Saturday, September 12, 2015

ഒാലപ്പാമ്പു്


പിന്നാലെ ഇഴഞ്ഞെത്തുന്ന
പാമ്പിനെ പേടിച്ചു്
വളരെ വേഗത്തിൽ
ഒാടി പോകുന്നയാളെ കണ്ടു
തിരിഞ്ഞു നോക്കി,
ഓട്ടത്തിനിടയിൽ കൈവീശി
പാമ്പിനെ വിലക്കുമ്പോൾ
വിപ്ലവത്തിന്റെ
കൊടി പിടിച്ച തഴമ്പു്
ആ, കൈകളിൽ
പാമ്പിനെ സൂക്ഷിച്ചു നോക്കി ,
എന്നെ പാമ്പും ഓട്ടക്കാരനും
ഒരേ പോലെ ഞെട്ടിച്ചു.
അതൊരു ഓലപ്പാമ്പാണു്
പുറത്തു് പച്ച കുത്തിയിട്ടുണ്ടു്
മതമെന്നു് വലുതായി .

5 comments:

  1. ഓലപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തുന്നവരാണെങ്ങും...............
    ആശംസകള്‍

    ReplyDelete
  2. ഓലപ്പാമ്പാണെങ്കിലും അത്താഴം മുടങ്ങാൻ അതു മതി...!

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...