍ത്തികള്‍ തുഞ്ചന്‍
പറമ്പിലെ ബൂലോക കൂട്ടായ്മയിതിനു .
ഏഷ്യയിലാഫ്രിക്കയില്‍ യൂറോപ്പില
മേരിക്കയിലോഷ്യാനയില്‍ തുഞ്ചന്റെ 
കാല്‍ച്ചിലമ്പണിഞ്ഞു മലയാള ഭാഷ
നൃത്തംച്ചെയ്യും വേദികയൊരുക്കിയോര്‍
ഞങ്ങള്‍ കൂടുന്നിവിടെയാചാര്യാ, പാടുന്നു
കിളിമകള്‍ ബ്ലോഗിന്‍ ലോക കീര്‍ത്തികള്‍ .


കൂട്ടായ്മയതു തുടങ്ങി പരിചയ-
പ്പെടുത്തലോ ; തൊട്ടു ഹൃദയങ്ങളില്‍
കണ്ടുമുട്ടിയിടയില്‍ പലരെ സൌഹൃ -
ദത്തിന്‍ പവിഴ മല്ലികകള്‍ പൂത്തു
പിന്നെ കണ്ണുടക്കി സര്‍ഗ്ഗഭൂഷക-
ളണിഞ്ഞ പ്രതിഭാ വരവര്‍ണ്ണിനികള്‍ .
അന്തിവെയിലെത്തി, യാത്രച്ചൊല്ലി ഞാന്‍
തുഞ്ചന്‍ കവാടം കടന്നു കൃതഹ-
സ്തനാമെന്നെയിന്നൊരു കവിയാക്കി
തീര്‍ത്തൊരു ബൂലോകമേ നന്ദി,നന്ദി.
34 comments:

 1. ബ്ലോഗ് മീറ്റ് കവിതയാകുന്ന അനുഭവം ആദ്യമായാണെന്ന് തോന്നുന്നു. മീറ്റിനൊരു തിലകക്കുറി.

  ReplyDelete
 2. മാഷേ..ഈ കവിതയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ അസ്സലായി ..ബാക്കി ആളുകളുടെ പേരൊക്കെ പറയുന്ന ഭാഗം എച്ചുകെട്ടല്‍ പോലെയും!
  തുഞ്ചന്റെ മണ്ണില്‍ കാല്‍ കുത്തുമ്പോള്‍ അനുഭവിച്ച നിര്‍വൃതി മാത്രം ഒരു കവിതയ്ക്കുള്ള പ്രേരണാ ശക്തിയാകും ..തേന്‍ പോലെ മധുരിക്കുന്ന നല്ല മലയാള കവിതയുടെ തുടക്കമായി ഇത് .അത് ആ മട്ടില്‍ തന്നെ മുഴുമിപ്പിക്കാന്‍ അപേക്ഷ ..ആശംസകള്‍ ..:)

  ReplyDelete
 3. ശ്രീ രമേശ് പറഞ്ഞ മാധുര്യം? നിലനിറുത്താന്‍ ആളുകളുടെ
  പേരുകളും പരിപാടികളും പറയുന്ന രണ്ടു ഖണ്ഡങ്ങള്‍ പൂര്‍ണ്ണ
  മായും ഒഴിവാക്കി.

  ReplyDelete
 4. മാഷ് തൊടുന്നതെല്ലാം പൊന്നാകും. അതിനുള്ള ഭാഷ കയ്യിലുണ്ടല്ലോ. ആശംസകള്‍.

