Friday, June 10, 2016

പകലിൽ അടഞ്ഞ കണ്ണുകൾ


ചുറ്റുപാടുകളെ അവിശ്വസിച്ചു്
അവളുറങ്ങാൻ കിടന്നത്
തലയണക്കീഴിലെ
കൊടുവാളിന്റെ മൂർച്ചയുമായി
ഉറക്കം അവൾക്കരികിൽ
ജാഗ്രതാപൂർവ്വം കൂട്ടിരുന്നു
ബലമഴിച്ചു പ്രവേശിച്ചാലും
തകരുന്ന വാതിലിനു്
അരികിൽ , കാറ്റു്
അവൾക്കു കാവലാളായി
അങ്ങിനെ ഒരു രാത്രി കൂടി
അവൾ കഴിച്ചു കൂട്ടിയതു് ,
കൺമിഴിച്ചായിരുന്നു
ഒരു പകലിലാണു്
അവളുടെ കണ്ണുകൾ
എന്നന്നേയ്ക്കുമായി അടഞ്ഞതു് .

2 comments:

  1. പകലുകളുടെ പ്രകാശം എന്നേ കെട്ടുപോയിരിക്കുന്നു.കവിതക്ക് സലാം ജെയിംസ് ചേട്ടാ

    ReplyDelete
  2. കുറ്റവാളിയെ തേടുന്ന കണ്ണുകളില്‍
    ക്രൂരന്‍ പെട്ടീടട്ടേ!
    ആശംസകള്‍

    ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...