Friday, November 4, 2011

സൗമ്യയുടെ സ്വപ്നം


അങ്ങനെയൊരു
കൊച്ചു വീടു് , അമ്മേ
നമ്മള്‍ പണിയും
സ്വപ്നത്തിലെ വീടു്

വിശാലമാകണം
എന്റെ സ്വന്തം മുറി
അതു, ഹൃദയ
വിശാലതയുടെ
അടയാളമാകണം


മുറിയു‍ടെ ചുമരില്‍
തട്ടുകള്‍ തീര്‍ക്കണം
നിറയെ പാവകളതില്‍
നിരത്തി, നിരത്തി വെയ്ക്കാം
പാവകളുടെ ഹൃദയ-
സ്പന്ദനങ്ങളവിടെ
നമുക്കു, അമ്മേയെന്നും
കാതോര്‍ക്കാം

പൂമുഖത്തു നിന്നു
നേരെ നോക്കുമ്പോള്‍
കാണണം ; കണ്ണുകളില്‍
നിര്‍വൃതിയേകാന്‍
കാര്‍വര്‍ണ്ണന്റെ
നല്ലൊരു വിഗ്രഹം.

അങ്ങനെയൊരു
കൊച്ചു വീടു്  അമ്മേ
നമ്മള്‍  പണിയും
സ്വപ്നത്തിലെ വീടു്

*   *     *    *   *  *

പാതി പണി തീര്‍ത്ത
വീടിനുള്ളിലിന്നു,
അമ്മയെന്‍ പാവകളെ
നിരത്തി വെച്ചു
ആ , പാവകളും മരിച്ചു
പോയിരിക്കുന്നു

എന്റെ വളപ്പൊട്ടുകളും,
ഉടുപ്പുകളും നിധിയായി
അമ്മ സൂക്ഷിക്കുന്ന
വീട്ടിലിന്നു ഞാനില്ല
ഇനിയെന്തിനൊരു
വീടെനിക്കു സ്വന്തം!!

അന്നു, ഞാനമ്മയോടു
പറഞ്ഞതെന്റെ
സ്വപ്നം മാത്രം
ഓടിക്കൊണ്ടിരുന്ന
തീവണ്ടിയില്‍
നിന്നും വീണുടഞ്ഞ
സൗമ്യയുടെ സ്വപ്നം ,
അമ്മയുടെയോര്‍മ്മക -
ളിലും , ഞാന്‍ ; സ്വപ്നം .


 സ്വന്തം വീടിനെക്കുറിച്ചുള്ള സൗമ്യയുടെ
കൊച്ചു, കൊച്ചു സ്വപ്നങ്ങള്‍ ,  സൗമ്യയുടെ
അമ്മ മാദ്ധ്യമങ്ങളുമായി പങ്കു വെച്ചതു
കവിതയ്ക്കാധാരം
13 comments:

 1. മണ്ണില്‍ വീണു പൊലിഞ്ഞൊരു സ്വപ്നം...ഒരു കാപാലിക കരങ്ങളാല്‍ തച്ചുടയ്ക്കപ്പെട്ടത്...

  ReplyDelete
 2. വേദനിപ്പിക്കുന്ന കവിത.മനസ്സില്‍ തട്ടുന്ന രീതിയില്‍ തന്നെ എഴുതി.തച്ചുടയ്ക്കപ്പെട്ട സ്വപ്‌നങ്ങള്‍.മായാത്ത ഓര്‍മ്മകള്‍.സൌമ്യക്ക് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍

  ReplyDelete
 3. മൈത്രി ബുക്‌സ്- ജയ്‌ഹോ ന്യൂസ്
  ഓണ്‍ലൈന്‍ കവിതാ മത്സരം

  പ്രമുഖ പ്രസാധകരായ തിരുവനന്തപുരം മൈത്രി ബുക്‌സും ജയ്‌ഹോ ന്യൂസ് ഡോട്ട് കോമും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കവിതാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. ഒരാള്‍ക്ക് രണ്ട് കവിതകള്‍വീതം അയക്കാം. അവസാന തീയതി നവംബര്‍ 30. കവിതകള്‍ jaihonews@gmail.com എന്ന ഇമെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jaihonews.com സന്ദര്‍ശിക്കുകയോ 9961035240 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണം.

  ReplyDelete
 4. എന്റെ വളപ്പൊട്ടുകളും,
  ഉടുപ്പുകളും നിധിയായി
  അമ്മ സൂക്ഷിക്കുന്ന
  വീട്ടിലിന്നു ഞാനില്ല
  ഇനിയെന്തിനൊരു
  വീടെനിക്കു സ്വന്തം!!..

  malayaliyude vedana kavithayum ettuvangi.. oru nimisham oru nettal... nannayi sir

  ReplyDelete
 5. കവിതയ്ക്ക്‌ അഭിനന്ദനങ്ങള്‍ ..സുഖമുള്ള ഓര്‍മ്മകള്‍..നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍

  ReplyDelete
 6. വായിക്കുമ്പോൾ ഉള്ളിലൊരു വിങ്ങൽ....
  നന്നായി മാഷേ.

  ReplyDelete
 7. എല്ലാ വീട്ടിലെയും പാവകള്‍ക്ക് സന്തോഷമുണ്ടാകട്ടെ, ഭാവുകങ്ങള്‍!

  ReplyDelete
 8. അസ്വസ്ഥമാക്കുന്ന ഓര്‍മ്മകള്‍ . കവിത നന്നായി.
  http://surumah.blogspot.com

  ReplyDelete
 9. നാളെ വിധി വരും..അത് കൊണ്ടു

  ആ അമ്മയുടെ വേദന മാറില്ലല്ലോ?


  കവിത നന്നായിട്ടുണ്ട്...

  ReplyDelete
 10. നഷ്ട സ്വപ്നങ്ങൾ.........

  ReplyDelete
 11. nannayirikunnu .. eni ethu pole oru soumya markum sambavikathirikatte

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...