  ReplyDelete
 5. ഇതു കൊള്ളാലോ മാഷേ, കവിതയിലാക്കിയ മീറ്റ് ഇതു മാത്രം. വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 6. വളരെ നന്നായിരിക്കുന്നു.കുറേ നാളുകൾ കൂടി ഒരു നല്ല കവിത ആസ്വദിച്ചു.മനോഹരമായ ഭാഷ (രമേശിന്റെ കമേന്റിനുശേഷം മാഷ് എഡിറ്റു ചെയ്ത കവിതയാണ് ഞാൻ വായിച്ചത്)

  ReplyDelete
 7. പഴയമയും പുതുമയും ഒത്തുചേര്‍ന്ന പുതുകവിത ആശംസകള്‍

  ReplyDelete
 8. തുഞ്ചന്‍ മീറ്റ്‌ ഉഷാറാക്കി അല്ലേ...കവിത വളരെ നന്നായിരിക്കുന്നു..

  ReplyDelete
 9. ഗംഭീരമായിരിക്കുന്നു. മീറ്റിന്റെ വികാരത്തോട് നീതി പുലർത്തിയ കവിത. നന്ദി.

  ReplyDelete
 10. മീറ്റ് കവിത നന്നായി...

  ReplyDelete
 11. ബ്ലോഗ് മീറ്റ്‌ കവിതയുടെ രൂപത്തില്‍! മനോഹരമായിട്ടുണ്ട്. നല്ല ഭാഷ. അഭിനന്ദനം.

  ReplyDelete
 12. ബ്ലോഗ് മീറ്റിന്റെ കാവ്യാല്മകമായ
  ചിത്രം ..ഇത് കൊള്ളാം .അഭിനന്ദനങ്ങള്‍
  മാഷെ...(കവിയാക്കിതീര്തൊരു 'ബുലോകമേ'
  എന്നാണോ അതോ ഭുലോകം തന്നെയോ?)

  ReplyDelete
 13. nannayi mashe......... aashamsakal.............

  ReplyDelete
 14. ബൂലോക കൂട്ടായ്മയിലും ഒരു കവിത ജനിച്ചു. കൊള്ളാം

  ReplyDelete
 15. തുഞ്ചന് പറമ്പിനെ കുറിച്ചൊരൂ നല്ല കവിത.

  ReplyDelete
 16. "ഏഷ്യയിലാഫ്രിക്കയില്‍ യൂറോപ്പില
  മേരിക്കയിലോഷ്യാനയില്‍ തുഞ്ചന്റെ
  കാല്‍ച്ചിലമ്പണിഞ്ഞു മലയാള ഭാഷ" ennum nritham cheyyatee

  ashamsakal.........

  ReplyDelete
 17. ആഹാ മനോഹരം...മനോരാജേട്ടന്റെ ബ്ലോഗിൽ ഈ കൂട്ടായ്മയുടെ സമാഗമം കണ്ടു...ഇവിടെ അതിന്റെ കാവ്യാത്മകതയും...നല്ല വരികൾ....

  ReplyDelete
 18. നന്നായിരിക്കുന്നു ....

  ReplyDelete
 19. kootayma kavithayaypol alle ?
  nannayirikunu

  ReplyDelete
 20. ബൂലോകമേ നന്ദി.

  ReplyDelete
 21. ഇത് തികച്ചും പുതുമയായി. ബ്ലോഗ്‌ മീറ്റ്‌ പോസ്റ്റുകള്‍ അനവധി കണ്ടിട്ടുണ്ട്. പക്ഷെ കവിത ആദ്യം കാണുന്നു. നല്ല കവിതയും.

  ReplyDelete
 22. നന്നായി ...കവിത ബ്ലോഗ്‌ മീറിനെ അനുഭവിപ്പിക്കുന്നു ......ഫോണ്ട് ഇത്തിരി വലുതായി പോയി

  ReplyDelete
 23. എഡിറ്റുന്നതിനു മുന്‍പുള്ളത് വായിച്ചില്ല. കവിത ഇഷ്ടമായി. മീറ്റ് പോസ്റ്റുകളില്‍ ഒരു വേറിട്ട പോസ്റ്റ്. മീറ്റ് കവിത. :)

  ReplyDelete
 24. ഏതോ ഒരു പോസ്റ്റിലെ മാഷിന്റെ കമന്റില്‍ നിന്നും 'കാവാരേഖ'യില്‍ മാഷിന്റെയും കവിത ഉണ്ടെന്നു കണ്ടു. അങ്ങനാ ഇവിടെ വന്നത്. ഇവിടെ എത്തിയപ്പോ അതിശയം!
  എന്താ ഭാഷ! എന്തൊരു ശൈലി! നമിച്ചു മാഷേ നമിച്ചു!

