Tuesday, March 26, 2013

യാത്ര പോയ മകൾ


"ഹലോ അമ്മേ കേൾക്കാമോ "?
 "കേൾക്കാം മോളെ പറയൂ"
"ഇപ്പോളെവിടെയാ ".
 "ഇപ്പോൾ ഞങ്ങൾ മൂന്നാറിലേക്കു പോകുകയാ ".
"മോളെ അവിടെ നല്ല തണുപ്പുള്ള സ്ഥലമാണു് . കഴുത്തിൽ മഫ്ലർ
 ചുറ്റണം സ്വെറ്റർ ഇടുകയുംവേണം . തണുപ്പടിച്ചു് പനിയും നീർ
 ക്കെട്ടും വരണ്ടാ പരീക്ഷയെഴുതാനുള്ളതാണു്".
"എല്ലാമറിയാമമ്മേ.അഥവാ അസുഖം പിടിച്ചാലും അമ്മ ഇട്ടു
 തരുന്ന ചുക്കു കാപ്പി കുടിച്ചു അമ്മയെ കെട്ടിപ്പിടിച്ചു കിടന്നാൽ
 എന്റെ അസുഖമെക്കെ പോകില്ലേ ".
"ശരി എന്നാലും സൂക്ഷിക്കണം അച്ഛനോടു ചുക്കും കരുപ്പെട്ടിയും
 വാങ്ങൻ പറയുന്നുണ്ടു് "
"ഈ അമ്മയുടെ കാര്യം . ഞാൻ ചെന്നിട്ടു വിളിക്കാം
 അമ്മേ" . "ശരി കൂട്ടുകാരികളെ അമ്മ ചോദിച്ചതായി
 പറയണേ". മകൾ എഴുന്നേറ്റ് സൈഡ് റാക്കിൽ നിന്നും പെട്ടി
 യെടുത്തു തുറന്നു . ചാര നിറത്തിലുള്ള സ്വെറ്ററും , ചുവപ്പു നിറ
 മുള്ള മഫ്ലറും പെട്ടിക്കുള്ളിൽ മുകളിലായി എടുത്തു വെച്ചു. ഒരു
 മിച്ചു പഠിച്ച വർഷങ്ങൾ പിന്നിട്ടു , വേർ പിരിയാൻ പോകുന്ന
 കോളേജു ജീവിതത്തിന്റെ എന്നെന്നും ഓർമ്മിയ്ക്കാനുള്ള
 അനുഭവങ്ങൾ തേടി മിടുക്കികളും മിടുക്കന്മാരുമടങ്ങിയ ആ
കോളേജു വിദ്യാർത്ഥികളുടെ സംഘം സഞ്ചരിച്ച ബസ് മുന്നോട്ടു
പോയി .

         ഇഞ്ചിനിയറിംഗ് അവസാന വർഷമല്ലേ പഠിത്തത്തിന്റെ
പിരിമുറുക്കത്തിൽ നിന്നും അല്പം മോചനം എന്റെ കുട്ടിക്കു കിട്ടട്ടേ .
 മോളു ടൂറു പോയതു ചോദിച്ചവരോടു ആ , അമ്മ പറഞ്ഞതാണു് .
ഈയിടെ അമ്മ സ്വപ്നം കാണാറുണ്ടു് മകൾ ഇലക്ട്രോണിക്സിൽ
ബിരുദമെടുത്തു് ജോലി നേടി ആദ്യ ശമ്പളം കാലിൽ തൊട്ടു വന്ദിച്ചു
തന്നെ ഏല്പിക്കുന്നതും അഭിമാനം നിറഞ്ഞെഴുകുന്ന കണ്ണുകളുമായി
നില്ക്കുന്ന അച്ഛന്റെ കൈകളിൽ വിറയാർന്ന കൈകളോടെ മകളുടെ
ആദ്യ ശമ്പളം താൻ ഏല്പിക്കുന്നതും .
  ടൂറു പോയ വിദ്യാർത്ഥി സംഘം സഞ്ചരിച്ചിരുന്ന വാഹനംമറിഞ്ഞു്
 കുട്ടികൾ മരിച്ച വിവരം ചാനലുകളിൽ വാർത്തയായി നിറഞ്ഞു
 തളർന്നു കിടക്കുകയാണു് ആ , സാധ്വി .ജീവച്ഛവം പോലെ
 ഭർത്താവിനെ നോക്കി അവർ പറഞ്ഞു നമ്മുടെ മോളു പോയി അല്ലേ.
 ഒന്നും മിണ്ടാതെ ആ , പിതാവു് മേശപ്പുറത്തേക്കു നോക്കി . അവിടെ
 തന്നെ കൊണ്ടു നിർബ്ബന്ധിച്ചു വാങ്ങിപ്പിച്ച ചുക്കും കരുപ്പെട്ടിയുമട
 ങ്ങിയ പൊതി അനാഥമായി ഇരിക്കുന്നു ..
           

