Saturday, December 21, 2013

ഗുലാം അലിയുടെ സിനിമ                                     

ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലുള്ള മലയാള
 നിനിമ കാണുന്നതിനായി തീയേറ്ററിനുള്ളിൽ കടന്നു് ഇരു
പ്പുറപ്പിച്ചതിനു ശേഷം സൂരജ് പരിചയക്കാരാരെങ്കിലും സ
മീപത്തുണ്ടോ എന്നു ചുറ്റും കണ്ണോടിച്ചു . ഇല്ല !  പരിച
യമുള്ള ഒറ്റ മുഖം പോലും കാണുന്നില്ല . അപ്പോളാണോർ
ത്തതു വയലൻസും , സെക്സും തിങ്ങി നിറഞ്ഞ വിദേശ സി
നിമാ പ്രദർശിപ്പിക്കുന്ന തീയേറ്ററിൽ അവരുണ്ടാകുമെന്നു്. 
സുരജ് ഇരിക്കുന്ന കസേരയുടെ വലതു ഭാഗത്തൊഴിഞ്ഞു കി
ടന്ന ഇരിപ്പിടങ്ങളിൽ രണ്ടു നോർത്ത് ഇൻഡ്യൻ വനിതാ
ഡെലിഗേറ്റുകൾ സ്ഥാനം പിടിച്ചു .അവർ ഇന്നലെ കണ്ട
സിനിമയുടെ വിശകലനം നടത്തുവാനാരംഭിച്ചു . തീയേറ്റ
റിനുള്ളിൽ വേണ്ട നിശബ്ദതയെക്കുറിച്ചു യാതൊരു നിഷ്
ക്കർഷയും അവർക്കില്ലെന്നു തോന്നുന്നു . സിനിമയെക്കുറി
ച്ചുള്ള സംസാരമാണെങ്കിലും രണ്ടു് ഹിന്ദിക്കാരികൾ തമ്മിൽ
വഴക്കു കൂടുന്നതു പോലെയാണു് സൂരജിനു തോന്നിയതു് . 

തൊട്ടടുത്തു ഇരുന്ന സ്ലീവു ലെസുകാരി സംസാരത്തിനിടെ മാം
സളമായകൈ ഇളക്കുകയും ഉയർത്തുകയും ചെയ്യുമ്പോൾ വി
യർപ്പിന്റെ അസഹ്യഗന്ധം പ്രസരിക്കുന്നുണ്ടു് . തടിച്ച കൈ
കളുള്ള സ്ത്രീകൾക്കു മാത്രമല്ല വിയർക്കുന്ന ശരീരപ്രകൃതിയി
യുള്ളവർക്കും സ്ലീവുലെസ് ബ്ലൗസു് അനുയോജ്യമല്ലയെന്നു 
സൂരജിനു ബോദ്ധ്യമായി. ഇപ്പോൾ വലതു വശത്തെ ഹാൻഡു് 
റെസ്റ്റ് അയാൾക്കവകാശപ്പെട്ടതല്ലാതായി ആ സ്ത്രീയുടെ കൊ
ഴുത്തുരുണ്ട കൈത്തണ്ട അതു പൂർണ്ണമായും കൈവശപ്പെടു
ത്തി . ഇതിനിടയിൽ ഇടതു വശത്തിരിക്കുന്ന മദ്ധ്യ വയസ്ക്ക
ൻ സൂരജിനോടു ചോദിച്ചു

" ഈ സിനിമയിൽ വല്ലതും കാണിക്കുമോ? "

സൂരജ്  അയാളെ തറപ്പിച്ചു നോക്കി . ഫെസ്റ്റിവൽക്കാർ കൊ
ടുത്ത പാകമകാത്ത ടീഷർട്ടിൽ അയാളുടെ മാറിടം വീർപ്പു 
മുട്ടുകയും പ്രായമായ സ്ത്രീകളുടെ ഇടിവു തട്ടിയ മുലകളെ 
പോലെ ഒരു തരം നിർഭാഗ്യത്തോടെ അതു തള്ളി നില്ക്ക
യും ചെയ്യുന്നു . എന്റെ നോട്ടം പിടിക്കാത്ത മട്ടിൽ അയാൾ
ഒളി കണ്ണിട്ടു സൂരജിനെ നോക്കുന്നുണ്ടു്. സിനിമ ഒന്നു തുടങ്ങി
യാൽ മതിയെന്നു അക്ഷമയോടെ അയാൾ കൊതിച്ചു പോയി.
സൂരജിന്റെ ഇംഗിതത്തെ മാനിക്കുന്ന മട്ടിൽ തീയേറ്ററിനുള്ളി
ലെ വിളക്കുകളണഞ്ഞു . സിനിമ തുടങ്ങി .