  @@
  പോസ്റ്റ്‌ ഇട്ടു കഴിഞ്ഞാല്‍ പിന്നെ എഡിറ്റ്‌ ചെയ്തു പോസ്റ്റ്‌ നന്നാക്കുന്നത് മഹാപാപമാണ് മാഷേ!
  "അറിഞ്ഞു കൊണ്ട് ചെയ്യുന്ന എഡിറ്റിംഗ് തികഞ്ഞ 'പോഴത്തരവും' അറിയാതെ ചെയ്യുന്നത് 'തെമ്മാടിത്തവുമാണ്'.
  വിശ്വാസമില്ലെങ്കില്‍ എന്റെ പുതിയ പോസ്റ്റിലെ ചില കമന്റുകള്‍ വായിക്കു.
  ഈ കണ്ടുപിടുത്തം നടത്തിയ ഫ്ലോഗര്‍ക്ക് പേറ്റന്റ്‌ കൊടുക്കാന്‍ ഗൂഗിളമ്മച്ചിക്ക് കണ്ണൂരാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്‌. കിട്ടിയാല്‍ പട്ടി. പൊട്ടിയാല്‍ ചട്ടി!

  ******

  ReplyDelete
 25. "സൌഹൃദത്തിന്‍ പവിഴമല്ലികള്‍ പൂത്തു.."
  മനോഹരമായ വരികള്‍..

  ReplyDelete
 26. തുഞ്ചന്‍ പറമ്പിനും, ബ്ലോഗ് മീറ്റിനും താങ്കള്‍ക്കും
  ആശംസകള്‍സ്..

  ReplyDelete
 27. ഒരു സഹൃദയ കൂട്ടായ്മയെ ഇത്രയും ഹൃദ്യമായ തരത്തില്‍ അനുഭവമാക്കുന്നതിന് തീര്‍ച്ചയായും അതിനു തക്ക ഭാഷയോ ശൈലിയോ കൊണ്ട് മാത്രം സാദ്ധ്യമല്ല.
  അതിന് തീര്‍ച്ചയായും അപരനെ പരിഗണിക്കുന്ന ഒരു മനസ്സുണ്ടാകണം. ഈ കവിതയിലെ ഭാഷാ സൌന്ദര്യത്തിനുമപ്പുറം ആ സ്നേഹത്തെ ഞാന്‍ ആലിംഗനം ചെയ്യുന്നു.
  ഹൃദയപൂര്‍വ്വം,
  നാമൂസ്.

  ReplyDelete
 28. thunjan parampile blog meettil poya pratheethi ..!!

  ReplyDelete
 29. ബ്ലോഗ്‌ മീറ്റ്‌ മനോഹരമായി അവതരിപ്പിച്ചു..
  ഭാവുകങ്ങൾ

  ReplyDelete
 30. ഇത് ഞാൻ കണ്ടിരുന്നില്ല. സംഗതി നന്നായി. ബ്ലോഗ്മീറ്റുകൾ കഴിഞ്ഞ് മിക്കവരും അതേപറ്റി പോസ്റ്റിടാറുണ്ട്.പക്ഷെ ആദ്യത്തെ ബ്ലോഗ്മീറ്റ് കവിത ഇതായിരിക്കണം.അഭിനന്ദനങ്ങൾ!

  ReplyDelete
 31. ഈ ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ആ ഗാഡ്ജറ്റ് കാണുന്നില്ലല്ലോ. അതിൽ കൂടി രജിസ്റ്റർ ചെയ്താൽ കുറച്ചു പേർ കൂടി ബ്ലോഗ് കണ്ടേനെ!

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...