Monday, October 24, 2016

അശ്വമേധം




നോട്ടത്തെ വലിച്ചടുപ്പിക്കും
കാന്തിക പ്രഭവങ്ങൾ
ഇന്ദ്രിയങ്ങളുടെ ബന്ധനമഴിക്കും
നിൻ ദേഹ ഭാഷയുടെ
അലങ്കാര വ്യാകരണങ്ങൾ


സാത്വികതയപ്പോൾ
വെയിലേറ്റുരുകിടും മഞ്ഞുക്കട്ട
അടങ്ങക്ഷികളെയെന്നു
വിലക്കിയിട്ടും വാജി പോൽ
പായുന്നിതു , മിഴികളുടെ
അശ്വമേധത്തിന്നാരംഭം

എന്തിനു പരാതികൾ
പിന്നെന്തിനു പഴിചാരൽ
തനുഭാഷയുടെ മാസ്മര
അലങ്കാര വ്യാകരണങ്ങളെ.

4 comments:

  1. ദേഹ ഭാഷയുടെ അലങ്കാരഭാഷണങ്ങള്‍
    നല്ലവരികള്‍
    ആശംസകള്‍

    ReplyDelete
  2. Replies
    1. നന്ദി സർ വായനക്കും അഭിപ്രായത്തിനും

      Delete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...