Tuesday, November 29, 2011

തെരുവിനെ പേടിയാണെനിക്കിന്നു്

ഡയോജനീസു്  പണ്ടു്
പണ്ടൊരു നാളില്‍
മെഴുകു തിരി തെളിച്ചു്
മുന്നോട്ടു നടന്നതു്
ഗോതമ്പു പാടത്തോ
മുന്തിരിത്തോപ്പുകളിലോയല്ല

അങ്ങനെയായിരുന്നെങ്കില്‍
തെരുവുകളില്‍ നിന്നും
അന്ധകാരം മായില്ലായിരുന്നു
പകല്‍ വെളിച്ചം
അന്ധാളിപ്പോടെ
തറച്ചു  നോക്കുമ്പോള്‍
ചിന്തയുടെ ചക്രവാള-
ത്തിലേക്കാ കൊച്ചു വെളിച്ചം
പുതിയ പാന്ഥാവൊരുക്കി
അറിവു കെട്ടവര്‍
ഭ്രാന്തനെന്നു വിളിച്ചു
അതിനപ്പുറം
തെരുവിലെ ആ യാത്ര
തടയാനുള്ളയവിവേകം
അവിടെയാര്‍ക്കുമില്ലായിരുന്നു

പിന്നെന്തെയിപ്പോള്‍
തെറ്റുകള്‍
അസഹനീയതയുടെ
അതിര്‍ വരമ്പു ഭേദിച്ചപ്പോള്‍
ഭരണ കൂടത്തിനെ
തെരുവിലിറങ്ങി
‍ഞാന്‍ , കൂക്കി വിളിച്ചതിനു്
എന്നെ കല്ലെറിഞ്ഞു കൊന്നതു് .

                                                                                                               


20 comments:

 1. പേടിയില്ലാത്ത ഒരു ലോകത്തിന്റെ മാറ്റൊലി മുഴങ്ങുന്ന കവിതയ്ക്ക് ഭാവുകങ്ങള്‍.

  ReplyDelete
 2. ഈ ചോദ്യത്തിനുത്തരം???
  നല്ല കവിത മാഷേ

  ReplyDelete
 3. ചോദ്യം വര്ത്തമാനത്തോടാകുമ്പോഴും ഉത്തരവും ഭൂതകാലത്ത് നിന്നും കടം കൊണ്ടത്‌ തന്നെയാകുന്നു.
  ഇത്തരക്കാര്‍ക്കെന്നും ഒരേ ഭാഷയും ഒരേ ആയുധവും തന്നെ തഴക്കം.

  ReplyDelete
 4. ഞാൻ കൂക്കി വിളിച്ചതിന്
  എന്നെ കല്ലെറിഞ്ഞു കൊന്നത്
  --------
  "ഞാൻ"എന്നത് ഇവിടെ ഇല്ലെങ്കിലല്ലെ നല്ലത്?എന്നത് എന്റെ ഒരു സംശയം.. ഞാൻ എന്നത് ഇല്ലെങ്കിലും ആ അർത്ഥം കിട്ടില്ലേ? ..ഒരു പക്ഷെ ഞാൻ എന്നത് താഴെത്തെ വരിയിൽ വന്നതു കൊണ്ടാവാം അതെനിക്കു തോന്നിയത്..

  ഭരണ കൂടത്തിനെ
  തെരുവിലിറങ്ങി
  കൂക്കി വിളിച്ചതിനു്
  എന്നെ കല്ലെറിഞ്ഞു കൊന്നതു് .
  -------

  എന്റെ സംശയം പറഞ്ഞതാണേ..
  കവിത നന്നായിരുന്നു.. ചോദ്യവും.. ഉത്തരം അറിയില്ല...കവിതയ്ക്ക് ഭാവുകങ്ങള്‍.

  ReplyDelete
 5. ഞാന്‍ , കൂക്കി വിളിച്ചതിനു്
  എന്നെ കല്ലെറിഞ്ഞു കൊന്നതു് .

  ReplyDelete
 6. നന്നായീകവിത......എല്ലാ ഭാവുകങ്ങളും...

  ReplyDelete
 7. valare nannayittundu.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

  ReplyDelete
 8. നന്നായിട്ടുണ്ട് മാഷെ...

  ReplyDelete
 9. അര്‍ത്ഥം പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും മനോഹരമായ വരികള്‍ തന്നെ.ആള്‍ ആരായാലും , മരിക്കുന്നില്ലല്ലോ,ആ വാക്കുകള്‍ ..!

