Wednesday, April 22, 2015

കണ്ടുമുട്ടിയപ്പോൾ


കണ്ടുമുട്ടിയതും മിണ്ടിത്തുടങ്ങിയതും
അന്നൊരിക്കൽ,
അലോസരങ്ങളില്ലാത്ത
യാദൃശ്ചികതയുടെ അപരാഹ്നത്തിൽ.
അപരിചിതത്വത്തിന്റെ മൂടുപടം
അഴിഞ്ഞു വീണതറിഞ്ഞപ്പോൾ
തിരിച്ചറിയാനാകാവുന്ന
പൊരുത്തപ്പെടലുകളുടെ ഇംഗിതം
പൂർണ്ണതയുടെ ചക്രവാളം വരെ നീണ്ടു
പുസ്തകങ്ങളെക്കുറിച്ചും
പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയും
അങ്ങിനെ പലതും പറയുന്നതിനിടയിൽ
പ്രണയത്തെക്കുറിച്ചും
നമ്മൾ പറഞ്ഞു പോകുകയായിരുന്നു
എന്നിട്ടും ഒരു സാധാരാണ
വർത്തമാനമാകാതെ പോയി ; അതു്.

4 comments:

  1. പ്രണയം കാര്യമായല്ലേ...!
    ആശംസകൾ...

    ReplyDelete
  2. മൂന്നുബ്ലോഗുണ്ടല്ലേ!കാണാം...
    ആശംസകള്‍

    ReplyDelete
  3. മൂന്നുബ്ലോഗുണ്ടല്ലേ!കാണാം...
    ആശംസകള്‍

    ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...