Saturday, March 23, 2013

ഫയലിലെ നാടഫയലിലെ നാട കാണുമ്പോൾ
പാവാടച്ചരടിനെയോർമ്മ വരും
കെട്ടഴിച്ചു വിവസ്ത്രയാക്കി
ഫയലിലെ ജീവിത പ്രശ്നങ്ങളെ
തന്നിഷ്ടത്തോടെ ഭോഗിച്ചു
തൃഷ്ണയടക്കി ചരടു മുറുക്കി
കെട്ടുമ്പോൾ മാസമാസത്തെ
പ്രതിഫലം പാകപ്പെടുന്നുണ്ടാകും

ഫയലിലെ ജീവിത പ്രശ്നങ്ങൾ
വേദനിച്ചും സഹിച്ചും തടവറ
യിലെന്നപോലെ വീണ്ടുംപതിവു
വിനോദങ്ങൾക്കു വിധേയമാകും
അങ്ങിനെ ഗർഭിണിയുടെ
ഉദരം പോലെ ഫയലിന്റെ വയറും
വീർത്തു വീർത്തു വരുന്നുണ്ടാകും
സുഖതൃഷ്ണ തേടുന്നവർക്കെന്തു
ജീവിത പ്രശ്നങ്ങളുടെ വേദനകൾ
അവർ ഫയലിലെ ചരടിനെ
എന്നും പാവാടച്ചരടായി കാണും
ഇഷ്ടമുള്ളപ്പോൾ ഭോഗിക്കാൻ
മാത്രം ഫയലിലെ നാടയഴിക്കും .

Wednesday, March 20, 2013

മഴയത്തു്
മഴ പെയ്യുകയാണു് ,
തണുപ്പു പൊതിയുകയാണു്
മഴ നനഞ്ഞു , നനഞ്ഞു
ഞാൻ നടക്കുകയാണു്
എന്തിഷ്ടമാണെന്നും മഴയെനിക്കു
അതിലേറെയിഷ്ടമീ നനയലും
കണ്ണാടി പോലെ മാറുകയാണു്
എന്റെ തൂവെള്ള വസ്ത്രം
എന്നാലും മഴയെയത്രയ്ക്കിഷ്ടം

ഇന്നു മുന്നിലായിയവളും
മഴയത്തു നടന്നു പോകുന്നു
ഒരുമിച്ചു നടന്ന വസന്തർത്തു -
ക്കളിലുമവളെന്നും മുന്നിലെത്തും
മഴയത്തു നടക്കുന്നയവളെ
മഴയത്തു നടന്നപ്പോൾ കണ്ടു
അതു , വർഷങ്ങളെത്ര പിന്നിട്ടു