സിനിമയുടെ തുടക്കം തന്നെ തനിക്കു പരിചിതമായ സംഭവ
മാണെന്നതു സൂരജിനെ വല്ലാതെ അത്ഭുതപ്പെടുത്തി . ഗുലാം
 അലി സ്ക്രീനിൽ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടതു പോലെ.

    ഗുലാം അലിയെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നെങ്കിലും മുമ്പു
 നടന്ന ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞ ഇടയ്ക്ക് ഒരു ബ്രോ
ഷർ ഡിസൈൻ ചെയ്യാൻ വേണ്ടി  സുഹൃത്തിന്റെ സ്ഥാപ
നത്തിൽ സൂരജ് കാത്തിരിക്കുമ്പോളാണു് ആദ്യമായി ഗുലാം
അലിയെ കണ്ടുമുട്ടാനിടയായതു്.അഞ്ചുദിവസം നീണ്ടു നി
ല്ക്കുന്ന നൃത്തപരിപാടിയുടെ കോഓർഡിനേറ്ററെന്ന നി
ലയിൽ പരിപാടിയുടെ ബ്രോഷർ തയ്യാറാക്കുന്നതു് ഇടയ്
ക്കിടെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലാണു് ഇളം
നീല ജീൻസ് ഷർട്ടും പാന്റ്സും ധരിച്ചെത്തിയ ഗുലം അലി 
അവിടേക്കു് കടന്നു വന്നതു് സൂരജിന്റെ ശ്രദ്ധയിൽ പെട്ടതു് .
കോറൽഡ്രയിങ് പെടുന്നനെ നിറുത്തി സുഹൃത്ത് ഗുലാം
അലിയെ കൈവീശി അഭിവാദ്യം ചെയ്തു. ആ സ്ഥാപ
നത്തിൽ തന്നെ പ്രവർത്തിയെടുക്കുന്ന സുഹൃത്തിന്റെ
 ഭാര്യ ഗുലാം അലിയോടു ഫിലിം ഫെസ്റ്റിവലിലെ വിശേ
ഷങ്ങളെക്കുറിച്ചു തിരക്കിയതിനു ശേഷം കംപ്യൂട്ടറിൽ 
ഏതേ പ്രോഗ്രാമിന്റെ ഡിസൈൻ മുഴുമിപ്പിക്കാൻ തുടങ്ങി.
അവരുടെ ചുറ്റിലുള്ള കസേരകളിൽ രണ്ടു ചെറുപ്പക്കാർ 
ഇരിക്കുന്നു. ഗുലാം അലി സംസാരിച്ചു തുടങ്ങി .

 ഫിലിം ഫെസ്റ്റിവലിനു പ്രദർശിപ്പിക്കപ്പെട്ട ഒരു സിനിമ
 ഗുലാം അലിയുടെ മുമ്പിറങ്ങിയ ചിത്രത്തിന്റെ തനിപ്പകർ
പ്പാണെന്ന വിവാദത്തെക്കുറിച്ചു അദ്ദേഹം വിവരിച്ചപ്പോൾ
സൂരജ് കൗതുകത്തോടും ഒപ്പം ധർമ്മിക രോഷത്തോടും 
ഇടപെടുകയായിരുന്നു . പത്രത്തിൽ ആ വിവാദത്തെക്കു
റിച്ചു വായിച്ചതിന്റെ അടിസ്ഥാനത്തിൽ ആധികാരകമായി
തന്നെ അയാൾ ഗുലാം അലിയെ പിന്തുണച്ചു .കേസു കൊ
ടുക്കണമെന്നു് നിർദ്ദേശിക്കയും ചെയ്തു .

" കേസിനൊന്നും പോകുന്നില്ല . ഞാൻ വെല്ലു വിളിച്ചിട്ടുണ്ടു് . 
എന്റെ സിനിമയും കോപ്പിയടിച്ച സിനിമയും ഒരുമിച്ചു കണ്ടു 
പത്രക്കാരും മറ്റു ള്ളവരും വിലയിരുത്തട്ടെ ഞാനും , എന്റെ
സിനിമ അതേപടി പകർത്തിയ ആളും അവിടെ സന്നിഹി
തരാകണം . എല്ലാ പത്രങ്ങളിലും എന്റെ വെല്ലുവിളി അച്ചടി
ച്ചു വന്നിട്ടുണ്ടു് ."

