Monday, August 15, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 6

            നദിക്കരയിലൂടെ അമ്മയോടൊപ്പം നടക്കുമ്പോള്‍ അമ്മ  പറഞ്ഞു. "എനിക്കൊരു
വേവലാതിയെയുള്ളു". എന്നിട്ടു ഉടന്‍ അമ്മ തിരിഞ്ഞു തന്നെ നോക്കി .ചോദ്യ ഭാവത്തില്‍
അമ്മയെ താന്‍ നോക്കുമ്പോള്‍  അമ്മ അതു പൂര്‍ത്തീകരിച്ചു. "അതു നിന്നെക്കുറിച്ചാണു്.
തലമുറകളായി പിന്തുടരുന്ന ദുരന്തങ്ങള്‍ യാദൃച്ഛികതയുടെ യുക്തി ബോധത്തിലൊതുക്കാ
നാകുന്നില്ല. നിന്റെ മുന്നില്‍ നില്ക്കുന്ന ഞാന്‍ തന്നെ ജീവന്‍ അടര്‍ത്തിയെടുക്കപ്പെട്ടു കൊ
ണ്ടിരിക്കുന്ന ഒരു ശരീരമല്ലേ". ശരിക്കും താന്‍ ഞെട്ടിപ്പോയി അനിവാര്യമായ ദുരന്തത്തിന്റെ
സാമീപ്യം അറിയാമായിരുന്നിട്ടും . എന്നാല്‍ അതു സമ്മതിക്കാനാകില്ല.തന്നെ സംബന്ധി
ച്ചെല്ലാമൊരു പ്രഹേളികയാണു്. നൂല്‍പ്പിട്ടിലെ കുരുക്കുകളെക്കാള്‍ ദുഷ്ക്കരമാണാഅഴിയാക്കു
രുക്കുള്‍ .എത്രയോ തലമുറകളായി  അപകടങ്ങളിലൂടെയും മാരക രോഗങ്ങളിലൂടെയും ജീ
വിത മദ്ധ്യത്തില്‍ തന്നെയുള്ള മൃത്യുവിന്റെ പിടിമുറുക്കല്‍ , ജനിതക കൈമാറ്റമായി തോന്നി
പ്പോകുന്നു.തന്റെ അനുഭവത്തില്‍ വാത്സല്യത്തിന്റെ തിരുമധുരങ്ങളായ മുത്തശ്ശനും മുത്തശ്ശി
യും വിമാനപകടത്തില്‍ കൊല്ലപ്പെട്ടതും, അച്ഛന്റെ മരണവും ആ , ദുരന്തത്തിന്റെ പര്യവസാ
നമില്ലാത്ത വേട്ടയാടലാണു്. ഇനി അമ്മയും. ഓടിച്ചെന്നു അമ്മയുടെ കല്ക്കല്‍ വീഴുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. "എന്നെ വിട്ടു പോകരുതേ, എന്നെവിട്ടു പോകരുതേ"എന്നു
ഭ്രന്തനെപ്പോലെ പുലമ്പി.ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കൈകള്‍ കൊണ്ടു അമ്മ ത
ന്നെ പണിപ്പെട്ടു വലിച്ചെഴുന്നേല്പിച്ചു പിന്നെ നെഞ്ചോടു ചേര്‍ത്തു നിറുത്തി  സാരിത്തലപ്പു
കൊണ്ടു തന്റെ കണ്ണീരു തുടച്ചു.അമ്മ പറഞ്ഞു ."മരണത്തിനു ശേഷം ഒരു ജീവിതമോ ജീവാവസ്ഥയോ ഉണ്ടെന്നോ ഇല്ലെന്നോ അറിയണമെങ്കില്‍ മരണപ്പെട്ടാലേ കഴിയൂ .
അങ്ങനെ ഒരവസ്ഥയുണ്ടെങ്കില്‍ അനിവാര്യമായ സന്ദര്‍ഭത്തില്‍ എന്റെ സാന്നിദ്ധ്യം
നിന്നരികിലുണ്ടാകും. എല്ലാ ഭൗതിക ചിന്തകളെയും വലിച്ചെറിഞ്ഞ് നിനക്കായി ഈ പുണ്യ
നദിയില്‍ ഞാന്‍ സ്നാനം നടത്തുയാണു് ".  ആ പുണ്യ നദിയില്‍ മുങ്ങി നിവരുമ്പോള്‍ അമ്മ
യാചിച്ചത് സ്വജീവനല്ല  തന്നോടൊത്തുള്ള ജീവിതമാണു്.

                           പഴക്കമുള്ള ലാന്റ് റോവറിനുള്ളിലെ അസുഖകരമായ യാത്രയ്ക്കിടയില്‍
അയാളെ തന്നെ നോക്കിയിരുന്ന മാര്‍ത്ത ചോദിച്ചു.