മഴ വെള്ളമൊഴുകുന്ന പാതയിൽ
അവളുടെ കാല്പാദം മാത്രം നനഞ്ഞു
അവൾ മഴ നനായാതെ നടക്കുന്നു
കോരിച്ചൊരിയും മഴയത്തു്
അവളോടു ചേർന്നു കുടയും ചൂടി
ജീവിതസഖാവും കൂടെയുണ്ടു്
മഴ നനഞ്ഞു നടക്കുന്ന ഞാൻ
മഴയെ പ്രണയിക്കാൻ തുടങ്ങി

Monday, March 18, 2013

ജന്മംമുത്തശ്ശി പറഞ്ഞു തന്നതു്
ഈശ്വരന്റെ വരദാനമെന്നു്

അതെ , ഈശ്വരൻ നമുക്കു
തന്ന വരദാനമാണു് ജന്മം
അടയ്ക്കായും വെറ്റിലയും മറ്റും
ഇടിച്ചിടിച്ചു പതം വരുത്തി 

പല്ലുകളെന്നേ കാശിക്കു പോയ
മുത്തശ്ശിയുടെ , മുറുക്കാൻ കറ
പടർന്നു കേറിയ പരുപരുത്ത
മോണക്കുള്ളിലേക്കു തിരുകി
കയറ്റുന്നതിനുള്ള പ്രതിഫലം
കുട്ടിച്ചാത്തന്മാരും , യക്ഷികളും

നിറഞ്ഞു നില്ക്കും വളരെ
രസമുള്ള കഥകളായിരുന്നല്ലേ .
 

ചുണ്ടുകൾ മുറുക്കി ചുവപ്പിച്ചു ,
 വിരലുകൾ ചുണ്ടേടു ചേർത്തു 
നീട്ടിത്തുപ്പി കഴിഞ്ഞാലാണു
മുത്തശ്ശിയെന്നും കഥകളുടെ
മടിശ്ശീലയഴിച്ചു നിവർക്കുന്നതു്
 

ആ , ശീലങ്ങൾക്കിടയിലാണു്
ജന്മത്തെക്കുറിച്ചുള്ളിലെന്നേ

പുകഞ്ഞു കൊണ്ടിരുന്ന സംശയം
മുത്തശ്ശിയോടു ചോദിച്ചു പോയതു്
വാത്സല്യത്തോടെ വാരിയെടുത്തു
മുത്തശ്ശി പറഞ്ഞു തന്നതിങ്ങനെ
അതു ഈശ്വരന്റെ വരദാനമെന്നു്
 

എന്നാൽ , ഇന്നു വ്യക്തമാണതു്
എല്ലാ മുത്തശ്ശിമാരെപോലെയും
ജന്മം ഈശ്വരന്റെ വരദാനമെന്നു്
വെറുതെ, മുത്തശ്ശിയൊരു യക്ഷി

കഥ പറഞ്ഞു രസിപ്പിച്ചതാണെന്നു്
സ്ത്രീയുടെയും പുരുഷന്റെയും
ഒടുങ്ങാത്ത സുഖാന്വേഷണത്തിന്റെ
പാരമ്യത്തിലെയൊരു , ആകസ്മികത
അതാണു ജന്മം , പാവം ഈശ്വരൻ .

Wednesday, March 13, 2013

ഞാൻ നടരാജന്റെ മകൻ സുദേവൻ


തടാകം ശാന്താമാണു്
ആളൊഴിഞ്ഞ തടാക കരയും
പ്രശാന്തമായിരുന്നു
ഏകാന്തതയെ പ്രാപിക്കാനുള്ള
അഭിവാജ്ഞയോടെ
ആ , താടിക്കാരൻ ചെറുപ്പക്കാരൻ
തടകക്കരയുടെ വിദൂരത
കണ്ടെത്തി ഇരിപ്പു പിടിച്ചതാണു്

