Wednesday, August 10, 2011

നോവല്‍ മൂന്നാം ഭാഗം

                   
           രിതേബന്‍ന്തലയിലെ മന്ത്രവാദിനി
                             

                                      അദ്ധ്യായം മൂന്നു്

                       ബിയസ്ട്രീസ് ഗോണ്‍സാല്‍വസ് ഭര്‍ത്താവിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയ
പ്പോള്‍ ആവേശഭരിതയായി . അര്‍ജന്റീനയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തിയ
ജനാധിപത്യ വ്യവസ്ഥിതിക്കു വേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ചവരില്‍ പ്രധാനിയായിരു
ന്നത്രേ ആല്‍ബര്‍ട്ടോ ഗോണ്‍ സാല്‍വസ് .പ്രക്ഷോഭം മൂര്‍ദ്ധന്യതയിലെത്തിയ ഒരു ദിനം
ബ്യൂനെസ് അയേഴ്സിലെ ജനകീയ റാലിയെ അഭിസംബോധന ചെയ്തു മടങ്ങുകയായിരുന്ന
ഗോണ്‍സാല്‍വാഴ്സിനെ കാണാതായി. നാലാം ദിവസം പരാന നദിക്കരയില്‍ മീന്‍ പിടുത്ത
ക്കാര്‍ അദ്ദേഹത്തിന്റെ ശവശരീരം കണ്ടെത്തുകയായിരുന്നു.
               ബിയസ്ട്രിസ്  ഗോണ്‍സാല്‍വാസ് ഈറന്‍ മിഴികളോടെ അയാളെ നോക്കി.
പിന്നെ കഴുത്തിലണിഞ്ഞ പ്ളാറ്റിനം മാലയുടെ അഗ്രത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന കുരിശു
യര്‍ത്തി ചുണ്ടോടു ചേര്‍ത്തു വെച്ചു മുത്തി . "ഓ! ജീസസ്  റിയലി  അതൊരു മര്‍ഡറായി
രുന്നു" . അവര്‍ കരയാനാരംഭിച്ചെങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത മട്ടില്‍ അയാ
ളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു .
                     
                അയാളെ അമ്മയുടെ മുന്നിലാക്കി അതിഥിക്ക് സവിശേഷപ്പെട്ട വിഭവങ്ങള്‍ കിച്ച
നില്‍ തയ്യാറാക്കുന്ന തിരക്കിലാണ് സ്റ്റെഫാനി. പചകത്തിരക്കിനിടയിലും അയാളെക്കുറിച്ച്
നിറുത്താതെ ഓരോന്നു മെയിഡിനു അവള്‍ വിശദീകരിച്ചു കൊടുത്തു .  ഇത് സ്റ്റെഫാനിയുടെ
കുടുംബ വീടാണു്  ജ്യേഷ്ടന്‍  അലോന്‍സയ്ക്കാണ് ഈ വീട്. തെട്ടടുത്തു തന്നെ അവള്‍ക്കു വേ
ണ്ടിയുള്ള ഇരു നില വില്ലയുടെ പണി പൂര്‍ത്തിയാകാറായിരിക്കുന്നു." പുതിയ വീട് പൂര്‍ത്തിയാ
യി കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിന്റെ കല്യാണമാണ്. നീ തന്നെ കണ്ടെത്തിക്കോ ".
ബിയാസ്ട്രീസ്  ഇടയ്ക്കിടെ അവളെ ഓര്‍മ്മപ്പെടുത്തും
"പറ്റിയ ആളെ കണ്ടെത്താനായില്ല , മം". അവളുടെ മറുപടി ഇവ്വിധമായിരുന്നു .
 "പറ്റിയ ആള്." സ്റ്റെഫാനി അല്പം ഉച്ചത്തില്‍ പറഞ്ഞു പോയി .
 " എന്തെങ്കിലും പറഞ്ഞോ " മെയിഡ് ചോദിച്ചു . സ്റ്റെഫാനി ഊറിചിരിച്ചു. എന്നിട്ടു പറഞ്ഞു .
   "ഹറിയപ്പ് ".
              അതീന്ദ്രിയ ജ്ഞാനത്തെക്കുറിച്ചുള്ള   സൂക്ഷ്മമായ അയാളുടെ വിവരണം അതീവ
ശ്രദ്ധയോടെ സ്റ്റെഫാനിയുടെ അമ്മ കേട്ടുകൊണ്ടിരുന്നു. ആത്മാവിന്റെ വേഗാതിവേഗ പ്ര
യാണവും പ്രപഞ്ച നിയമങ്ങളുടെ മേലുള്ള നിയന്ത്രണവും അവര്‍ക്ക് പുതിയ അറിവുകളായി. ബീയസ്ട്രീസ് ഗോണ്‍സാല്‍വസ്  ചോദിച്ചു ." ഹിമാലയത്തിലെ യോഗിമാരും യോഗിനിമാരും
രക്തമുറയുന്ന തണുപ്പിലും ബ്ലെയിസ്സര്‍ ധരിക്കാതെ ഓക്സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാ
തെ കഴിയുന്നത് ഇതിനാലാണോ "?  " താങ്കള്‍ അവിടെ പോയിട്ടുണ്ടാകണം അവരെയെക്കെ
കണ്ടു മുട്ടിയും കാണും".

