Saturday, March 2, 2013

അർദ്ധനാരീശ്വരൻ

കത്തിയെരിയും വിളക്കാണു
നീയെന്നു പറഞ്ഞപ്പോൾ
അറിഞ്ഞില്ലേയാ , കാറ്റിലാടും
തിരിനാളം ഞാനാണെന്നു്

കര കാണാതെ നീങ്ങുന്ന
തോണിയാണു നീയെന്നു
പറഞ്ഞപ്പോളറിഞ്ഞില്ലേ
ആ , കടലു ഞാനാണെന്നു

ആരുമില്ലാ തുണയ്ക്കെന്നു
വേദനിക്കുമ്പോളറിഞ്ഞില്ലേ
ജന്മാന്തരം , കൂടെ ഞാൻ
നിന്നോടൊപ്പമുണ്ടാകുമെന്നു്


.

4 comments:

  1. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  2. എന്തേ..? ഞാനറിഞ്ഞീലാ...

    ശുഭാശംസകൾ...

    ReplyDelete
  3. ആര്...ദൈവമോ...പിശാചോ...

    ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...