  ReplyDelete
 10. നന്നായിട്ടുണ്ട്

  ReplyDelete
 11. എല്ലാ ഭാവുകങ്ങളും.

  ReplyDelete
 12. കവിതയുടെ ഭാഷയും വിഷയവും ഏറെ ഹൃദ്യം

  ReplyDelete
 13. ജെ എസ് പി ചേട്ടന്‍, നല്ല ചോദ്യം.....

  ReplyDelete
 14. പ്രിയപ്പെട്ട മുഹമ്മദ്, ഈ കവിതയില്‍
  ചിലപ്പോള്‍ അര്‍ത്ഥം കണ്ടു പിടിക്കാനാകി
  ല്ലായിരിക്കും . എന്നാല്‍ ചില യാഥാര്‍ത്ഥ്യ
  ങ്ങള്‍ കാണാനാകും. രാജവാഴ്ചയും , പ്രഭുത്വവും
  യഥാസ്ഥിതികതയും അഴിഞ്ഞാടിയ ഒരു
  കാലഘട്ടത്തില്‍ ഏതന്‍സു നഗരത്തിലൂടെ
  പകല്‍ സമയത്തു് ഡയോജനീസു് എന്ന
  ചിന്തകന്‍ ഒരു മെഴുകുതിരിയും കത്തിച്ചു
  പിടിച്ചു് നടന്നു പോയി. ലോകം കണ്ട
  ഏറ്റവും മഹത്തായ പ്രതിഷേധമായി
  ചരിത്രം അതിനെ രേഖപ്പെടുത്തി ഭ്രാന്തന്‍
  എന്നു വിളിച്ചതല്ലാതെ ജനനിബിഡമായ
  തെരുവിലൂടെ നീങ്ങിയ രാജക്കന്മാരുടെയും
  ഉന്നതരുടെയും രഥത്തിലെയോ ,കുതിരപ്പുറ
  ത്തെയോ യാത്രക്കു തടസ്സമുണ്ടാക്കിയെന്നു
  വിധിച്ചു ഡയോജനീസിനെ ആ ഏകാധി
  പത്യ കാലത്തിലും ശിക്ഷിച്ചില്ല. പൊടു
  ന്നനെ ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറ
  പ്പെടുന്ന പ്രതിഷേധ പ്രവാഹം ഒഴുകുന്നതു
  തെരുവിലേയ്ക്കാണെന്നതിനു കാലവും ,ചരിത്രവും
  സാക്ഷികളാണു് . അല്ലെങ്കില്‍ തന്നെ ഇത്തരം
  പ്രതിഷേധം ക്ഷുബ്ധ മനസ്ക്കര്‍ക്കു നിര്‍വ്വഹിക്കാന്‍
  തെരുവല്ലാതെ മറ്റേതെങ്കിലുമിടം തേടണമെന്നു
  പറഞ്ഞാല്‍ ഇതെന്താ മനുഷ്യന്‍ തന്റെ പ്രാഥമിക
  കൃത്യം നിര്‍വ്വഹിക്കുന്നതു പോലുള്ള ഗോപ്യ പ്രവൃത്തി
  യാണോ .
  നിര്‍ച്ചഹിക്കുവാന്‍

  ReplyDelete
 15. അറിവു കെട്ടവര്‍ ഭ്രാന്തനെന്നു വിളിച്ചു ...!!നന്നായി....!!!

  ReplyDelete
 16. വിവേകം വികാരത്തിന് വഴിമാറികൊടുക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . വ്യാകുലതകളും , വേദനകളും ഉള്ളിലൊതുക്കി നിര്‍വ്വികാരതയോടെ നില്‍ക്കുന്ന ഒരു സമൂഹത്തിന്റെ നേരെയാണ് കവി ചിന്തയുടെ കരിമരുന്നില്‍ മുക്കിയ ചോദ്യ ശരം തൊടുത്തു വിടുന്നത് . ഈ ചോദ്യത്തിന്നുത്തരം നല്‍കാന്‍ ഒരു പുതുയുഗപ്പിറവിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ലോകം . ഇത്രയും ശക്തമായ ഒരു പ്രമേയത്തെ സണ്ണി മാഷുടെ കാവ്യശാലയില്‍ കുറച്ചുകൂടി മിനുക്കുപണികള്‍ക്ക് വിധേയമാക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ മനോഹരമാകുമായിരുന്നു . ഭാവുകങ്ങള്‍

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...