              ശിലകള്‍ ശിലകളെ പുണര്‍ന്നു കിടക്കുന്ന ഹിമാലയം . ചില മലമടക്കുകള്‍ ഊരു
ക്കളില്‍ കൈകള്‍ ചുറ്റി കിടക്കുന്ന ദമ്പതിമാരെ അനുസ്മരിപ്പിക്കുന്നു.അതയാളുടെ പ്രഥമഹി
മാലയ യാത്രയായിരുന്നു. വഴിതെറ്റി കൂടെ വന്നവരില്‍ നിന്നകന്നെങ്കിലും ഒട്ടും പരിഭ്രമിക്കാ
തെ അയാള്‍ ചുറ്റുപാടും ഹിമാന്ധത മാറ്റാനുപകരിക്കുന്ന കറുത്ത കണ്ണടയിലൂടെ വീക്ഷിച്ചു.
തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ട്. ന്യൂനമൊന്നിനും താഴെക്കുള്ള ശൈത്യം.സര്‍വ്വാം
ഗം  മരവിക്കുകയാണ്. പ്രാണവായു തേടിയുള്ള ശ്വസേനേന്ദ്രിയങ്ങളുടെ രൂക്ഷ പരിശ്രമം .
അയാള്‍ , തൂവെള്ള മഞ്ഞിന്‍ കംബളം പുതച്ച , ആകാശത്തേക്കുയര്‍ന്നു പോകുന്ന പര്‍വ്വത
നിരയെ കണ്‍ചിമ്മാതെ നോക്കി നിന്നു, കാതുകളെ ചുഴറ്റിയെടുക്കാനെത്തുന്ന ശീതവാതത്തി
ന്റെ കാഠിന്യത്തിലും . ഇവിടെയല്ലായിരുന്നോ ഉമയുടെ  തപസ്സ്. ആദ്യ മഴത്തുള്ളി , അല്പ
മാത്ര മിഴിപ്പിലികളില്‍ തടഞ്ഞ് മൃദുലാധരങ്ങളെ തല്ലി ഘനമാറിടത്തിലുയര്‍ന്ന ഭാഗത്തു
വീണു പൊട്ടിച്ചിതറി  തൃദ്വിയ മടക്കുകളിലൂടെ വഴുതി നീങ്ങി അത്യന്തികമായി ഗൌരി  നാഭി
യിലെത്തിയതിവിടെയല്ലോ. ലക്ഷ്യം സ്ഥലം കാലം പിന്നിട്ടെത്തിയത് ആ,മഹാകവിയുടെ
മുന്നിലോ!തന്റെ കൈകള്‍ മുകുളം പോലെ നെഞ്ചോടു ചേര്‍ന്നുയര്‍ന്നു നില്ക്കുന്നത് അവ്യ
ക്തതാ ബോധത്തിലും അയാളറിഞ്ഞു .

