Monday, July 25, 2011

രാജലക്ഷ്മി


                                    മലയാളത്തിന്റെ പ്രിയകഥാകാരി , അസാധരണ
                             തീരുമാനത്തിലൂടെ പാതി വഴിക്കു മുമ്പു ജീവിതം ഉപേക്ഷിച്ച 
                             രാജലക്ഷ്മി. പ്രഥമ നോവലായ ഒരു വഴിയും കുറെ നിഴലുകളും
                            എന്നകൃതിക്ക് 1960 -ല്‍ മികച്ച നോവലിനുള്ള കേരളാ സാഹിത്യ
                            അക്കാദമി അവാര്‍ഡു ലഭിച്ചു .
  
                             


                            രാജലക്ഷ്മി
                           നിഴലുകളുറങ്ങുന്ന വഴികളിലിന്നും
                           സ്വപ്നങ്ങള്‍ കണ്‍ചിമിഴും
                           കല്പനകളുടെ താഴ്വരയില്‍
                           ഒറ്റപ്പെടുത്തലിന്‍ ദുരന്ത
                           ശൈത്യമാറാലകള്‍
                           മൂടിയൊരാ ചരിത്രത്തിന്‍
                           അന്തക്ഷോഭങ്ങളില്‍ ,
                           നിന്‍ ചിന്തകളക്ഷരമക്ഷയ
                           മാലികകള്‍ തീര്‍ത്തു
                           വൈഭവ ഗിരിശൃംഗമേറിയ
                           സര്‍ഗ്ഗസാഹീതി മന്ദിര
                           തിരുമുറ്റത്തില്‍ ഒളിവിതറി
                           ഇന്നുമൊരു രാജമല്ലിയായി
                           വിടര്‍ന്നു നില്പൂ നീ

                           രാജലക്ഷ്മി
                           നിന്‍ നിഴലിനെ, വെളിച്ചത്തെ
                           ഭയന്ന ഭീരുക്കളാണിവിടെ
                           ഇരുട്ടിന്‍ പ്രേതങ്ങളായി
                           വന്നു നിന്നക്ഷര വെളിച്ചത്തെ
                           മറയ്ക്കാനുദ്യമിച്ചെത്തിയെന്നു -
                           മൊരു ജന്മ ദൗത്യമതു പോല്‍
                           വഴിയിതിലിടറി വീണെങ്കിലും
                           നിന്‍ യാത്ര തുടരും ജീവ ബിന്ദു-
                           വിന്നവസാനസ്പന്ദനവും
                           നിലക്കുമാ കാലം വരേയ്കും
                           നിന്‍ സര്‍ഗ്ഗപ്രതിഭാസ്സാന്നിദ്ധ്യവും

                           രാജലക്ഷ്മി
                           കുറ്റപ്പെടുത്തലിന്‍ ക്രൂരമാം
                           അമ്പുകള്‍ മുന കൂര്‍പ്പിച്ചു
                           നിന്നകതാരിന്‍ ഹരിണ
                           മേനിയിലെയ്തുയെയ്തു
                           നിന്‍ ചിന്താരക്തമൊഴുക്കിയ
                           മ‍ൃഗയാ വിനോദങ്ങള്‍
                           പിന്നെ , സ്വസ്ഥതയുടെ
                           നിന്‍ ശാന്തിപര്‍വ്വങ്ങളില്‍
                           പ്രചണ്ഡ വാതമായി വീശി
                           ആ,  ദുഷ്ടസമുദായത്തിന്‍
                           ഉച്ഛ്വാസനിശ്വാസങ്ങള്‍

                           അന്നു നീ ഹ്രസ്വമാക്കി
                           ഹാ ! നിന്‍ ജീവിതയാത്ര
                           രാജലക്ഷ്മി
                           ജീവന്‍ വെടിഞ്ഞകന്നീടിലും
                           തുടിയ്ക്കുന്നാ പ്രാണനിന്നും
                           ജീവിതഗന്ധികളാകുമാ
                           പഴമ തൊട്ടുതീണ്ടാത്ത
                            ശ്രേഷ്ഠ , സര്‍ഗ്ഗ രചനകളില്‍ .