മാറിൽ തറച്ച കൂരമ്പുകൾ
പോലെ തടാകത്തിന്റെ തെളി
നീരിലുയർന്നു നില്ക്കുന്ന
വൃക്ഷാവശിഷ്ടത്തിലൊന്നിൽ
ഇരിക്കുന്നുയൊരു കൊറ്റി
വീട്ടിലെ വിഷമങ്ങളുടെ
ഭാണ്ഡകെട്ടുകൾ മുറുക്കി കെട്ടി
മനസ്സിന്റെയൊരു കോണി
ലേക്കു തള്ളി മാറ്റി വെച്ചു
സൂക്ഷ്മമായിയലകളിളകും
തടാകത്തിന്റെ വിശാലതയെ
അവന്റെ കണ്ണുകൾ തേടി
വേണമല്പം ഏകാന്തത
കഴുത്തു ചെരിച്ചു കൊറ്റിയും
തടകത്തിലേക്കു നോക്കുന്നു
നീയുമൊറ്റയ്ക്കായോ ?
കതിർ മണ്ഡപത്തിലുയർന്ന
നാദസ്വരവും , കുരവ ശബ്ദവും
താടക കരയിലും,വീണ്ടും, വീണ്ടും
നിന്നെയും തേടുന്നുവോ ?
അവൻ കൊറ്റിയെ നോക്കി

കനത്ത ബൂട്ടുകളുനവധി
പച്ചമണ്ണിനെയമർത്തുന്ന
അസ്വസ്ഥജനകമായ
ശബ്ദത്തിനു പിന്നാലെ
കോളറിൽ മുറുക്കെ പിടിത്തമിട്ട
ബലിഷ്ടങ്ങളായ മുഷ്ടിയുടെ
അരോചകമായ സാമിപ്യം
"എഴുന്നേല്ക്കൂ വാ കൂടെ"
അതു കല്പിച്ച പോലിസുകാരനു
പിന്നാലെ കൊറ്റിയെ
ഒറ്റയ്ക്കാക്കി അവൻ നടന്നു

ആരാണു നീ പറയൂ ?
ഞാൻ നടരാജന്റെ മകൻ
സുദേവനാണു്
ചോദ്യം ചെയ്യലിന്റെ ക്രൂരമായ
ആവർത്തനങ്ങളെ
കാത്തു നില്ക്കാൻ
സമയത്തിനു സമയമില്ല
നുണകളെ ഉണ്ടാക്കിയും
നുണകളെ പെരുപ്പിച്ചു കാട്ടിയും
അവർ ചോദ്യങ്ങൾ നിർമ്മിച്ചു
എന്നാൽ ഉത്തരങ്ങൾ
നിർമ്മിക്കപ്പെടുന്നവയല്ലല്ലോ

പാതിരാത്രി പിന്നിട്ടു
ആരാണു നീയെന്ന ചോദ്യം
നൂറാമത്തെയവർത്തിയുയർന്നു
ദുർബ്ബലമായ ശബ്ദത്തിൽ
അവൻ പറഞ്ഞു
ഞാൻ നടരാജന്റെ മകൻ
സുദേവനാണെന്നു്
പിന്നെ അവൻ ഒരു ചോദ്യവും
കേട്ടില്ല , ചോദ്യത്തിനു
മറുപടിയായി അവൻ
ഉത്തരമൊന്നും പറഞ്ഞില്ല
തടാകം ശാന്തമാണപ്പോഴും
നാളെ രാവിലെ
ഒരു ഉത്തരം അവർ നിർമ്മിക്കും .

Monday, March 11, 2013

രണ്ടു വീടുകളുടെ അയൽവാസി

ഞാൻ താമസിക്കുന്ന കെട്ടിടത്തിനു
സമീപം രണ്ടു വീടുകൾ
ഒന്നൊരു ചെറു വീടു് , മറ്റേതു
വലിയ വീടാണു് , ശരിക്കും മാളിക
ഞാനാണവരുടെയയൽവാസി