                     " വഴി തെറ്റിയല്ലേ ?"
അയാള്‍ പിന്തിരിഞ്ഞു നോക്കി. കാവി വസ്ത്രത്തിനുള്ളില്‍ ജഢ പിടിച്ച നിബിഡ മുടിയുമായി
ചൈതന്യം പ്രവഹിക്കുന്ന കണ്ണുകളോടെ ഒരു സന്യാസിനി.
             
               "ഇത് യാത്ര പഥമല്ല . അതിനാല്‍ സന്ദര്‍ശകരാരും ഇവിടെ വരാറില്ല . ഏതായാ
ലും ഈ അന്തരീക്ഷത്തില്‍ അധിക നേരം തങ്ങേണ്ട. വരൂ .അവര്‍ നടന്നു പോകുന്ന വഴി
യേ യാതൊന്നുമുരിയാടാതെ കാലനിയോഗം പോലെ അയാള്‍ അനുഗമിച്ചു.ഒരാള്‍ക്കു മാത്രം
കഷ്ടിച്ചു്  തലമുട്ടാതെ കയറാവുന്ന ഗുഹാ സമാനമായ ശിലാ വിടവിലേക്ക് ആ യോഗിനിയുടെ
പിന്നാലെ അയാളും കയറി .  "കണ്ണാടിക്കൂട്ടിലെ മഞ്ഞു കട്ടകള്‍ക്കിടയില്‍  ജീവനും മൃത്യുവിനു
മിടയില്‍ ദിവസങ്ങള്‍ പിന്നിട്ട ഇന്ദ്രജാലക്കാരന്‍ ഈ സന്നാഹത്തിലാണോ ? "

അപ്പോളാണ്  ആ സന്യാനിനിയെ അയാള്‍ ശരിക്കും ശ്രദ്ധിച്ചത്.  ദേഹമാകെ മൂടിപ്പുതച്ച
ഒരൊറ്റ വസ്ത്രമാണ് അവരുടെ വേഷം.സ്വെറ്ററില്ല. കമ്പിളിപ്പുതപ്പില്ല. കട്ടി കൂടിയ സോക്സില്ല.
വെറുമൊരു മേലാവരണം മാത്രം. താനാണെങ്കിലോ എല്ലാ സന്ദര്‍ശകരെയും പോലെ നാലു
മടക്കുള്ള അതീവ കട്ടിയുള്ള കമ്പിളി വസ്ത്രമാണ് ധരിച്ചിരിക്കുന്നത് .അതിനുള്ളിലായി കോട്ടണ്‍
ബനിയനുമുണ്ട്. കാലുകളില്‍ മൂന്നു ജോഡി കമ്പിളി സോക്സും അതിനു മുകളില്‍ കോട്ടണ്‍ സോ
ക്സും ലെതര്‍ കൈയ്യുറയും . പോരാത്തതിനു വിന്‍ഡ് പ്രൂഫ് ജാക്കറ്റും. അത്ഭുതത്തോടെ അയാള്‍
യോഗിനിയെ നോക്കി . അതിലേറെ അത്ഭുതത്തോടെ അയാള്‍ ആരാഞ്ഞു ".എങ്ങനെ അറി
ഞ്ഞു എന്നെ ക്കുറിച്ച് ".
                   
             " ഈ ഹിമാലയത്തിനറിയാന്‍ പാടില്ലാത്ത ലോക വൃത്താന്തമുണ്ടോ "?  മൃദുവെങ്കിലും
അവരുടെ ശബ്ദമപ്പോള്‍ ഉറച്ചതായിരുന്നു.  പിന്നെ അതേക്കുറിച്ചായാളെന്നും ചോദിച്ചില്ല .

