Sunday, March 10, 2013

റോഡിൽ വീണ പെൺകുട്ടി

തിരക്കേറിയ റോഡിലാണു
പെൺകുട്ടി വീണു കിടക്കുന്നതു്
അടുത്തു തന്നെ മറിഞ്ഞു കിടപ്പുണ്ട്
മനോഹരമായ ഒരു ടൂവീലറും
മുറിവേറ്റ മുഖത്തു കട്ടച്ചോര
നൊന്തു പിടയുന്നു പെൺകുട്ടി
ചുറ്റും കൂടി നില്ക്കുന്നു ജനക്കൂട്ടം

അവരുടെ കണ്ണുകൾ കാണുന്നില്ല
അവളുടെ മുറിവേറ്റ മുഖം ,
കാഴ്ച മറയ്ക്കും ദുരാഗ്രഹളോടെ
അനേകം കണ്ണുകൾ വിടർന്നു
ചോരയിപ്പോൾ ഒരു പുഴ പോലെ
പതിയെ പതിയെ അവളുടെ
ചുണ്ടുകൾ മന്ത്രിച്ചു , "വെള്ളം"
കാൽമുട്ടുവരെയകന്ന സാരിയാണു
ജനക്കൂട്ടത്തിന്റെ കണ്ണുകളിൽ .
4 comments:

 1. കണ്ണുകൾ കാണുന്നില്ല മുറിവേറ്റ മുഖം ,

  ReplyDelete
 2. “ഇങ്ങനെയും ജനം.” എല്ലാവരും അങ്ങനെയല്ല എന്ന ആശ്വാസത്തില്‍..... ആശംസകള്‍..........

  ReplyDelete
 3. കാഴ്ച മറയ്ക്കും ദുരാഗ്രഹളോടെ
  അനേകം കണ്ണുകൾ വിടർന്നു
  ഒപ്പം മൊബൈൽ ക്യാമറാക്കണ്ണുകളും

  ശുഭാശംസകൾ.....

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...