Monday, July 27, 2015

ശിരോവസ്ത്രം


മതവിശ്വാസത്തിന്റെ
നർബ്ബന്ധങ്ങളിൽ
ശിരോവസ്ത്രം
അവൾ സ്വയമണിഞ്ഞു .
ശിരോ വസ്ത്രവുമായി
വിശ്വാസത്തിന്റെ
അനുശാസനങ്ങളിലവൾ
നിർബ്ബാധം നടന്നു പോയി
ബ്രെയിൻ ട്യൂമറിന്റെ
മൂർദ്ധന്യതയിലാണു്
അവളുടെ ശിരോവസ്ത്രം
അഴിച്ചു മാറ്റപ്പെട്ടതും
ശിരോവസ്ത്രമില്ലാതെ
പലർക്കു മുന്നിലായി
അവളെ കാണപ്പെട്ടതും
എന്നിട്ടും ദൈവം
അവൾക്കായി പ്രാർത്ഥിച്ചു .

4 comments:

  1. ''മതത്തിൽ യാതൊരു നിർബന്ധവുമില്ല'' - (വിശുദ്ധ ഖുർആൻ)

    ReplyDelete
  2. ദൈവവിശ്വാസം..........................................................
    ആശംസകള്‍

    ReplyDelete
  3. മനുഷ്യര്‍ ന്നിയമങ്ങള്‍ക്ക് വേണ്ടിയല്ല, നിയമങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയാണെന്ന് അവന്‍ പറഞ്ഞു

    ReplyDelete
  4. തല മൂടീട്ടായാലും , മൂടാണ്ടായാലും മനുഷ്യന്റെ മനസ്സ് നന്നായാൽ മതിയാരുന്നു.

    നല്ല കവിത


    ശുഭാശംസകൾ........

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...