        അന്നവിടെ തങ്ങി നേരം പുലര്‍ന്നിട്ടു പോകാനെ ഇനി കഴിയുള്ളുവെന്ന സന്യാസിനി
യുടെ നിര്‍ദ്ദേശം മാനിക്കാനെ അയാള്‍ക്കു കഴിയുമായിരുന്നുള്ളു. മാതാ ചാരുലത അങ്ങനെ
യാണു് ഇപ്പോഴവര്‍ അറിയപ്പെടുന്നത്.  താഴ്വാരത്തിലാണ്  ആശ്രമം . ധ്യാനത്തിനായി
ഇവിടെ സാധാരണ വരാറുള്ളതാണ്.
      പൂര്‍വ്വാശ്രമത്തില്‍ മാതാ ചാരുലത പായല്‍ അഗര്‍വാളായിരുന്നു. മദ്ധ്യ പ്രദേശിലെ
ഭര്‍വാനി ജില്ലയിലെ ഒരു ഗ്രമത്തിലെ നാടന്‍ ബാലിക. വീട്ടു ജോലിക്ക് നിഷ്ക്കര്‍ഷയോടെ
അമ്മയെ സഹായിച്ച് പഠിക്കാന്‍ മിടുക്കിയായ അവള്‍ കരിമ്പിന്‍തോട്ടങ്ങള്‍ പിന്നിട്ട് മൈ
ലുകള്‍ക്കകലെയുള്ള സ്കൂളിലേക്ക് ഒറ്റക്കു കാല്‍നടയായി പോകും .ആ , ഗ്രാമത്തിലെ മറ്റു പെണ്‍കുട്ടികളെ വീട്ടുകാര്‍ സ്കൂളിലയക്കാത്തതിനാലാണ് പായലിന് ഒറ്റക്ക് കരിമ്പിന്‍  തോ
ട്ടങ്ങള്‍ക്കരികിലൂടെ സ്കൂളിലേക്ക് പോകേണ്ടി വന്നത്.അച്ഛനും അമ്മയ്ക്കും പായലിനെ ഡോക്ട
റാക്കാനായിരുന്നു ആഗ്രഹം. ഒരു ദിവസം സ്കൂളിലേക്ക് കരിമ്പിന്‍ തോട്ടങ്ങള്‍ക്കരികിലൂടെ പോകുകയായിരുന്ന അവള്‍ ഭയന്നു നിലവിളിച്ചു .  പിന്നെ കരി മ്പിന്‍ തോട്ടത്തിനുള്ളില്‍
നിന്നും  അവളുടെ അലറിക്കരച്ചിലുയര്‍ന്നു.പിന്നെ അതു് തേങ്ങലുകളായി നേര്‍ത്തു, നേര്‍ത്തു
അവസാനിച്ചു .

     " ഇന്നു വരെ എന്റെ പൂര്‍വ്വാശ്രമം ഞാന്‍ ഇതുവരെ ആരെയും ബോദ്ധ്യപ്പെടുത്തിയി
ട്ടില്ല . എന്നാല്‍ ഇന്നതു വേണ്ടി വന്നു. ഒരു പക്ഷേ ഇതു കേള്‍ക്കാനായിരിക്കണം വഴി
തെറ്റി താങ്കളിവിടെ എത്തപ്പെട്ടത് ".അയാള്‍ അലക്ഷ്യമായി തലയാട്ടി  മണ്‍ ചെരാതിന്റെ
അവ്യക്ത പ്രകാശത്തില്‍ കറുത്ത പാറയിലേക്കു കണ്ണുകളോടിച്ചു. മാതാ ചാരുലത സംസാര
മദ്ധ്യേ അമ്മയോടുള്ള ഇഷ്ടം പല ആവര്‍ത്തി സൂചിപ്പിച്ചതു്  പെട്ടെന്ന് അയാളെ മൂകമാക്കി.

