Friday, May 20, 2011

നീര്‍മാതളം
ആ, നീര്‍മാതളം പൊഴിഞ്ഞു
ഭൂമിയിതിലാറടി മണ്ണില്‍
മണ്ണോടുച്ചേര്‍ന്നൊരാ
ദു:ഖ സാന്ദ്ര ദിനമണയുന്നു
എന്തുജ്ജ്വല പ്രശോഭിത
സര്‍ഗ്ഗസൃഷ്ടികളാ
കനകാംഗുലികളേകി
മലയാണ്മക്കു മഹത്വമായി,
വിശ്വ ചേതനകളില്‍
കൊത്തി വെച്ചു
കൊച്ചു മലയാളത്തിന്‍
സാഹിത്യപ്പെരുമകളെത്ര
നവ സര്‍ഗ്ഗ ശില്പങ്ങളായി
മാധവി കമല പാണിയതു

ആര്‍ദ്രം,സ്വച്ഛതരമെന്നാലാ
അഗ്നിമുഖികളേകുമക്ഷര
ചെന്തീ ലാവാ പ്രവാഹത്തില്‍
കത്തി ദുഷ്ട സമുദായ നീതികള്‍
പൊട്ടി മുളച്ചുയര്‍ന്നിവിടെ
പുതു സംസ്ക്കാര നാമ്പുകള്‍ .

പൊഴിഞ്ഞതീ മണ്ണില്‍ മാത്രം
വിടര്‍ന്നതന്നേ ഞങ്ങള്‍
തന്നകതാരിന്‍ ചില്ലയതില്‍
വാടാതെ നിത്യം പരിലസിപ്പൂ
നീര്‍മാതള മലരായി കമലയെന്ന
സുരയ്യയെന്ന മാധവിക്കുട്ടി.

ബ്ലോഗെഴുത്തു തുടങ്ങിയപ്പോള്‍ 29-5-2010 ന് പോസ്റ്റു
ചെയ്ത ഈ കവിത രണ്ടു പേര്‍ (ആദിലയും,അമ‍ൃതവാഹിനിയും)
മാത്രമാണു വായിച്ചു കടന്നു പോയതു്. മാധവിക്കുട്ടിയെക്കുറിച്ചു
എന്റെ പാഴ് മനസ്സില്‍ തോന്നിയ കുറെ വിചാരങ്ങള്‍ ഒരിക്കല്‍
കൂടി ഞാന്‍ പോസ്റ്റു ചെയ്യുന്നു.
22 comments:

 1. Thanks for reposting.
  james chettan..Naanaayittundu.
  all the best...

  ReplyDelete
 2. നീര്‍മാതളത്തിന്‍റെ സുഗന്ധത്തിനൊപ്പം നഷ്ടപ്പെട്ട നീലാംബരിയെന്ന നോവും തണുത്തുറഞ്ഞ നെയ്‌പ്പായസത്തിലെ അമ്മയുടെ ഗന്ധവും മാധവിക്കുട്ടി മലയാളികള്‍ക്ക്‌ പറഞ്ഞു തന്നു. എന്നിട്ടും, മലയാളം മാധവിക്കുട്ടിയ്‌ക്ക്‌ തിരിച്ചെന്ത്‌ നല്‍കി...?

  തീര്‍ത്തും നല്ലൊരു പ്രായശ്ചിത്തമായി ഈ സ്മരണാഞ്ജലി.

  ReplyDelete
 3. നീര്‍മാതളത്തിനെന്ത് സുഗന്ധം!!!

  ReplyDelete
 4. പൊഴിഞ്ഞതീ മണ്ണില്‍ മാത്രം
  വിടര്‍ന്നതന്നേ ഞങ്ങള്‍
  തന്നകതാരിന്‍ ചില്ലയതില്‍
  വാടാതെ നിത്യം പരിലസിപ്പൂ

  ഇഷ്ടപെട്ടു. മലയാളഭാഷയെ സ്നേഹിക്കുന്നവരില്‍ ഈ നീര്‍മ്മാതളം വാടാതെ തന്നെ നില്‍ക്കും. നീര്‍മ്മാതളം എന്ന വാക്കിനര്‍ത്ഥം മാധവികുട്ടി എന്നായിരിക്കുന്നു ഇപ്പൊ.

  ആശംസകള്‍ ജയിംസേട്ടാ.