പുതുതായിയെത്തിയ ഞാൻ
അയൽ വീടുകൾ കാണാനിറങ്ങി
പഴയ ചെരുപ്പാണെന്റേതു്
അതിനാൽ എപ്പോഴും പുറത്തു
പോകുമ്പോൾ , കാലിൽ നല്ല
പോലെയഴുക്കു പറ്റുന്നതു പതിവു്
കാലുകളിലെയഴുക്കും പേറി
ഞാൻ ചെറിയ വീട്ടിലേക്കു
പരിചയപ്പെടാൻ കേറിച്ചെന്നു
അവരുപചാരപൂർവ്വം എന്നെ
സ്വീകരിച്ചിരുത്തി , കാപ്പി തന്നു
ഞാൻ യാത്ര പറഞ്ഞിറങ്ങി
അവർ , എന്റെ കാലുകൾ
തറയിൽ പതിപ്പിച്ച അഴുക്ക്
അലോസരമില്ലാതെ തുടച്ചു

വലിയ വീടിന്റെ മിനുസമാർന്ന
പടികളിൽ എന്റെ ചെഴുപ്പഴിച്ചു
വെച്ചു , ഞാൻ ബല്ലമർത്തി
ഗൃഹനാഥന്റെ കൂർത്ത കണ്ണുകൾ
ജാലകച്ചില്ലിലൂടെയെന്റെ കാലുകളെ
ശ്രദ്ധാപൂർച്ചം ഉഴിയുകയാണു്
വാതിൽ തുറന്നാൽ  ഞാൻ
കയറുമെന്നു കരുതി , വീട്ടുകാർ
വളരെ പണിപ്പെട്ടു് വിലപിടിപ്പുള്ള
പരവതാനി ചുരുട്ടി മടക്കുന്ന
കോലാഹലം എനിക്കു കേൾക്കാം .

Sunday, March 10, 2013

റോഡിൽ വീണ പെൺകുട്ടി

തിരക്കേറിയ റോഡിലാണു
പെൺകുട്ടി വീണു കിടക്കുന്നതു്
അടുത്തു തന്നെ മറിഞ്ഞു കിടപ്പുണ്ട്
മനോഹരമായ ഒരു ടൂവീലറും
മുറിവേറ്റ മുഖത്തു കട്ടച്ചോര
നൊന്തു പിടയുന്നു പെൺകുട്ടി
ചുറ്റും കൂടി നില്ക്കുന്നു ജനക്കൂട്ടം

അവരുടെ കണ്ണുകൾ കാണുന്നില്ല
അവളുടെ മുറിവേറ്റ മുഖം ,
കാഴ്ച മറയ്ക്കും ദുരാഗ്രഹളോടെ
അനേകം കണ്ണുകൾ വിടർന്നു
ചോരയിപ്പോൾ ഒരു പുഴ പോലെ
പതിയെ പതിയെ അവളുടെ
ചുണ്ടുകൾ മന്ത്രിച്ചു , "വെള്ളം"
കാൽമുട്ടുവരെയകന്ന സാരിയാണു
ജനക്കൂട്ടത്തിന്റെ കണ്ണുകളിൽ .
Friday, March 8, 2013

ചിമ്മിനി വിളക്ക്


            മിന്നാമിന്നി
 
ആ വൃദ്ധന്റെ ഓർമ്മകൾ


ചിമ്മിനി വെട്ടം പോലെ തെളിഞ്ഞു
മിന്നാമിന്നിയെ പോലെ
ചിമ്മിനി വിളക്കിലെയരണ്ട വെളിച്ചം
അവ്യക്തമായി കാഴ്ച നല്കി
 
നേർത്ത തരി വെട്ടത്തിന്റെ കനിവിൽ
സൂക്ഷ്മതയോടെ ആ,  കൊച്ചു കണ്ണുകൾ
വാരി,വാരിയന്നെടുത്തുയക്ഷരങ്ങളെ
താഴ്ന്നു താഴ്ന്നു പോകുന്ന
മണ്ണെണ്ണയുടെയളവു കാട്ടി
ചിമ്മിനിയുടെ കണ്ണാടി
പാത്രമെത്ര വട്ടം അന്നു പേടിപ്പിച്ചിരുന്നു .

