Wednesday, April 3, 2013

ചിത്രപ്രദർശന ഗ്യാലറി


നിറങ്ങൾ ചാലിച്ചു , ചാലിച്ചു
ഒരു ചിത്രകാരൻ വരച്ചു തീർത്ത
ചിത്രത്തിൽ ഞങ്ങൾ
ഒരു കുടക്കീഴിലൊരുമിച്ചുരുമ്മി
ചേർന്നു നടന്നു പോകുന്നു
വർണ്ണങ്ങളുതിർത്തു
പ്രകൃതി , കൃതഹസ്തയായി ,
ഞങ്ങളെയങ്ങനെ നോക്കുന്നു

ഏകാന്തപഥികരായി
കാലത്തിൻ പാത , നടന്നു
ഞങ്ങൾ താണ്ടുന്ന കാഴ്ചയോ
ചിത്രകാരൻ ഒരു ഗൂഢസ്മിത -
ത്തോടെ വർണ്ണങ്ങൾ വിതറി
വരച്ചു ,തീർത്താ ക്യാൻവാസിൽ .
അങ്ങനെയൊരു ചിത്രമായി
ഞങ്ങടെ മോഹങ്ങൾ സഫലമായി
ചിത്ര പ്രദർശന ഗ്യാലറിയിൽ
തിക്കും തിരക്കും തുടങ്ങി കഴിഞ്ഞു .

3 comments:

  1. ഗാലറിക്കാഴ്ച്ചകള്‍

    ReplyDelete
  2. രണ്ടുപേർക്കും സ്നേഹം നിറഞ്ഞ...

    ശുഭാശംസകൾ....

    ReplyDelete
  3. ഗാലറി വിട്ടുപോകാന്‍ മനസ്സുവന്നില്ല
    ഒറ്റക്കുമാല്ലത്തത് നന്നായി
    നല്ല കവിത

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...