Saturday, February 1, 2014

എത്രയടുത്തു് , എത്രയകലെ


       മേൽ വിലാസമെഴുതി മെയിൽ അയച്ചു കഴിഞ്ഞെന്നു് മകൾ പറഞ്ഞ
പ്പോൾ പൂർണ്ണിമ മകളെ നോക്കി ചിരിച്ചു . ആ ചിരിയുടെ അർത്ഥങ്ങൾ വേർ
തിരിച്ചെടുക്കാനാകില്ലെന്നു് മകൾക്ക് നല്ലതു പോലെ അറിയാം. പലപ്പോഴും
ഈ തരത്തിലുള്ള ചിരി അമ്മ ചിരിക്കാറുള്ളതാണെന്നു് മകൾ ഓർത്തു.
എന്നാൽ ഇന്നു് അമ്മ ചിരിച്ച ചിരിയിൽ ഒരു പുതിയ അർത്ഥം കൂടി ഉൾ
പ്പെട്ടിരിക്കുന്നതായി മകൾക്ക് മനസ്സിലായി . അവൾ പൂർണ്ണിമയോടു പറഞ്ഞു .
" അമ്മേ നമുക്ക് പ്രകാശൻ സാറിന്റെ മകന്റെ കല്യാണത്തിനു പോകണം.
അപ്പോൾ അദ്ദേഹത്തിനു നമ്മളെ കാണുകയും ചെയ്യാമല്ലോ" .

"പോകാൻ തന്നെയാണു് ഞാനും തീർച്ചപ്പെടുത്തിയിരിക്കുന്നതു് ". അതു പറഞ്ഞു്
പൂർണ്ണിമ മകളെ നോക്കി ചിരിച്ചു . മകൾക്ക് ആ ചിരിയുടെ അർത്ഥം പൂർണ്ണ
മായും മനസ്സിലായി . പിന്നെ അവളൊന്നും പറഞ്ഞില്ല . പൂർണ്ണിമ യാതൊന്നും
പിന്നെ ചോദിച്ചതുമില്ല.

                 ഭക്ഷണം കഴിഞ്ഞു് പൂർണ്ണിമ ഉച്ചമയക്കത്തിനു തയ്യാറെടുക്കുമ്പോൾ
മകൾ പറഞ്ഞു .

"അമ്മേ അദ്ദേഹത്തിന്റെ മറുപടി മെയിലിലുണ്ടു്".

"എന്താണെഴുതിയിരിക്കുന്നതു്" ? ആകാംക്ഷാ പൂർവ്വം പൂർണ്ണിമ ചോദിച്ചു .

"മകന്റെ കല്യാണത്തിനു വരുന്നുവെന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നു്".

അതു കേട്ടു് പൂർണ്ണിമ തലയാട്ടി കൊണ്ടു  പറഞ്ഞു ."കല്യാണത്തിനു് ഇനിയും രണ്ടാ
ഴ്ചയുണ്ടു് ". പിന്നെ കട്ടിലിൽ കിടന്നു് മയക്കത്തിലാണ്ടു .

            കല്യാണ മുഹൂർത്തത്തിനു അര മണിക്കൂർ മുമ്പു തന്നെ പൂർണ്ണിമ മകളെ
യും കൂട്ടി മണ്ഡപത്തിലെത്തി .പ്രവേശന കവാടത്തിനരികിൽ അതിഥികളുമായി
കുശലം പറഞ്ഞു നില്ക്കുന്ന കല്ല്യാണച്ചെറുക്കൻ പൂർണ്ണിമയെ തിരിച്ചറിഞ്ഞെങ്കി
ലും അരികിലെത്തി  സംശയനിവാരണത്തിനായി ചോദിച്ചു

"പൂർണ്ണിമ ആന്റിയല്ലേ "?

അതു കേട്ടു പൂർണ്ണിമ ചോദിച്ചു . "കല്യാണപയ്യനാണോ" ?

"അതെ ആന്റി?"