  ReplyDelete
 5. ലളിതമായ ഭാഷകൊണ്ടെന്നെ അല്‍ഭുതപ്പെടുത്തിയ എനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരി. മാധവിക്കുട്ടിയെ ആദ്യം അറിയുന്നത് നെയ്പ്പായസത്തിലൂടെയാണ്. സ്വപ്നങ്ങളില്‍ ജീവിച്ച എഴുത്തുകാരി. മാധവിക്കുട്ടിയെ ഓര്‍മ്മിപ്പിച്ച മാഷിനു നന്ദി. നമ്മുടെ മനസ്സുകളില്‍ അവര്‍ ജീവിച്ചിരിപ്പുണ്ട് ഇന്നും എന്നും..

  ReplyDelete
 6. നേരത്തെ ശ്രദ്ധയില്‍ പെട്ടില്ല. ഉചിതമായി ഈ സ്മരണ.

  ReplyDelete
 7. എന്തൊക്കെയോ ആകേണ്ടിയിരുന്ന എഴുത്തുകാരി...ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാത്ത എന്തൊക്കെയൊ ആയിത്തീർന്നു...ഒടുവിലാ മനസ്സ് വേദനിച്ചിരുന്നു...മലയാളത്തിന്റെ നഷ്ടം പൊഴിഞ്ഞു വീണ ആ നീർമാതളപ്പൂവ്...അനുസ്മരണം നന്നായി...

  ReplyDelete
 8. മാധവിക്കുട്ടിയെ ഓർത്തതു നന്നായി

  ReplyDelete
 9. തൂങ്ങുന്ന, സ്നേഹം നിറഞ്ഞ ഒരു ത്രാസിൻ തട്ട് അവർക്കു വേണ്ടി മലയാളി എന്നും ഉള്ളിൽ സൂക്ഷിച്ചിരുന്നു, സ്വയമറിയാതെ.. മറുതട്ടിൽ അവരെന്തൊക്കെ അവർക്കെതിരെ ശബ്ദത്തോടെ നിറച്ചിരുന്നുവെങ്കിലും. മരണ ശേഷം മറുതട്ട് ശൂന്യമായില്ലേ ഏവർക്കും.. അതാണു ആ പ്രതിഭയുടെ വിജയം.

  ReplyDelete
 10. ഈ സ്മരണാഞ്ചലി ഇഷ്ടപെട്ടു

  ReplyDelete
 11. ഈ കവിത വളരെയേറെ ഇഷ്ട്ടമായി..

  ReplyDelete
 12. പ്രിയപ്പെട്ട കഥാകാരിയെ ഓര്‍മിച്ചത്‌ അവസരോചിതം.
  വായനക്കാരുടെ മനസ്സുകളില്‍ ഒരിക്കലും മായാത്ത..,തിളങ്ങുന്ന ഓര്‍മയായി അവരെന്നും നിലനില്‍ക്കും.
  നീര്‍മാതളം പൂത്തകാലവും,വര്‍ഷങ്ങള്‍ക്ക് മുമ്പെയും ഒക്കെ ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ?

  കവിത ഉജ്വലം.

  ReplyDelete
 13. വളരെ ഹൃദയത്തില്‍ തൊടുന്ന സ്മരണയായി. മലയാളികള്‍ പക്ഷെ കപടന്മാരല്ലേ. അവര്‍ ജീവിച്ചിരുന്ന കാലത്തു അവരുടെ എഴുത്തില്‍ സദാചാര ഭ്രംശം ആരോപിച്ച് അവരെ ഉപദ്രവിച്ചു. അവസാനകാലത്തു അവര്‍ സ്വയം ഇഷ്ടപ്രകാരം വിശ്വാസം മാറ്റിയപ്പോള്‍ പകയോടെ ക്രൂശിച്ചു. അവസാനം ഗത്യന്തരമില്ലാതെ അവര്‍ വയസ്സ് കാലത്ത് പൂനെയിലേക്ക് പാലായനം ചെയ്തു. അവരുടെ പുസ്തകങ്ങളെ സ്നേഹിച്ച നമ്മള്‍ അവരെ കുരിശില്‍ തറച്ചു.

  നല്ലൊരു കവിത വായിച്ച സംതൃപ്തി.

  ReplyDelete
 14. :)
  മാധവിക്കുട്ടിയെ, എന്തോ.. ആ..

