Tuesday, March 26, 2013

യാത്ര പോയ മകൾ


"ഹലോ അമ്മേ കേൾക്കാമോ "?
 "കേൾക്കാം മോളെ പറയൂ"
"ഇപ്പോളെവിടെയാ ".
 "ഇപ്പോൾ ഞങ്ങൾ മൂന്നാറിലേക്കു പോകുകയാ ".
"മോളെ അവിടെ നല്ല തണുപ്പുള്ള സ്ഥലമാണു് . കഴുത്തിൽ മഫ്ലർ
 ചുറ്റണം സ്വെറ്റർ ഇടുകയുംവേണം . തണുപ്പടിച്ചു് പനിയും നീർ
 ക്കെട്ടും വരണ്ടാ പരീക്ഷയെഴുതാനുള്ളതാണു്".
"എല്ലാമറിയാമമ്മേ.അഥവാ അസുഖം പിടിച്ചാലും അമ്മ ഇട്ടു
 തരുന്ന ചുക്കു കാപ്പി കുടിച്ചു അമ്മയെ കെട്ടിപ്പിടിച്ചു കിടന്നാൽ
 എന്റെ അസുഖമെക്കെ പോകില്ലേ ".
"ശരി എന്നാലും സൂക്ഷിക്കണം അച്ഛനോടു ചുക്കും കരുപ്പെട്ടിയും
 വാങ്ങൻ പറയുന്നുണ്ടു് "
"ഈ അമ്മയുടെ കാര്യം . ഞാൻ ചെന്നിട്ടു വിളിക്കാം
 അമ്മേ" . "ശരി കൂട്ടുകാരികളെ അമ്മ ചോദിച്ചതായി
 പറയണേ". മകൾ എഴുന്നേറ്റ് സൈഡ് റാക്കിൽ നിന്നും പെട്ടി
 യെടുത്തു തുറന്നു . ചാര നിറത്തിലുള്ള സ്വെറ്ററും , ചുവപ്പു നിറ
 മുള്ള മഫ്ലറും പെട്ടിക്കുള്ളിൽ മുകളിലായി എടുത്തു വെച്ചു. ഒരു
 മിച്ചു പഠിച്ച വർഷങ്ങൾ പിന്നിട്ടു , വേർ പിരിയാൻ പോകുന്ന
 കോളേജു ജീവിതത്തിന്റെ എന്നെന്നും ഓർമ്മിയ്ക്കാനുള്ള
 അനുഭവങ്ങൾ തേടി മിടുക്കികളും മിടുക്കന്മാരുമടങ്ങിയ ആ
കോളേജു വിദ്യാർത്ഥികളുടെ സംഘം സഞ്ചരിച്ച ബസ് മുന്നോട്ടു
പോയി .

         ഇഞ്ചിനിയറിംഗ് അവസാന വർഷമല്ലേ പഠിത്തത്തിന്റെ
പിരിമുറുക്കത്തിൽ നിന്നും അല്പം മോചനം എന്റെ കുട്ടിക്കു കിട്ടട്ടേ .
 മോളു ടൂറു പോയതു ചോദിച്ചവരോടു ആ , അമ്മ പറഞ്ഞതാണു് .
ഈയിടെ അമ്മ സ്വപ്നം കാണാറുണ്ടു് മകൾ ഇലക്ട്രോണിക്സിൽ
ബിരുദമെടുത്തു് ജോലി നേടി ആദ്യ ശമ്പളം കാലിൽ തൊട്ടു വന്ദിച്ചു
തന്നെ ഏല്പിക്കുന്നതും അഭിമാനം നിറഞ്ഞെഴുകുന്ന കണ്ണുകളുമായി
നില്ക്കുന്ന അച്ഛന്റെ കൈകളിൽ വിറയാർന്ന കൈകളോടെ മകളുടെ
ആദ്യ ശമ്പളം താൻ ഏല്പിക്കുന്നതും .
  ടൂറു പോയ വിദ്യാർത്ഥി സംഘം സഞ്ചരിച്ചിരുന്ന വാഹനംമറിഞ്ഞു്
 കുട്ടികൾ മരിച്ച വിവരം ചാനലുകളിൽ വാർത്തയായി നിറഞ്ഞു
 തളർന്നു കിടക്കുകയാണു് ആ , സാധ്വി .ജീവച്ഛവം പോലെ
 ഭർത്താവിനെ നോക്കി അവർ പറഞ്ഞു നമ്മുടെ മോളു പോയി അല്ലേ.
 ഒന്നും മിണ്ടാതെ ആ , പിതാവു് മേശപ്പുറത്തേക്കു നോക്കി . അവിടെ
 തന്നെ കൊണ്ടു നിർബ്ബന്ധിച്ചു വാങ്ങിപ്പിച്ച ചുക്കും കരുപ്പെട്ടിയുമട
 ങ്ങിയ പൊതി അനാഥമായി ഇരിക്കുന്നു ..
           

3 comments:

 1. നമുക്ക് വെറും വാര്‍ത്ത
  ചിലര്‍ക്ക് ജീവിതം തന്നെ മാറ്റിയെഴുതപ്പെട്ടല്ലോ

  ReplyDelete
 2. നാം ജനിക്കുമ്പോൾ തന്നെ മരണം കൂടെയുള്ളതല്ലെ. അതിന് നേരവും കാലവും ഒന്നുമില്ല കടന്നു വരാൻ. വെറുതെ നിന്ന നിൽ‌പ്പിലും അത് സംഭവിക്കാം.
  മരണം എപ്പോഴും തരുന്നത് വേദന തന്നെയാണ്...

  ReplyDelete
 3. അതിനിടയ്ക്ക് കഥയുമായോ...അഭിനന്ദനങ്ങള്

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...