അതു പറഞ്ഞു തീർന്നതും ഗുലാം അലി കിതച്ചു പോയി .
സൂരജും ആ ചെറുപ്പക്കാരും ആദരവോടെയും സഹതാ
പത്തോടെയും ഗുലാം അലിയെ നോക്കി . കൃത്യതയോടെ
ഡിസൈൻ ചെയ്യുന്നതിനിടയിൽ സുഹൃത്ത് ഗുലാം അലി
യോടു ഫിലിം ഇൻസ്റ്റിറ്റൂട്ടിലെ സംഭവം കൂടി  ഞങ്ങളോടു 
വിവരിക്കാൻ  ആവശ്യപ്പെട്ടു .

   ഒരു സർഗ്ഗധനനായ സംവിധായകന്റെ പ്രഥമ ചിത്രം 
അതേപടി പകർത്തി പ്രസിദ്ധി നേടിയ വ്യക്തിയുടെ
 മുഖംമൂടി അവരുടെ  മുന്നിൽ അഴിഞ്ഞു വീഴട്ടെയെന്നു
സുഹൃത്ത് ഉദ്ദേശിച്ചിരിക്കാം .

"എവിടെ അഡയാറിലാണോ പഠിച്ചതു് ?"  അപ്പോൾ 
സൂരജ് ഗുലാം അലിയോടു ചോദിച്ചു .

അതേയെന്നു് ഗുലാം അലി തലയാട്ടി . പിന്നെ പറഞ്ഞു 
തുടങ്ങി .

കോഴ്സിന്റെ അവസാനം സംവിധാനം പഠിക്കുന്നവർ
 ഒരു സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യേ
ണ്ടതുണ്ടു് . ഗുലാം അലി വരൾച്ചയെ പ്രമേയമാക്കി 
ജലം എന്ന സിനിമ സംവിധാനം ചെയ്തു . സിനിമ
എല്ലാവർക്കും ഇഷ്ടമായി . ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും
പുറത്തിറങ്ങിയ ശേഷം ഒരു നിർമ്മതാവിനെ കണ്ടെ
ത്തി ജലം സംവിധാനം ചെയ്തു തീയേറ്ററിലെത്തിക്കാ
ൻ ഗുലാം അലി ശ്രമിക്കുന്നതിനിടയിലാണു് കൂടെ പഠി
ച്ചിരുന്ന ഉത്തരേന്ത്യൻ  സഹപാഠി പാനി , പാനി എന്ന
 സിനിമ പുറത്തിറക്കിയതു് . അതു താൻ ഇൻസ്റ്റിറ്റൂട്ടിൽ
 വെച്ചു് സംവിധാനം ചെയ്ത ജലമെന്ന സിനിമയെ
 പകർത്തി വെച്ചതാണെന്നു് ഗുലാം അലി വാദിക്കുക
യും കോടതിയിൽ കേസു കൊടുക്കുകയും ചെയ്തു . 
അത്ര തന്നെ പിന്നെ വേറൊന്നും സംഭവിച്ചില്ല. പാനി
പാനി പുരസ്ക്കാരങ്ങൾ വാങ്ങി കൂട്ടിയപ്പോൾ തന്റെ
ആദ്യ സിനിമ പുറത്തിറക്കാനുള്ള ഉദ്യമം ഗുലാം അലി
 അവസാനിപ്പിച്ചിരുന്നു . തന്റെ പ്രഥമ സിനിമ
മോഷ്ടിച്ചു പകർത്തി ഒരാൾ പ്രകീർത്തനായ സംഭവം
ഗുലാം അലി വിവരിച്ചു തീർന്നപ്പോൾ അല്പ നേരം അ
വിടെ നിശബ്ദത പടർന്നു . ആ നിശബ്ദതക്കു വിരാ
മമിട്ടു കൊണ്ടു സൂരജ് പറഞ്ഞു

"വളരെ കഷ്ടമായി പോയി " ! ആ ചെറുപ്പക്കാർഅ
യാളെ പിന്താങ്ങി .

അപ്പോൾ സുഹൃത്തിന്റെ ഭാര്യ മറ്റൊരു മോഷണത്തി
ന്റെ കാര്യം ഗുലാം അലിയെ ഓർമ്മിപ്പിച്ചു .

സൂരജ് ആകാംക്ഷയോടെ ഗുലാം അലിയെ നോക്കി .

തന്റെ മറ്റൊരു സിനിമ അതേ പോലെ പകർത്തി പേ
രും പെരുമയും ഒരാൾ നേടിയ സംഭവം ഗുലാം അലി 
സവിസ്തരാം പ്രതിപാദിച്ചു .