  സ്മരണ നന്നായി,

  ആദ്യവായനക്കാരെ ഓര്‍മ്മിപ്പിച്ചത് നന്നായി. പരിചിതയായ ഒരാളെ കാണാനില്ലിപ്പോള്‍ ബ്ലോഗുലകത്തില്‍.

  കഥ മറന്ന് മറന്ന് പോകുകയാണെന്ന് ഓര്‍മ്മപ്പെടുത്തലോടെ നോവലിന്റെ അവസാനഭാഗം എന്തായി?

  ReplyDelete
 15. ആമിക്ക് നല്‍കിയ പാവനസ്മരണ ഉചിതമായി...

  ReplyDelete
 16. മാധവിക്കുട്ടി എന്നും ഒരു വിസ്മയമാണ്. എന്റെ കഥ പറഞ്ഞ നഷ്ടപ്പെട്ട നീലാംബരി പാടിയ ആ നീര്‍മാതളം ഇനി പൂക്കില്ലല്ലോ എന്ന വ്യസനം മാത്രം. ജീവിച്ചിരുന്ന കാലത്ത് ഒട്ടേറെ വേദനകള്‍ മലയാളികള്‍ ആമിക്ക് നല്‍കി. അതിലേറെ സ്നേഹവും. ഇത്രയേറെ മലയാളി വായനക്കാരുടെ മനസ്സിനെ സ്പര്‍ശിച്ച വായനക്കാരിലേക്കിറങ്ങി ചെന്ന ഒരു എഴുത്തുകാരി ഇല്ല എന്ന് തന്നെ പറയാമെന്ന് തോന്നുന്നു. ആ നഷ്ടത്തിനു മുന്‍പില്‍ എന്നും സ്മരിക്കട്ടെ ഈ സ്മരണാഞ്ജലി.

  പൊഴിഞ്ഞതീ മണ്ണില്‍ മാത്രം
  വിടര്‍ന്നതന്നേ ഞങ്ങള്‍
  തന്നകതാരിന്‍ ചില്ലയതില്‍
  വാടാതെ നിത്യം പരിലസിപ്പൂ
  നീര്‍മാതള മലരായി കമലയെന്ന
  സുരയ്യയെന്ന മാധവിക്കുട്ടി.

  സത്യം..!! ഈ മണ്ണില്‍ നിന്നും പൊഴിഞ്ഞു എങ്കിലും ഒരിക്കലും ആ നീര്‍മാതളം നമ്മുടെ മനസ്സില്‍ നിന്നും കൊഴിഞ്ഞുപോകില്ല. മലയാളി ഉള്ളിടത്തോളം കാലം. വായന നിലനില്‍കുന്നിടത്തോളം കാലം മാധവിക്കുട്ടി മലയാളമനസ്സില്‍ ഉണ്ടാവും. നന്നായി മാഷേ ഈ ഓര്‍മ്മപ്പെടുത്തല്‍

  ReplyDelete
 17. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

  ReplyDelete
 18. ആമിയെക്കുറിച്ച് ഞാനും ഒരു കവിത എഴുതിവച്ചിട്ടുണ്ട്...നേരിട്ടറിയാവുന്ന എന്റെ ചേച്ചിയെക്കുറിച്ചുള്ള ഈ കവിത ആത്മാവിൽ ഒരു നനുത്ത വേദന....നല്ല എഴുത്തിന് എല്ലാ ഭാവുകങ്ങളും

  ReplyDelete
 19. എന്തിന്റെയൊക്കെയോ പിറകെ അലഞ്ഞ് അവസാനമൊരു കറുത്തകുപ്പായമണിഞ്ഞ വാവലായ് നീർമാതളം പൂക്കുന്നതും കായ്ക്കുന്നതും തേടി ചുവട്ടിൽ കാവലിരിക്കുന്നു.

  “കുങ്കുമത്തിൽ” പ്രസിദ്ധീകരിച്ച കവിത വായിച്ചു. ദു:ഖം തോന്നുന്നു.

  ReplyDelete
 20. ചെറുത് പറഞ്ഞത് ശരിയാ..നീർമാതളം എന്നാൽ ആമിയാണ്‌ മലയാളികൾക്ക്...ഇത്രമേൽ മലയാളിയകൾക്ക് പ്രിയങ്കരിയായ മറ്റൊരെഴുത്തുകാരിയില്ല തന്നെ..
  കവിത നന്നായി..

  ReplyDelete
 21. neermathalam veenum pookkunnu....... aashamsakal.......

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...