പുസ്തകത്തിലേക്കു തലതാഴ്ത്തി
അക്ഷരങ്ങളെ കോരിയെടുത്തു
ജീവരക്തം അവസാന തുള്ളി  
നല്തി മണ്ണെണ്ണ തിരിനാളത്തെ
കാത്തു സൂക്ഷിക്കുമായിരുന്നു
കെട്ടു പോയ വിളക്കിന്റെയിരുട്ടിൽ
കണ്ണുകൾ നിറഞ്ഞൊഴുകി
വേദനിച്ചതു വൃദ്ധൻ ഓർത്തു
കടം വാങ്ങിയ പുസ്തകംപിറ്റേന്നു
നല്കണം , ഉടമസ്ഥനു തിരികെ .

ഇന്നു വൃദ്ധനതു ഓർത്തു പോകുന്നു
മക്കളും, പേരാക്കിടങ്ങളും 
വിദ്യുത് ദീപ്തിയിലാർമദിച്ചു രസിക്കവേ
ഒരു ചിമ്മിനി വിളക്കിനിത്തിരി വെട്ടം
കെട്ടു പോകവെ പണ്ടു  താൻ
പൊട്ടിക്കരഞ്ഞിരുന്നതു് .

വൃദ്ധന്റെ ആരോടും പങ്കു വെയ്ക്കാത്ത
ഓർമ്മകൾ , പിന്നെയതു വൃദ്ധന്റെ
ബോധത്തിലെ മിന്നാമിനുങ്ങുകളായി
ദീപപ്രഭാപൂരത്തിലാരും കാണില്ല
മിന്നാമിന്നിയെ ഒരിക്കലുമെന്നതു്
വൃദ്ധനു , തലമുറകൾ പഠിപ്പിച്ചു
കൊടുത്ത ചരിത്ര പാഠം .


Wednesday, March 6, 2013

മരുഭൂമിയുടെ മുകളിലൂടെ ഒരു ട്രെയിൻ യാത്ര      മരുഭൂമിയുടെ മുകളിലൂടെ ട്രെയിനിൽ യാത്ര
ചെയ്യുകയോ ? അതും തിരുവനന്തപുരത്തു നിന്നും
കോഴിക്കോട്ടേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ .
ഇയാൾക്കു ഒന്നാന്തരം നൊസ്സാണെന്നു കരുതി
പോകും . എന്നാൽ ഇവിടെ ആർക്കെക്കെയോ
നൊസ്സുണ്ടു് . ദർശനാ ടിവിയുടെ ബ്ലോഗർ ഓഫ്
വീക്ക് എന്ന സമാന്യം ഭേദപ്പെട്ട അംഗീകാരത്തി
ന്റെ ഭാഗമായുള്ള ( ഇന്ദു മേനോനെ പോലെയു
ള്ള വൻകിട എഴുത്തുകാർ ടോയ്ലെറ്റു സാഹിത്യം
എന്നു സൈബർ സാഹിത്യത്തെ വിശേഷിപ്പിക്കു
മ്പോൾ പ്രത്യേകിച്ചും ) അഭിമുഖത്തിനായി സാഭി
മാനം ഞാൻ കോഴിക്കോട്ടേക്കു രാവിലെയുള്ള
ജനശതാബ്ധിയിൽ യാത്ര തിരിച്ചു . പകലു നല്ലതു
പോലെ തെളിഞ്ഞു വന്നപ്പോൾ പണ്ടു് പണ്ടു് പച്ച
പരവാതാനി പോലെ കണ്ണെത്താ ദൂരത്തായി
പരന്നു കിടന്ന ഓണാട്ടുകരയിലെ നെല്പാടങ്ങളുടെ
തിരുശേഷിപ്പുകൾ കണ്ടു. അപ്പോൾ സമീപത്തെ
ട്രാക്കിൽ കൂടി പെരുമ്പാമ്പിഴഞ്ഞു നീങ്ങുന്നതു
പോലെ ഒരു ചരക്കു തീവണ്ടി കടന്നു പോയി .
ആന്ധ്രായിൽ നിന്നും കേരളത്തിലേക്കു അരി കൊ
ണ്ടു വരുന്ന വാഗണുകളായിരിക്കും അവയെന്നു
ഞാൻ ഊഹിച്ചു . കാരണം വാഗണുകളുടെ പൊടി
പിടിച്ച വാതിലിനു മുമ്പിൽ കതിർക്കുലയുടെ ചി
ത്രം ആലേഖനം ചെയ്തിരിക്കുന്നു . ഒരിക്കൽ
നമ്മുടെ നാടിനു സുഭിക്ഷമായി നെല്ലരി നല്കി
യിരുന്ന നാട്ടിലൂടെ പുറം നാട്ടിൽ നിന്നും അരിയു
മായി ട്രെയിൻ വരുന്നു . ഓർത്തപ്പോൾ വല്ലാത്ത
വിഷമം തോന്നി . അങ്ങിനെ വിഷമിച്ച് ഞാനുറങ്ങി.
കണ്ണു തുറന്നപ്പോൾ വണ്ടി തൃശ്ശൂർ കടന്നു കഴി
ഞ്ഞു .വടക്കഞ്ചേരി കഴിഞ്ഞു കുറെ സമയം പിന്നിട്ട

