Sunday, March 11, 2012

നിന്റെ കണ്ണിലെ മരുഭൂമി

ആത്മാവിന്റെ തീക്ഷ്ണ
നൊമ്പരങ്ങൾക്കു
മുമ്പിൽ നിന്നെന്നും
മന്ദസിക്കുന്നു , നീ
ഞങ്ങളോ ,
അത്യധികമായ
ആഹ്ലാദത്താലും
അഭിരമിപ്പിക്കുന്ന
ഹർഷേന്മാദത്താലും,

ചിലപ്പോഴെക്കെ
ഒരു , തമാശയുടെ
ശ്രവണ സുഖമേകുന്ന
ഉല്ലാസ സംപൂർണ്ണമായ
സന്തോഷത്താലും
ഉറക്കെ ചിരിക്കുകയാണു് .

ഒന്നു പൊട്ടിക്കരയുയെന്നു
സമാശ്വാസിപ്പിച്ചും
വിരൽത്തുമ്പുയർത്തിയും
സൗഹൃദത്തിന്റെയാ
നൂല്പാലം കടന്നു
വന്നെത്തുന്നവരോ
നിന്റെ കണ്ണു നീരിനുറവ
ഒരു മരൂഭൂവായതു
കണ്ടെത്തുകയായിരുന്നു ,

തൊട്ടരികിലായി
കാലം നീക്കി വെച്ച
ഏകാന്തയുടെ
ഭാഗപത്രത്തിൽ
ഉപേക്ഷിക്കപ്പെട്ട
ശവം പോലെ , നിന്നുടെ
ജീവിത ഭാണ്ഡം

ഇതാണു നിസ്സഹായേ
ആരോരുമില്ലാത്ത
വൈധവ്യത്തിന്റെ
പരിമാണ കല്പനകൾ .







6 comments:

  1. നിസ്സഹായതയുടെ പരിവേദനങ്ങൾ..നന്നായ്..

    ReplyDelete
  2. ഈ മരുഭൂമിയൊക്കെ ഉദ്യാനമായിമാറട്ടെ

    ReplyDelete
  3. nannai..........! ente kavtha onnu nokane?

    ReplyDelete
  4. കാലം നീക്കി വെച്ച...

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...