                                  " ആരെക്കുറിച്ചാണു ആലോചിക്കുന്നത് ".
                                   "എന്റെ അമ്മയെക്കുറിച്ചാണു്. "
അയാളെ പിന്നെ ശല്യപ്പെടുത്താതെ മാര്‍ത്ത ഒരു ആഫ്രിക്കന്‍ ഗാനം പതിയെ പാടി. വൃക്ഷ
നിബിഡമായ ഒരു വളപ്പിനുള്ളില്‍ ആ വാഹനം ചെന്നു നിന്നു. മാര്‍ത്തയോടൊപ്പം അയാള്‍
വാഹനത്തില്‍ നിന്നുമിറങ്ങി. മുത്തശ്ശി കഥകളിലെ കരിങ്കല്‍ കൊട്ടാരങ്ങളെ അനുസ്മരിപ്പി
ക്കുന്ന ബഹുനില മന്ദിരത്തിലേക്കുള്ള ചരല്‍ക്കല്ലുകള്‍ പാകിയ വഴിത്താരയിലൂടെ അയാള്‍
മാര്‍ത്തയെ അനുഗമിച്ചു. വിജനവും തീര്‍ത്തും മൂകവുമായ അന്തരീക്ഷം അയാള്‍ക്ക് ആപത്തി
ന്റെ മുന്നറിയിപ്പുകളായി. കെട്ടിടത്തിലെത്താന്‍ ഇനിയും ദൂരമുണ്ട്. ഇടയ്ക്കിടെ മാര്‍ത്ത അയാളെ തിരിഞ്ഞു നോക്കി.വീണ്ടുമതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ അയാള്‍ ചോദിച്ചു. "എന്താ എന്റെ കൂടെ
വേറെ ആരെങ്കിലുമുണ്ടോ?" . മാര്‍ത്ത അതിനുത്തരം പറയാതെ അല്പ സമയം പുറം തിരിഞ്ഞു
നടന്നു കൊണ്ട് സംശയ ദൃഷ്ടിയോടെ അയാളുടെ ചുറ്റും പരതി നോക്കി. പിന്നെ മുഖം വക്രിപ്പിച്ചു കൊണ്ട് തിരിഞ്ഞ് നടന്നു.

                           ശവപ്പറമ്പിനെ ഓര്‍മ്മപ്പെടുത്തുന്ന വിശാലമായ ഹാളിലെ തടി കൊണ്ടു
തീര്‍ത്ത സോഫയിലിരുന്നു ദയയകന്ന കണ്ണുകളോടെ അയാള്‍ ചുറ്റും നോക്കി. അയാളെയ
വിടെയിരുത്തി മാര്‍ത്ത അകത്തേക്കു  പോയിരിക്കുകയാണു്. മുറിക്കു വലതു വശത്തെ ചുമ
രിനോടു  ചേര്‍ത്തു സ്ഥാപിച്ചിരിക്കുന്ന വലിപ്പമേറിയ ഷെല്‍ഫില്‍ നിറയെ വിവിധങ്ങളായ
വൂഡൂ സാമഗ്രഹികളും സാധനങ്ങളും നിരത്തി വെച്ചിരിക്കുന്നു. വിവിധങ്ങളായ ആഭിചാര ക്രിയകള്‍ക്കുള്ള വൂഡു ഡോളുകളും സ്പിരിറ്റിനെ വിളിച്ചു വരുത്താനുള്ള സാധനങ്ങളും അയാള്‍
കണ്ടു. വാദേ ദേവിസ് എന്ന വൂഡൂ പരിപാവന ഗ്രന്ഥം നേരെയുള്ള ചുമരിന്റെ  മദ്ധ്യ ഭാഗ
ത്തായി ഓരാള്‍ പൊക്കത്തിലുറപ്പിച്ചിരിക്കുന്നതടിയില്‍ തീര്‍ത്ത സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്നു.
അതിനു താഴെകറുത്ത മഷി കൊണ്ടു് ലവ്, ഹപ്പിനെസ്സ് , ജസ്റ്റിസ് , വെല്‍ത്ത് , റിവഞ്ച് എന്നെഴുതിയിരിക്കുന്നു.അവയ്ക്ക് ഏറ്റവും മുകളിലായി വികൃത രൂപത്തിലുള്ള ഒരു ഭീകര
സത്വത്തിന്റെ ചിത്രം  തൂക്കിയിട്ടിരിക്കുന്നു. ഉത്പതൃഷ്ണതയോടെ അയാളാ ചിത്രത്തെ സൂ
ക്ഷിച്ചു നോക്കി.ആ സമയത്ത്  അകത്തെ മുറിയില്‍ മാര്‍ത്തയും പരിവാരങ്ങളും തമ്മിലുള്ള
സംവാദം മുറുകി."ഓര്‍ത്തു നോക്കൂ പ്രിസ്റ്റസ് അയാളുടെ കൂടെ കണ്ട സ്പിരിറ്റിനെ. ചിലപ്പോള്‍
അദൃശ്യ ശക്തികളുടെ ഒരു നിര തന്നെ അയാളെ അനുഗമിക്കുന്നുണ്ടാവും. അസാധാരണവും ,
ആപത്ക്കരങ്ങളുമായ ഉദ്ദേശങ്ങളും അയാള്‍ക്കുണ്ടായിരിക്കും. വെറും മാറ്റുരയ്ക്കലിനല്ല അയാളുടെ
വരവ്. അതു കൊണ്ടു്".... . കിതപ്പകറ്റാന്‍ അയാള്‍ ശ്രമിക്കുന്നതിനിടയില്‍ മാര്‍ത്താ ചോദിച്ചു.
                                "അതു കൊണ്ടു് ? "
                              "നമുക്കയാളെ ഉടന്‍ തന്നെ പറഞ്ഞു വിടാം ."
മറ്റു പരിചാരകരും അതു സമ്മതിച്ചു കൊണ്ട് തലയാട്ടി. ഒരുത്തി പറഞ്ഞു. "ജാലകത്തിലൂടെ
ഞാന്‍ അയാളെ കണ്ടതാണു്. അയാള്‍ ഇരയല്ല പ്രിസ്റ്റസ് ഒന്നാന്തരം വേട്ടക്കാരനാണു്. അ
യാള്‍ ഭൃത്യനുമല്ല കരുത്തുള്ള യജമാനനാണു്." "അല്പം ക്ഷമിക്കൂ. ഞാനൊന്നു കണക്കു കൂട്ടട്ടെ".
  ആ ,രൂപം . മഞ്ഞു പോലെ അയാള്‍ക്കു മുന്നില്‍ . തോന്നലാണോ?. അഴിച്ചിട്ട സമൃദ്ധമായ
തലമുടി ഉണ്ടായിരുന്നോ? ഹേ വൂഡൂ സങ്കേതത്തിലസംഭവ്യമായതാണത്. തന്റെ തോന്നലി
നെ പരിഹസിച്ചു കൊണ്ട് മാര്‍ത്താ അതു വേണ്ടാ കളി ആരംഭിക്കാമെന്നു പറഞ്ഞു തീരുന്ന
തിനിടയില്‍ പ്രധാന ഹാളില്‍ എന്തോ വീണു തകര്‍ന്ന ശബ്ദമുയര്‍ന്നു.എന്തെക്കേയോ വീഴുന്ന
ശബ്ജം വീണ്ടും,വീണ്ടുമുയരുന്നു. മാര്‍ത്തയും പരിവാരങ്ങളും ഹാളിലേയ്ക്കോടി.