പ്പോൾ ട്രെയിൻ ഒരു പാലത്തിൽ കയറി. താഴെ നീണ്ടു
പരന്ന മണൽപ്പരപ്പ് . ഒരു മരുഭൂമിയുടെ മുകളി
ലുള്ള പാളത്തിലൂടെ തീവണ്ടി കടന്നു പോകുന്നു.
സാമന്യം നല്ല നീളമുണ്ടു് പാലത്തിനു് . ഞാനി
രിക്കുന്ന കംപാർട്ടുമെന്റ് പാലം പൂർണ്ണമായി പി
ന്നിടുന്നതിനിടയിൽ വശത്തു സ്ഥാപിച്ചിരിക്കുന്ന
ബോർഡിൽ ആ മരുപ്രദേശത്തിന്റെ പേര് ആകാം
ക്ഷയോടെ വായിക്കാൻ ഞാൻ തലതിരിച്ചു . എന്റെ
തല കറങ്ങി പോയി അതിലെഴുതിയിരിക്കുന്നു, വലിയ
അക്ഷരത്തിൽ തന്നെ ഭാരതപ്പുഴയെന്നു് .
             പിന്നെ, മണലാരണ്യങ്ങളാകാൻ സാദ്ധ്യത
തെളിഞ്ഞു വരുന്ന കടലുണ്ടിപ്പുഴയും , ഫറോക്കു
പുഴയും കടന്നു് ഞാൻ കോഴിക്കോടെത്തിയപ്പോഴേക്കും

ഇതെഴുതാനുള്ള , നിങ്ങൾ കരുതുന്ന നൊസ്സ് എന്നെ
പിടികൂടി കഴിഞ്ഞു

Monday, March 4, 2013

ദേശാടനപക്ഷികൾ     അയാളെന്നും കുന്നിന്റെ മുകളിൽ വന്നിരിക്കുന്നതു്
എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടു് അധിക നാളായില്ല. ഇട
യ്ക്കൊക്കെ കാറ്റു കൊള്ളാൻ ഞാനാ കുന്നിൻ മുക
ളിൽ പോകാറുള്ളതാണു് . കുന്നിന്റെ കിഴക്കു ഭാഗത്തെ
താഴ്വാരത്തു ഇടതൂർന്നു മരങ്ങൾ വളർന്നു നില്പുണ്ടു്
ചില കാലങ്ങളിൽ ആ മരച്ചില്ലകളിൽ ദേശാടന
പക്ഷികൾ ചേക്കേറാറുണ്ടത്രെ . എന്നാൽ ഇതു വരെ
ഞാനവയെ കണ്ടിട്ടില്ല.