                                രാജലക്ഷ്മി 1965 ജനുവരി 18നു് ആത്മഹത്യ ചെയ്തു
                            
22 comments:

 1. രാജലക്ഷ്മി- മരണത്തിൽ ‘അഭയം’ തേടിയ ഒറ്റപ്പാലം കോളെജിലെ അധ്യാപിക, പ്രതിഭാധനയായിരുന്ന എഴുത്തുകാരി. ഉചിതമായി, മനോഹരമായി ഈ കവിത.

  ReplyDelete
 2. മനോഹരമായ കവിത.കേട്ടിട്ടുണ്ട്. ഈ എവഴുത്തുകാരിയെപ്പറ്റി. വായിച്ചിട്ടില്ല. പക്ഷെ ഇത്രയും നല്ല എഴുത്തുകാരിയെപ്പറ്റി ഇവിടെ കഥാവേളയിലും മറ്റും ഒന്നുമേ പരാമര്‍ശിക്കാത്തത് മഹാ കഷ്ടമാണ്.

  ReplyDelete
 3. കേട്ടിട്ടുണ്ട്. നന്നായി അവരെ ഓര്‍മ്മിപ്പിച്ചത്. ഭാവിയുടെ എഴുത്തുകാരികള്‍ക്ക് അങ്ങനെ തോറ്റുകൊടുക്കാന്‍ പാടില്ല എന്നോര്‍മ്മിപ്പിക്കാന്‍ രാജലക്ഷ്മി മനസ്സിനു ഒരു പരിചയായി നില്‍ക്കട്ടെ.

  ReplyDelete
 4. കേട്ടിട്ടുണ്ട്...തോൽക്കാത്ത മനസ്സിനു സലാം...ആ എഴുത്തുകാരിയെ ഓർമ്മിപ്പിച്ചതിനു നന്ദി..ആശംസകൾ മഷേ

  ReplyDelete
 5. അവരെക്കുറിച്ച് കേട്ടിട്ടുണ്ട്.കവിതയിലൂടെ അവരെ അനുസ്മരിച്ച മാഷിനു നന്ദി.

  ReplyDelete
 6. 34 വയസ്സില്‍ ആത്മഹത്യ ചെയ്ത ഈ എഴുത്തുകാരിയെക്കുറിച്ചുള്ള നല്ല ഓര്‍മ്മപ്പെടുത്തല്‍ .

  രാജലക്ഷ്മിയെ കുറിച്ച് ശ്രീമതി സുഗതകുമാരി എഴുതിയ വരികള്‍ :

  "നീ നടന്നകന്നോരീവഴിയില്‍ , ചതഞ്ഞൊറ്റ-
  പ്പൂവു വീണടിഞ്ഞോരീ മണ്ണിലീയേകാന്തത്തില്‍
  പാവമാം കുഞ്ഞേ, നിന്നെയോര്‍ത്തു നില്‍ക്കുമീയെന്റെ
  ജീവനില്‍ യുഗങ്ങള്‍ തന്‍ വാര്‍ദ്ധക്യം നിറയുന്നു ..."

  ReplyDelete
 7. nannayi sir, ee ormapeduthal ...