"മോളേ അതു കൊടുത്തേക്കൂ ". പൂർണ്ണിമ ഉത്സാഹത്തോടെ മകളോടു പറഞ്ഞു.

മകൾ തന്റെ കൈയ്യിലിരിക്കുന്ന ഉപഹാരം ആയുവാവിന്റെ കൈയിലേല്പിച്ചു.
"വരൂ അച്ഛന്റെയടുത്തു പോകാം ". കല്യാണച്ചെറുക്കൻ ആൾത്തിരക്കിലൂടെ
ഹാളിനുള്ളിലേക്കു നടന്നു .മകളുടെ കൈ പിടിച്ചു് പൂർണ്ണിമയും പിന്നാലെ നടന്നു

     മണ്ഡപത്തിലേക്കുള്ള ചവിട്ടു പടികൾ മകളുടെ കൈ പിടിച്ചു് പൂർണ്ണിമ
പതുക്കെ കയറി. കറുത്ത കണ്ണട വെച്ച ശുഭ്രവസ്ത്രധാരിയായി കസേരയിലി
രിക്കുന്ന അച്ഛനോടു മകൻ പറഞ്ഞു

"അച്ഛാ പൂർണ്ണിമ ആന്റിയും മകളും വന്നിരിക്കുന്നു" .

അയാൾ എഴുന്നേറ്റു കൈ കൂപ്പി . പിന്നെ പറഞ്ഞു ."കാണാനാകില്ല. എന്നാൽ
അകലെയിരുന്നു് പരസ്പരം കാണാതെ എത്രയോ നാളായി നമ്മൾ മുഖ പുസ്ത
കത്തിലൂടെ സൗഹൃദം പങ്കിടുന്നു . എന്റെ മകനാണു് ഞാൻ പറയുന്നതെല്ലാം
പോസ്റ്റു ചെയ്യുന്നതു് ".

അതിനു മറുപടി പൂർണ്ണിമയുടെ മകളാണു് പറഞ്ഞതു് .

"സർ , എന്റെ അമ്മയും അന്ധയാണു് . അമ്മ പറഞ്ഞു തരുന്നതു് ഞാനാണു്
മുഖപുസ്തകത്തിൽ പോസ്റ്റു ചെയ്യുന്നതു് ".

അപ്പോഴാണു് പ്രകാശൻ സാറിന്റെ മകൻ പൂർണ്ണിമയുടെ കണ്ണിലെ അച്ഛൻ ധരി
ച്ചിരിക്കുന്നതു പോലത്തെ കറുത്ത കണ്ണട ശ്രദ്ധിച്ചതു് .

പൂർണ്ണിമ യാതൊന്നും മിണ്ടാതെ നില്ക്കയാണു്. പ്രകാശൻ സാറും താനും എത്ര
എത്ര അകലെയാണു് ,  മുഖപുസ്തകത്തിലെ രണ്ടു കോണുകളിൽ നിന്നും അടു
ത്തായിട്ടുമെന്ന യാഥാർത്ഥ്യത്തോടു പൂർണ്ണിമ അപ്പോൾ പൊരുത്തപ്പെടുകയായി
രുന്നു .


               

4 comments:

 1. നല്ല കഥ .ആശംസകള്‍.

  ReplyDelete
 2. മനക്കണ്ണ് തുറന്നവര്‍

  ReplyDelete
 3. സത്യം മറച്ചു വച്ച മുഖപുസ്തകം........
  ആശംസകൾ........

  ReplyDelete
 4. നല്ല കഥ
  പിന്നെ ഒരു ഓണ്‍ലൈന്‍ സൌഹ്ര്ത്തതിനോട് ഉള്ള സത്യങ്ങള്‍ വിളിച്ചു പറയണം എന്നിലല്ല്ലോ നമ്മള്‍ പറയുന്നവ സത്യായിരിക്കും അയാള്‍ തിരിച്ചും അപ്പോള്‍ പിന്നെ നമ്മളും വിട്ടൊന്നും പറയണ്ട ല്ലോ
  എനികിഷ്ടമായി

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...