Friday, February 21, 2014

എന്റെ ആദ്യ നേവലിന്റെ പ്രകാശനം 2014 മാർച്ചു് ഒന്നാം തീയതി

                     









 
                    പോക്കുവെയിലെന്ന ഈ ബ്ലോഗിൽ ഒരു നോവൽ
ഇടവിട്ടു് പോസ്റ്റ് ചെയ്തപ്പോൾ ഒരിക്കലുമതൊരു പുസ്തക രൂപ
ത്തിലാകുമെന്നു് ഞാൻ കരുതിയതേയില്ല . അച്ചടിച്ചു പ്രസിദ്ധീക
രിക്കാൻ മനോരാജ് പല വട്ടം നിർബ്ബന്ധിച്ചപ്പോളും മുന്നിലുള്ള
 അഗാധ ഗർത്തം ചാടി മറിക്കടക്കാൻ അറയ്ക്കുന്ന ഭീരുത്വവും
 ദൈന്യതയും , അതിനാകില്ലായെന്ന അസ്വസ്ഥത പുനർജ്ജനി
പ്പിച്ചു കൊണ്ടിരുന്ന നൈരാശ്യവും എന്നെ വല്ലാതെ പിടികൂടിയി
രുന്നു . ഒരു ദിവസം ബ്ലോഗിലെ നോവൽ അച്ചടിച്ചു പ്രസിദ്ധീ
കരിക്കാൻ വിപുലീകരിച്ചു എഴുതി തുടങ്ങി . ഞാനറിയാതെ
പുതിയ കഥാപാത്രങ്ങൾ , സംഭവഗതികൾ , പശ്ചാത്തലങ്ങൾ
നോവലിലേക്കു കടന്നു വന്നു . അങ്ങനെ ഞാനൊരു നോവലെഴുതി
തീർത്തു. രിതേബന്തലയിലെ മന്ത്ര വാദിനി . പ്രമുഖ ബ്ലോഗറും
എഴുത്തുകാരനുമായ സജിം തട്ടത്തുമലയുടെയും പ്രമുഖ മനശാസ്ത്ര
ജ്ഞൻ കെ. ഗിരീഷിന്റെയും കുറിപ്പുകൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ടു്.


                      കൃതി ബുക്ക്സ് പ്രസിദ്ധീകരിച്ച രിതേബൻന്തലയിലെ
മന്ത്രവാദിനി ഇന്ദു ലേഖ ഓൺ ലൈനിൽ സ്റ്റോറിൽ ആരെയെക്ക
യോപ്രതീക്ഷിച്ചു കാത്തിരിക്കുന്നു . 

                      ഈ വരുന്ന മാർച്ചു് ഒന്നാം തീയതി വൈകുന്നേരം 4-30നു്
തിരുവനന്തപുരത്തു് ശാസ്തമംഗലത്തു് സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഭവന്റെ
ആഡിറ്റോറിയത്തിൽ വെച്ചു് സാംസ്ക്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യ
ത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ചു് നോവലിന്റെ ഔപചാരികമായ
പ്രകാശനം ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്ന നോട്ടീസു് പ്രകാരം
നടക്കുന്നതാണു്. വന്നെത്താൻ കഴിയുന്ന സുഹൃത്തുക്കൾ ഈ എളിയ
പ്രകാശന ചടങ്ങിൽ സംബന്ധിക്കണമെന്നു് വിനീതമായി അഭ്യർത്ഥിക്കുന്നു


7 comments:

  1. നോവൽ പ്രകാശനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
  2. ഒരു സൃഷ്ടിയില്‍ കറുത്ത മഷി പുരലിക എന്നത് ഒരു എഴുത്തുകാരന്റെ എക്കാലത്തെയും മോഹമാണ് ..ആ മോഹ സാക്ഷാത്കാരത്തിനു എന്റെ എളിയ ആശംസകള്‍ .കഴിയുമെങ്കില്‍ എത്തിച്ചേരാന്‍ ശ്രമിക്കാം :)
    ഇനിയും ഒരുപ്പാട് കൃതികള്‍ ആ തൂലിക തുമ്പില്‍ നിന്ന് ഉതിരട്ടെ എന്നും ആശംസിക്കുന്നു

    ReplyDelete
  3. സന്തോഷം.. പുസ്തകം എല്ലാവരും വാങ്ങി വായിക്കട്ടെ.. ആശംസകള്‍ ..

    ReplyDelete
  4. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  5. എല്ലാ ആശംസകളും നേരുന്നു.. സ്നേഹപൂർവ്വം

    ReplyDelete
  6. എല്ലാ ആശംസകളും നേരുന്നു.. സ്നേഹപൂർവ്വം

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...