  രാജലക്ഷ്മി
  കുറ്റപ്പെടുത്തലിന്‍ ക്രൂരമാം
  അമ്പുകള്‍ മുന കൂര്‍പ്പിച്ചു
  നിന്നകതാരിന്‍ ഹരിണ
  മേനിയിലെയ്തുയെയ്തു.....

  prasakthamaya varikal

  ReplyDelete
 8. ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

  ReplyDelete
 9. രാജലക്ഷ്മി ...
  എന്തെ ജീവിതത്തില്‍ ഇത്ര പെട്ടന്ന് തോറ്റുകൊടുത്തത്

  ReplyDelete
 10. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മഹത്യ ചെയ്തതാണെന്ന് മാത്രം അറിയാം. കവിതകള്‍ വായിച്ചിട്ടില്ല. അതുകൊണ്ട് പ്രമേയത്തെക്കുറിച്ച് പറയുന്നില്ല. സാറിന്റെ ശൈലിയെക്കുറിച്ച് പറയാം. അതുഗ്രന്‍!!

  ReplyDelete
 11. നന്ദിത, യു പി ജയരാജ്, രാജലക്ഷ്മി, ചിത്രകലയില്‍ പി കൃഷ്ണകുമാര്‍ ഇങ്ങനെ പാതി വഴിയില്‍ നമ്മെ ഉപേക്ഷിച്ചു പോയ ചടുല നക്ഷത്രങ്ങള്‍.
  രാജലക്ഷ്മിയെ ഓര്‍മിപ്പിക്കുന്ന ഈ കവിത എല്ലാ ഓര്‍മ്മകളെയും മടക്കി തന്നു. നന്ദി മഷേ ഈ ഓര്‍മ്മപ്പെടുത്തലിന്.

  ReplyDelete
 12. അതി മനോഹരമായ കവിത കൊണ്ടുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ വളരെ നന്നായി.

  ReplyDelete
 13. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ അനുഗ്രഹീത കവയിത്രിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച താങ്കളുടെ തൂലികയ്ക്ക് എന്‍റെ നമോവാകം..

  ReplyDelete
 14. രാജലക്ഷ്മിയെ അധികം വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അനുഗ്രഹീത എഴുത്തുകാരിക്ക് മുന്‍പിലുള്ള ഈ കാണിക്കക്ക് പ്രണാമം

  ReplyDelete
 15. ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു.

  ഒരു വഴിയും കുറേ നിഴലുകളും വായിച്ചിരുന്നു, ഒരുവേള അന്ന് മനസ്സിനെ ഇത്രയും അസ്വസ്ഥമാക്കിയ നോവല്‍ ഉണ്ടായിരുന്നില്ല എന്റെ വായനയില്‍.

  രാജലക്ഷ്മി
  കുറ്റപ്പെടുത്തലിന്‍ ക്രൂരമാം
  അമ്പുകള്‍ മുന കൂര്‍പ്പിച്ചു
  നിന്നകതാരിന്‍ ഹരിണ
  മേനിയിലെയ്തുയെയ്തു
  നിന്‍ ചിന്താരക്തമൊഴുക്കിയ
  മ‍ൃഗയാ വിനോദങ്ങള്‍
  പിന്നെ , സ്വസ്ഥതയുടെ
  നിന്‍ ശാന്തിപര്‍വ്വങ്ങളില്‍
  പ്രചണ്ഡ വാതമായി വീശി
  ആ, ദുഷ്ടസമുദായത്തിന്‍
  ഉച്ഛ്വാസനിശ്വാസങ്ങള്‍

  അന്നു നീ ഹ്രസ്വമാക്കി
  ഹാ ! നിന്‍ ജീവിതയാത്ര..

  നല്ല കവിതയ്ക്ക് ഭാവുകങ്ങള്‍..

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. പ്രശസ്തി ആഗ്രഹിക്കാതെ നമ്മെ വിട്ടുപോയ നല്ലൊരു എഴുത്തുകാരി. അവരുടെ ഓര്‍മ്മയ്ക്കു മുന്നില്‍ പ്രണാമം. രാജലക്ഷ്മിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കവിതയ്ക്കു നന്ദി.

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. Good One. This poem reminds me of Nandithayude Kavithakal

  ReplyDelete
 20. ee anusmaranam uchithamayi....... aashamsakal...........

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...