                         വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചുമരില്‍ സ്ഥാപിച്ചിരുന്ന ചിത്രം താഴെ
തകര്‍ന്നു കിടക്കുന്നതു കണ്ട്  മാര്‍ത്ത അനിയന്ത്രിതമായി വിലപിച്ചു പോയി. എന്തു ചെയ്യ
ണമെന്നറിയാതെ പരിചാരകര്‍ പരിഭ്രമിച്ചു. മാസ് ഹിപ്നോടൈസിന്റെ പാരമ്യത്തിലായി
രുന്നു അയാളപ്പോള്‍ . ചുറ്റും തകര്‍ന്നുകിടക്കുന്ന  വൂഡൂ സാമഗ്രഹികള്‍ ബ്ലാക് മാജിക് സാധ
നങ്ങള്‍ . കണ്ണീരോടെ മാര്‍ത്ത അയാളോടു കൈകള്‍ കൂപ്പി യാചിച്ചു. "വിട്ടേയ്ക്കൂ ഞങ്ങളെ ".
അതിനിടയില്‍ ആഭിചാര പ്രവൃത്തിയിലെ ഏറ്റവും കടുത്ത പ്രയോഗത്തിനു ആ സന്ദിഗ്ദവ
സ്ഥയിലും ആ വൂഡൂ പ്രിസ്റ്റസ് തുനിഞ്ഞു. മുഖമടിച്ചു നിലത്തു വീണു പോയി മാര്‍ത്ത. സ്തബ്ധ
രായി അതു നോക്കി നില്ക്കാനേ മറ്റുള്ളവര്‍ക്കായുള്ളു.പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ
കാല്ക്കല്‍ വീണു ദയയ്ക്കായി കേണു മാര്‍ത്ത.

                     ഉടമ്പടികളില്ലാത്ത ഏറ്റുമുട്ടലിന്റെ വിജയ പരിസാമാപ്തിയുടെ ഓജസ്സുറ്റ
ഓര്‍മ്മകള്‍ക്കൊടുവില്‍  അയാള്‍ മന്ത്രവാദിനിയെ തീക്ഷ്ണതയോടെ നോക്കി.


                                            
3 comments:

 1. ഈ അദ്ധ്യായം അല്പം ലാഗിംഗ് ആയതുപോലെ ഒരു ഫീല്‍

  ReplyDelete
 2. വായിക്കുന്നുണ്ട്...
  ആശംസകൾ...

  ReplyDelete
 3. വായിക്കാൻ അല്പം വൈകി...എങ്കിലുമെത്തി..തുടരട്ടെ മാഷേ

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...