വീണ്ടും സൂരജ് കഷ്ടം തന്നെയെന്നു പറയുകയും ആ 
ചെറുപ്പക്കാർ അതേറ്റു പറയുകയും ചെയ്തു . ഇതിനി
ടയിൽ സൂരജ് ആലോചിച്ചു പോയി എന്താണു് ഗുലാം
അലിയുടെ സിനിമകൾക്ക് ഈ ദുർഗ്ഗതി വരുന്നതു് .
അത്രയും ആലോചിച്ചതിനു ശേഷം അയാൾ ഗുലാം 
അലിയെ നോക്കി .ഗുലാം അലി   ഒന്നും സംഭവിക്കാ
ത്ത മട്ടിൽ ചിരിക്കുന്നു . ഇപ്പോൾ അഞ്ചാമത്തെ സി
നിമ കോപ്പിയടിച്ചതിനെതിരെ ശക്തമായി വെല്ലു വിളി
 ഉയർത്തി സിനിമയെ വിടാതെ പ്രണയിക്കുകയാണു്
 ഗുലാം അലി .

പൂർത്തിയാക്കി കിട്ടിയ ബ്രോഷറുമായി അവിടെ നിന്നും
ഇറങ്ങുന്നതിനു മുമ്പു്  അൽപം കളിയായും അൽപം 
കാര്യമായും സൂരജ് പറഞ്ഞു

"ഞാനിതു് എഴുതി പുസ്തകമാക്കും."

ഗുലാം അലി സമ്മതഭാവത്തിൽ തലയാട്ടി .

ഗുലാം അലി അന്നു പറഞ്ഞ സംഭവങ്ങൾ അതേ പടി
അഭ്ര പാളികളിൽ പകർത്തിയ സിനിമ അവസാനിക്കു
മ്പോൾ എഴുതി പൂർത്തിയാക്കിയ ഗുലാം അലിയുടെ സി
നിമ എന്ന തന്റെ നോവൽ സൂരജിനെ വേദനിപ്പിച്ചു.
 ഒരു തരം നിർമമതയോടെ അയാൾ തീയേറ്ററിനുപുറത്തേ
ക്കിറങ്ങി . സിനിമ കാണാനെത്തിയിരുന്ന സംവിധായക
നെ പലരും പ്രശംസിച്ചുകൊണ്ടു് ഹസ്തദാനം ചെയ്യുന്നു . 
സൂരജ് സംവിധായകനെ ശ്രദ്ധിച്ചു നോക്കി . അന്നു് ഗുലാം
അലി തന്റെ ദുരാനുഭവങ്ങൾ വിവരിച്ചപ്പോൾ അവിടെ
 ഉണ്ടായിരുന്ന ചെറുപ്പക്കാരിലൊരാളായിരുന്നു അതെന്നു്

 ഒറ്റ നോട്ടത്തിൽ സൂരജിനു മനസ്സിലായി . ആ തിരിച്ചറി
വിനിടയിൽ സൂരജ് കണ്ടു  , അല്പം മാറി എല്ലാം നോക്കി
ഗുലാം അലി ചിരിച്ചു കൊണ്ടു് നില്ക്കുന്നു .6 comments:

 1. കഥയായിരുന്നു എന്ന് അവസാനമെത്തിയപ്പോഴാണറിഞ്ഞത്
  ഫിലിം ഫെസ്റ്റിവലിന്റെ സമയമല്ലേ, വല്ല അനുഭവവുമാകും എന്ന ധാരണയിലാണല്ലോ വായിച്ചുവന്നത്

  ReplyDelete
 2. ആഹാ.. കഥയായിരുന്നോ... :)
  നന്നായി..

  ReplyDelete
 3. beautifully said..ishttapettu..anubhavam ennu thanne
  thonni..anubhavam aanallo kadha akkavunnathum alle:)

  ReplyDelete
 4. ഒരു സംവിധായകൻ പറഞ്ഞ തന്റെ അനുഭവമാണു കഥാതന്തു

  ReplyDelete
 5. നല്ല പരിശ്രമം
  ആശംസകള്‍.......

  ReplyDelete
 6. നല്ല കഥ...ഇതു പലരുടെയും അനുഭവവും അകുന്നു....കവിതയിൽ നിന്നും കഥയിലേക്കെത്തിയപ്പോഴും തങ്കളുടെ ചിന്തകൾക്ക് ചെറുപ്പം. അഭിനന്ദനങ്ങൾ

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...