         പതിവു പോലെ ഇന്നും അയാൾ കുന്നിൻപുറത്തു
വന്നിരിപ്പുണ്ടു്. ഒരു സവിശേഷ രീതിയിലാണു് അയാൾ
കുന്നിൻ പുറത്തു് ഇരിക്കുന്നതു് . ഇടതു കൈ പിറകിലേക്കു
ഊന്നി വലതു കൈ , ഉയർത്തി വെച്ച വലതു കാൽമുട്ടിനു
മുകളിലേക്കു പതിപ്പിച്ചു് ആരെയോ പ്രതീക്ഷിച്ചതു പോലെ
അയാൾ ഇരിക്കുന്നു . ശരിക്കും കണ്ടാൽ ഒരു നിരാശ കമു
കന്റെ പരിവേഷമുണ്ടു് . ഞാൻ കുന്നു കയറി അയാളുടെ
അടുക്കൽ ചെന്നു . അപ്പോഴും അയാൾ ചക്രവാളത്തിലേക്കു
മിഴി നട്ടിരിക്കുകയാണു്. ഞാൻ ഹലോ എന്നു പറഞ്ഞു.
അയാൾ ചോദ്യഭാവത്തിലെന്നെ നോക്കി . "ആരെയാണു
കാത്തിരിക്കുന്നതു്" . ഞാൻ തിരക്കി . അയാൾ ഒന്നും മിണ്ടാതെ
മുഖം തിരിച്ചു . പിന്നൊന്നും ചോദിക്കാതെ ഞാൻ കുന്നിറങ്ങി.
നിശ്ചയമായും അയാൾ കാമുകിയെ കാത്തിരിക്കുയാണു് . 

നിരാശ പടർന്ന മുഖഭാവം അതാണു് സൂചിപ്പിക്കുന്നതു്.

        കുറെ ദിവസങ്ങൾക്കു ശേഷം വീണ്ടു ഞാൻ ആ കുന്നിൻ
ചോട്ടിലേക്കു പോയി . ലക്ഷ്യം ആ നിരാശ കമുകനെ കാണാൻ
തന്നെയായിരുന്നു. അയാളപ്പോൾ കുന്നിന്റെ നെറുകയിൽ എഴു
ന്നേറ്റു നില്ക്കയാണു്. അതേ വേഷം . ഇളം നീല ഷർട്ടും കടും
നീല പാന്റു്സും . അയാൾ കുന്നിൻ മുകളിൽ ഉത്സാഹത്തോടെ
താഴ്വാരത്തിലേക്കു കൈ വീശുന്നു . ദേശാടന പക്ഷികൾ
കൂട്ടത്തോടെ അവിടെ പറന്നെത്തുന്നതു ഞാൻ കണ്ടു .

Saturday, March 2, 2013

അർദ്ധനാരീശ്വരൻ

കത്തിയെരിയും വിളക്കാണു
നീയെന്നു പറഞ്ഞപ്പോൾ
അറിഞ്ഞില്ലേയാ , കാറ്റിലാടും
തിരിനാളം ഞാനാണെന്നു്

കര കാണാതെ നീങ്ങുന്ന
തോണിയാണു നീയെന്നു
പറഞ്ഞപ്പോളറിഞ്ഞില്ലേ
ആ , കടലു ഞാനാണെന്നു

ആരുമില്ലാ തുണയ്ക്കെന്നു
വേദനിക്കുമ്പോളറിഞ്ഞില്ലേ
ജന്മാന്തരം , കൂടെ ഞാൻ
നിന്നോടൊപ്പമുണ്ടാകുമെന്നു്


.

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...