Monday, March 5, 2012

എന്റെ കാലുകൾ

എന്റെ കാലുകളെ
എനിക്കു വെറുപ്പാണിന്നു്
ഇഷ്ടപ്പെടാത്ത
വഴികളിലൂടെ
കണ്ണു മൂടിക്കെട്ടിയ
ഒരശ്വത്തെ പോലെ
തന്നിഷ്ടത്തോടെ
അവ നടന്നു പോകുന്നു
കുറ്റം എന്റേതു മാത്രം

വെളിച്ചമില്ലാത്ത
ഭൂപ്രദേശങ്ങളിലൂടെ
പ്രണയരഹിതങ്ങളായ
തെരുവുകളിലൂടെ
എന്റെ കാലുകൾ
യഥേഷ്ടം നടക്കുന്നു

അരുതെന്നു
ആഞ്ജാപിക്കാനോ
ആകരുതേയെന്നു
യാചിക്കുവാനോ
അവകാശമില്ലത്രെ
എന്റെ കാലുകൾ
അങ്ങിനെ നടക്കുകയാണു്.....


4 comments:

  1. വെളിച്ചമില്ലാത്ത
    ഭൂപ്രദേശങ്ങളിലൂടെ
    പ്രണയരഹിതങ്ങളായ
    തെരുവുകളിലൂടെ
    എന്റെ കാലുകൾ
    യഥേഷ്ടം നടക്കുന്നു.... nalla varnana sir..
    ee kalukal enthite pratheekangal anu...
    manasuthanneyano??

    ReplyDelete
  2. അതിവേഗം ബഹുദൂരം എന്നോര്‍മ്മ വരുന്നു, ഹ്ഹ്ഹി!
    മനസ്സിന്റെ കാര്യമായ്ത്തന്നെയാണ് ഞാനും കണ്ടത്.. :) നന്നായ്ട്ട്ണ്ട്..

    ReplyDelete
  3. കാലില്ലാതെയാകുമ്പോള്‍ അറിയാം

    ReplyDelete
  4. തിരഞ്ഞു നില്‍ക്കാന്‍ പോലും ആവാതെ കണ്ട്..!

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...