Sunday, April 13, 2014

കണി



 







 








കത്തിച്ച നിലവിളക്കു; മഞ്ഞത്തുകിൽ
ചുറ്റിയ കൃഷ്ണ വിഗ്രഹം ,കണിക്കൊന്ന
സ്വർണ്ണാംഗിത കണിവെള്ളരിയും, ചക്ക
മാങ്ങ നാളികേരം ,പിന്നെ പല തര
ഫലവർഗ്ഗങ്ങളരിയും നിറച്ചയോട്ടു
രുളിയും , ഭദ്രം രാമായണഗ്രന്ഥവും
തളിർവെറ്റയടയ്ക്ക,വെള്ളിനാണയവും

പ്രതിബിംബംതെളിയും വാല്ക്കണ്ണാടിയും
നിറച്ച സിന്ധൂരച്ചെപ്പും കണിയായി
ഒരുക്കി ഞാൻ കവിതയിൽ കൃഷ്ണ ! കൃഷ്ണ!

4 comments:

  1. കണികാണുംനേരം!!

    ReplyDelete
  2. വിഷുദിനാശംസകൾ...

    ReplyDelete
  3. നല്ല വരികൾ

    വിഷു ആശംസകൾ..

    ReplyDelete
  4. കൃഷ്ണാ ...ഗുരുവായൂരപ്പാ .....

    ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...