     അമ്മ ആശുപത്രികിടക്കയില്‍  . പനങ്കുല പോലെയുള്ളതല മുടി  പാടെ വെട്ടി മാറ്റിയിരി
ക്കുന്നു . പതിനാലു വയസ്സു മാത്രം പ്രായമുള്ള കുട്ടിയായി അയാള്‍ അമ്മയുടെ കിടക്കയ്ക്കരികി
ലിരുന്നു .അമ്മയുടെ മെലിഞ്ഞു നീണ്ട വിളറി വെളുത്ത വിരലുകള്‍ തന്റെ കവിളുകളില്‍
മൃദുവായി ഉരസി. അമ്മ പറഞ്ഞു
          " ഇന്നാണ് ഓപ്പറേഷന്‍ . ഞാന്‍ തിരികെ വരും. എന്റെ മോന്‍ ഒട്ടും വിഷമിക്കരുത്.
എന്നാല്‍ ചിലപ്പോള്‍ അതും സംഭവിക്കാം . മസ്തിഷ്ക്കത്തിന്റെ പ്രഹേളികക്കു മുമ്പില്‍ മനു
ഷ്യന്റെ മേധാ ശക്തി ദുര്‍ബ്ബലമാകാറുണ്ട് . അങ്ങനെ വന്നാല്‍ ന്റെ കുട്ടി അച്ഛനും അമ്മയു
മില്ലാത്ത അനാ ഥനാണെന്നു ഒരിക്കലും കരുതരുത് . നിന്റെ മനസ്സിനെ ബലപ്പെടുത്തു".
നിന്റെ മനസ്സ് നിന്നെ സനാഥനാക്കും. അതു പറഞ്ഞു കഴിഞ്ഞ് പ്രതീക്ഷയോടെ അമ്മ
ഉറ്റു നോക്കുന്നത് ഒഴുകിയിറങ്ങുന്ന കണ്ണുനീരിന്റെ സുതാര്യതയിലൂടെ ബാലനായ താന്‍
കണ്ടു . സ്ട്രെച്ചറില്‍ കിടക്കുമ്പോഴും അമ്മയുടെ കണ്ണുകള്‍ തന്നെ പ്രതീക്ഷയോടെ ഉറ്റു നോ
ക്കുന്നു.
  മനസ്സിനെ ബലപ്പെടുത്തണം. കഴിയുമോ?
     പതിവില്ലാതെയാണ് സ്കൂള്‍ വിട്ടപ്പോള്‍ അച്ഛന്‍ വിളിക്കാനെത്തിയത്. വഴിക്ക് കാറിന്റെ
ടയര്‍ കേടായപ്പോള്‍ ഡോര്‍ തുറന്നിറങ്ങിയ അച്ഛനെ പാഞ്ഞു വന്ന ചരക്കു ലോറി ഇടിച്ചു
തെറുപ്പിച്ചതും  ലോറിയുടെ ഇരമ്പലും അമ്മയുടെ പേരു ചൊല്ലിയുള്ള അച്ഛന്റെ നിലവിളിയും ഇന്നുമുണ്ട്   തന്റെ കണ്ണുകളിലും കാതുകളിലും. .
                         അമ്മയെയും വഹിച്ചു കൊണ്ട് സ്ട്രെച്ചര്‍ ഓപ്പറേഷന്‍ തീയേറ്ററിനുള്ളിലേ
ക്കു കടന്നു. അതമ്മയുടെ അവസാന യാത്രയായിരുന്നു.

    

4 comments:

 1. വായിക്കുന്നുണ്ട്...
  ആശംസകൾ....

  ReplyDelete
 2. വിശാലമായ ഒരു കാന്‍വാസില്‍ വരച്ചിരിക്കുന്ന ഒരു ചിത്രം പോലെ ഈ കഥ. നന്നായിട്ടുണ്ട് ഇതുവരെ.

  ReplyDelete
 3. chila stalangalil ozhukku kurayunnudo?? ennu samshayam .... mashinu ennalum kavithaya chercha..

  ashamsakal...

  ReplyDelete
 4. വായിക്കാൻ വൈകി...എന്നാലും കഥയുടെ ഭാവ തീവ്രത മനസ്സിൽ നിന്നും ഊർന്നു പോയിട്ടില്ലാ

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...